FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

ഗെറ്റ്, സെറ്റ്, ഗോ…

Saturday, Jun 17, 2017,8:29 IST By സി.​പി. രാ​ജ​ശേ​ഖ​ര​ൻ A A A

കൊ​ച്ചി: പ​തി​നേ​ഴു മാ​സം മു​ൻ​പ് സ്മാ​ർ​ട്ട് ആ​യ കൊ​ച്ചി ന​ഗ​രം ഇ​ന്നു മു​ത​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം മെ​ട്രൊ. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സ്മാ​ർ​ട്ട് സി​റ്റി​ക്കു ശേ​ഷം കൊ​ച്ചി ന​ഗ​രം ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ബൃ​ഹ​ത് വി​ക​സ​ന പ​ദ്ധ​തി​യാ​ണു കൊ​ച്ചി മെ​ട്രൊ റെ​യ്ൽ. രാ​ജ്യ​ത്തി​ന്‍റെ എ​ട്ടാ​മ​ത്തേ​തും ജ​ന​സം​ഖ്യാ ക​ണ​ക്കി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ​തു​മാ​യ മെട്രൊ റെ​യ്ൽ പ​ദ്ധ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു രാ​ജ്യ​ത്തി​നു സ​മ​ർ​പ്പി​ക്കും.
ഏ​റ്റ​വും വേ​ഗ​ത്തി​ൽ‌ പൂ​ർ​ത്തി​യാ​ക്കി​യ​തും സ​മ്പൂ​ർ​ണ ഹ​രി​ത​സൗ​ഹൃ​ദ​വും ഉ​ന്ന​ത സാ​ങ്കേ​തി​ക​ത്തി​ക​വു​ള്ള​തു​മാ​ണു കൊ​ച്ചി മെ​ട്രൊ റെ​യ്‌​ൽ. ഇ​ന്ന​ത്തെ യാ​ത്ര പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഉ​ന്ന​ത സം​ഘ​ത്തി​നു മാ​ത്രം. നാ​ളെ കൊ​ച്ചി, ക​ള​മ​ശേ​രി, ആ​ലു​വ എ​ന്നീ ന​ഗ​ര​പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​നാ​ഥാ​ല​യ​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ൾ, ഭി​ന്ന ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കു സൗ​ജ​ന്യ യാ​ത്ര.
തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ആ​റു മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ടി​ക്ക​റ്റ് എ​ടു​ത്തു​ള്ള യാ​ത്ര. മൂ​ന്നു കോ​ച്ചു​ക​ൾ, 975 പേ​ർ​ക്ക് യാ​ത്രാ സൗ​ക​ര്യം. രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി 10 വ​രെ പ്ര​തി​ദി​നം 219 ട്രി​പ്പു​ക​ൾ.

  • 8.20 മി​നി​റ്റി​ൽ 2,13,525 പേ​ർ​ക്ക് ആ​ലു​വ-​പാ​ലാ​രി​വ​ട്ടം റൂ​ട്ടി​ൽ ഇ​രു​ദി​ശ​ക​ളി​ലേ​ക്കു​മാ​യി യാ​ത്ര ചെ​യ്യാം. 13 കി​ലോ​മീ​റ്റ​ർ, 11 സ്റ്റേ​ഷ​ൻ.
  • ന​രേ​ന്ദ്ര മോ​ദി രാ​വി​ലെ 10.15 നു ​കൊ​ച്ചി നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ൽ. റോ​ഡ് മാ​ർ​ഗം പാ​ലാ​രി​വ​ട്ടം മെ​ട്രൊ സ്റ്റേ​ഷ​നി​ൽ 10.35ന്.
  • പ്ര​ധാ​ന ഗേ​റ്റി​ൽ നാ​ട മു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മെ​ട്രൊ സ്റ്റേ​ഷ​നി​ലേ​ക്കു ക​ട​ക്കും. പാ​ലാ​രി​വ​ട്ടം മു​ത​ൽ പ​ത്ത​ടി​പ്പാ​ലം വ​രെ​യും തി​രി​ച്ചും മെ​ട്രൊ റെ​യി​ലി​ൽ സ​ഞ്ച​രി​ക്കും.
  • ക​ന്നി​യാ​ത്ര​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം സം​സ്ഥാ​ന മ​ന്ത്രി​മാ​രും ലോ​ക്ക​ൽ എം​പി​യും എം​എ​ൽ​എ​യു​മി​ല്ല. =ഗ​വ​ർ​ണ​ർ പി. ​സ​ദാ​ശി​വം, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, കേ​ന്ദ്ര ന​ഗ​ര വി​ക​സ​ന മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു, സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൂ​ബ, സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ, ഡി​എം​ആ​ർ​സി ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​ൻ, കെ​എം​എ​ആ​ർ​എ​ൽ മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ‌ ഏ​ലി​യാ​സ് ജോ​ർ​ജ് എ​ന്നി​വ​ർ മാ​ത്രം.
  • രാ​വി​ലെ 11ന് ​ക​ലൂ​ർ‌ സ്റ്റേ​ഡി​യ​ത്തി​ൽ‌ ഉ​ദ്ഘാ​ട​നം. വേ​ദി​യി​ൽ ഒ​ൻ​പ​തു പേ​ർ. പ്ര​ധാ​ന​മ​ന്ത്രി, ഗ​വ​ർ​ണ​ർ, മു​ഖ്യ​മ​ന്ത്രി എ​ന്നി​വ​ർ​ക്കു പു​റ​മേ, കേ​ന്ദ്ര മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു, പ്രൊ​ഫ. കെ.​വി. തോ​മ​സ് എം​പി, സം​സ്ഥാ​ന ഗ​താ​ഗ​ത മ​ന്ത്രി തോ​മ​സ് ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഡി​എം​ആ​ർ​സി ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​ൻ എ​ന്ന​ിവ​ർ​ക്ക് വേ​ദി​യി​ൽ ഇ​രി​പ്പി​ടം. സ്ഥ​ലം എം​എ​ൽ​എ: പി​ടി തോ​മ​സി​നു സീ​റ്റി​ല്ല.
  • പ്ര​സം​ഗം പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും വെ​ങ്ക​യ്യ നാ​യി​ഡു​വി​നും മാ​ത്രം. സ്വാ​ഗ​ത പ്രാ​സം​ഗി​ക​ൻ ഏ​ലി​യാ​സ് ജോ​ർ​ജ് സ​ദ​സി​ലി​രി​ക്കും.
  • ക്ഷ​ണി​താ​ക്ക​ൾ 3000. ക്ഷ​ണ​ക്ക​ത്തും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ക​രു​തി​യി​ല്ലെ​ങ്കി​ൽ പ്ര​വേ​ശ​ന​മി​ല്ല. ഒ​രു മ​ണി​ക്കൂ​ർ മു​ൻ​പ് ഹാ​ജ​രാ​ക​ണം.
  • സു​ര​ക്ഷ​യ്ക്ക് ഡി​ജി​പി സെ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ഡി​ജി​പി ബി. ​സ​ന്ധ്യ, റേ​ഞ്ച്ഐ​ജി പി. ​വി​ജ​യ​ൻ, സി​റ്റി ക​മ്മി​ഷ​ണ​ർ എം.​പി. ദി​നേ​ശ് എ​ന്നി​വ​രെ​ക്കൂ​ടാ​തെ 18 എ​സ്പി​മാ​ർ, 40 എ​സി​പി​മാ​ർ, 50 സി​ഐ​മാ​ർ, 350 എ​സ്ഐ​മാ​ർ എന്നിവരു ൾപ്പെടെ 2,500 അംഗ പൊ​ലീ​സ് സേ​ന.
  • ന​ഗ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ 160 കേ​ന്ദ്ര സ്പെ​ഷ്യ​ൽ ക​മാ​ൻ​ഡോ​ക​ൾ​ക്ക്. ക​ട​ൽ, ക​ര, വ്യോ​മ നി​രീ​ക്ഷ​ണം ശ​ക്തം. എ​ല്ലാ​യി​ട​ത്തും ബോം​ബ് സ്ക്വാ​ഡ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ന​ട​ന്ന മോ​ക് ഡ്രി​ല്ലി​ൽ സം​തൃ​പ്തി.
  • എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ന്ന​വ​ധി. സ്പെ​ഷ്യ​ൽ ക്ലാ​സു​ക​ളും വി​ല​ക്കി. പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കു മാ​റ്റ​മി​ല്ല.
  • മെ​ട്രൊ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കെ​യു​ആ​ർ​ടി​സി ലോ ​ഫ്ലോ​ർ ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ.
  • തു​റ​ക്കു​ന്ന​ത് ഒ​ന്നാം ഘ​ട്ടം മാ​ത്രം. ഓ​ണ​ത്തോ​ടെ പാ​ലാ​രി​വ​ട്ടം- മ​ഹാ​രാ​ജാ​സ് ര​ണ്ടാം ഘ​ട്ടം. മൂ​ന്നാം ഘ​ട്ട​ത്തി​ൽ മ​ഹാ​രാ​ജാ​സ് മു​ത​ൽ വൈ​റ്റി​ല ഹ​ബ് വ​രെ. നാ​ലാം ഘ​ട്ടം വൈ​റ്റി​ല മു​ത​ൽ തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട വ​രെ.
  • പാ​ലാ​രി​വ​ട്ടം- കാ​ക്ക​നാ​ട് പാ​ത​യ്ക്ക് അ​നു​മ​തി​യാ​യി, ആ​ലു​വ-​അ​ങ്ക​മാ​ലി പ​രി​ഗ​ണ​ന​യി​ൽ.
  • ഇ​ന്നു​ച്ച ക​ഴി​ഞ്ഞു സം​സ്ഥാ​ന മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സ​ഞ്ച​രി​ക്കും.
  • ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി 24 ന് ​ആ​ദ്യ ട്ര​യ​ൽ റ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്ത അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഇ​ന്ന​ത്തെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. ചൊ​വ്വാ​ഴ്ച നേ​താ​ക്ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​മൊ​പ്പം അ​ദ്ദേ​ഹം ടി​ക്ക​റ്റ് എ​ടു​ത്ത് ജ​ന​കീ​യ യാ​ത്ര ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ.