FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
kerala

വി​സ്മ​യ​ങ്ങ​ളു​ടെ മെ​ട്രൊകൾ

Saturday, Jun 17, 2017,9:20 IST By സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര A A A

കൊ​ച്ചി ന​ഗ​രം മെ​ട്രൊ​യ്ക്കൊ​പ്പം ച​ലി​ച്ചു​തു​ട​ങ്ങു​ക​യാ​ണ്. ലോ​ക​മെ​ങ്ങു​മു​ള്ള മെ​ട്രൊ ട്രെ​യ്‌​നു​ക​ളി​ല്‍ യാ​ത്ര ചെ​യ്തി​ട്ടു​ള്ള സ​ഞ്ചാ​രി സ​ന്തോ​ഷ് ജോ​ര്‍ജ് കു​ള​ങ്ങ​ര വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മെ​ട്രൊ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു

മെ​ട്രൊ ഏ​റെ​യും ഭൂ​മി​ക്ക​ടി​യി​ല്‍
ല​ണ്ട​നി​ലും റ​ഷ്യ​യി​ലും ചൈ​ന​യി​ലും ചി​ല​ന്തി​വ​ല പോ​ലെ മെ​ട്രൊ സ്‌​റ്റേ​ഷ​നു​ക​ളു​ണ്ട്. ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​തി​ല്‍ കൂ​ടു​ത​ല്‍ മെ​ട്രൊ സ്‌​റ്റേ​ഷ​നു​ക​ളും ഭൂ​മി​ക്ക​ടി​യി​ലാ​ണ്. യൂ​റോ​പ്പ്, ലാ​റ്റി​ന​മെ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും റ​ഷ്യ​യി​ലു​മെ​ല്ലാം അ​തി​വി​പു​ല​മാ​യ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണ് ഭൂ​മി​ക്ക​ടി​യി​ലു​ള്ള​ത്. പ​ല ലെ​യ​റു​ക​ളാ​യാ​ണ് അ​വി​ട​ങ്ങ​ളി​ൽ ട്രെ​യ്‌​നു​ക​ള്‍ ഓ​ടു​ന്ന​ത്. അ​ഞ്ചും ആ​റും ലെ​യ​റു​ക​ളു​ണ്ടാ​കും. ഒ​രു എ​ലി​മാ​ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തു​പോ​ലെ എ​സ്‌​ക​ലേ​റ്റ​റു​ക​ള്‍ വ​ഴി താ​ഴേ​ക്കി​റ​ങ്ങ​ണം.
ആ​ദ്യം മെ​ട്രൊ ന​മു​ക്ക് സ​മ്മാ​നി​ക്കു​ക ടോ​ട്ട​ല്‍ ക​ണ്‍ഫ്യൂ​ഷ​നാ​യി​രി​ക്കും. പെ​ട്ടെ​ന്ന് ഒ​ന്നും മ​ന​സി​ലാ​കി​ല്ല. പ​ല നി​ല​ക​ളാ​യ​തു​കൊ​ണ്ട് ത​നി​ച്ചു പോ​കു​ന്ന​യാ​ളെ പ​ല​പ്പോ​ഴും ഭൂ​ഗ​ര്‍ഭ മെ​ട്രൊ​ക​ള്‍ ചു​റ്റി​ക്കും. ഭൂ​മി​ക്ക​ടി​യി​ലാ​യ​തി​നാ​ൽ ദി​ക്കും പി​ടി കി​ട്ടി​ല്ല. ട്യൂ​ബ് ട്രെ​യ്‌​നു​ക​ള്‍ എ​ന്നാ​ണ് ല​ണ്ട​ന്‍ മെ​ട്രൊ അ​റി​യ​പ്പെ​ടു​ന്ന​ത്.

മെ​ട്രൊ ഉ​ണ്ടാ​ക്കു​ന്ന മാ​റ്റം
വ​ലി​യൊ​രു മാ​റ്റ​മാ​യി ഞാ​ന്‍ കാ​ണു​ന്ന​ത് ആ​ളു​ക​ള്‍ കൂ​ടു​ത​ല്‍ സി​വി​ലൈ​സ്ഡ് ആ​കു​ന്നു​വെ​ന്ന​താ​ണ്. മും​ബെ​യി​ലെ സ​ബ​ര്‍ബ​ന്‍ ട്രെ​യ്‌​നു​ക​ൾ ആ​കെ ബ​ഹ​ള​മ​യ​മാ​ണ്. ഏ​റ്റ​വും അ​പ​രി​ഷ്കൃ​ത​രാ​ണെ​ന്നു പോ​ലും തോ​ന്നി​പ്പോ​കും. അ​ത്ര​യ്ക്കാ​ണ് ബ​ഹ​ളം. മ​നം മ​ടു​പ്പി​ക്കു​ന്ന അ​നു​ഭ​വം. എ​ന്നാ​ല്‍ അ​തേ ആ​ളു​ക​ള്‍ ത​ന്നെ മെ​ട്രൊ​യി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ സം​സ്കാ​ര​സ​മ്പ​ന്ന​രെ​പ്പോ​ലെ പെ​രു​മാ​റു​ന്നു. ഉ​റ​ക്കെ ആ​രും വ​ര്‍ത്ത​മാ​നം പ​റ​യു​ന്നി​ല്ല. ഫോ​ണ്‍ വി​ളി​ച്ചു ശ​ല്യ​പ്പെ​ടു​ത്തു​ന്നി​ല്ല. അ​തി​ന​ക​ത്തു ക​യ​റു​ന്ന​വ​ര്‍ കൂ​ടു​ത​ല്‍ വൃ​ത്തി​യാ​യി വ​സ്ത്രം ധ​രി​ക്കു​ന്നു. ഇ​ത്ത​രം മാ​റ്റ​ങ്ങ​ള്‍ സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്. ഇ​തു ന​മ്മു​ടെ ന​ഗ​ര​ത്തെ കൂ​ടു​ത​ല്‍ സ്മാ​ര്‍ട്ടാ​ക്കും.
രാ​ജ​കീ​യം,​ മോ​സ്‌​കോ
ലോ​ക​ത്തെ എ​ല്ലാ മെ​ട്രൊ സ്‌​റ്റേ​ഷ​നു​ക​ളും വൃ​ത്തി​യാ​യി പ​രി​പാ​ലി​ക്കാ​റു​ണ്ട്. റെ​യ്ല്‍ ഗ​താ​ഗ​തം മോ​ശ​മാ​ണെ​ങ്കി​ലും മെ​ട്രൊ​ക​ള്‍ മ​നോ​ഹ​ര​മാ​യി​രി​ക്കും. മോ​സ്‌​കോ​യി​ലാ​ണ് ഏ​റ്റ​വും ഗം​ഭീ​ര​മാ​യ മെ​ട്രൊ സ്‌​റ്റേ​ഷ​നു​ക​ളു​ള്ള​ത്. ഭൂ​മി​ക്ക​ടി​യി​ലെ കൊ​ട്ടാ​ര​ങ്ങ​ളാ​ണ് മോ​സ്‌​കോ​യി​ലെ മെ​ട്രൊ സ്‌​റ്റേ​ഷ​നു​ക​ള്‍. രാ​ജ​കീ​യ​മാ​ണ് ഓ​രോ സ്‌​റ്റേ​ഷ​നും. ചു​വ​രു​ക​ള്‍ മു​ഴു​വ​ന്‍ പെ​യി​ന്‍റി​ങ്ങു​ക​ള്‍. ഓ​രോ സ്‌​റ്റേ​ഷ​നും ഓ​രോ തീ​മാ​ണ്. ഇ​തു നൂ​റു വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​ന്‍പേ പ​ണി തീ​ര്‍ത്ത​താ​ണ്. ഭൂ​മി​ക്ക​ടി​യി​ല്‍ 40- 50 അ​ടി താ​ഴ്ച​യി​ലാ​ണ് അ​വ​ര്‍ ഈ ​അ​ത്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള പ​ണ​ച്ചെ​ല​വ് ഭീ​മ​മാ​ണ്. എ​ല്ലാ മെ​ട്രൊ സ്‌​റ്റേ​ഷ​നു​ക​ളും മ്യൂ​സി​യം പോ​ലെ​യോ കൊ​ട്ടാ​രം പോ​ലെ​യോ ആ​ണ്.

ഏ​റ്റ​വും മോ​ശം ന്യൂ​യോ​ര്‍ക്ക്
യാ​ത്ര ചെ​യ്തി​ട്ടു​ള്ള​തി​ല്‍ ഏ​റ്റ​വും മോ​ശം മെ​ട്രൊ സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത് ന്യൂ​യോ​ര്‍ക്ക് മെ​ട്രൊ​യാ​ണ്. ട്രെ​യ്ൻ വ​രു​ന്ന​തു കാ​ണു​മ്പോ​ള്‍ ന​മു​ക്കു​ണ്ടാ​കു​ന്ന ഫീ​ല്‍ പാ​ട്ട​യ​ടി​ച്ച​തു പോ​ലെ അ​ലു​മി​നി​യം ക​ള​റി​ല്‍ ഒ​രു സാ​ധ​ന​മെ​ന്നാ​ണ്. ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ല്‍ കാ​ണു​ന്ന​തു പോ​ലെ ഇ​രു​ണ്ടു പു​ക​ഞ്ഞി​രി​ക്കും.
അ​ക​ത്തു ക​യ​റി​യാ​ല്‍ സീ​റ്റി​ല്‍ കൊ​ക്ക​കോ​ള​യു​ടെ​യും സാ​ന്‍ഡ് വി​ച്ചി​ന്‍റെ​യും അ​വ​ശി​ഷ്ട​ങ്ങ​ള്‍.
ചു​മ​രു​ക​ളി​ല്‍ മു​ദ്രാ​വാ​ക്യ​വും അ​സ​ഭ്യ​വും ശാ​സ​ന​ക​ളും. ഗ്രാ​ഫി​റ്റി ആ​ര്‍ട്ട് ഫോ​മു​ക​ളാ​ണ് ഇ​തി​ല്‍ പ​ല​തും. സ്പ്രേ ​ചെ​യ്താ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. പ​ല ട്രെ​യ്‌​നു​ക​ളു​ടെ​യും ചി​ല്ലി​ല്‍ വ​രെ കു​ത്തി​ക്കോ​റി​യി​ട്ടു​ണ്ട്. ഏ​റ്റ​വും വൃ​ത്തി​ശൂ​ന്യ​മാ​യ മെ​ട്രൊ എ​ന്ന​തി​നൊ​പ്പം ഏ​റ്റ​വും വി​പു​ല​മാ​യ സം​വി​ധാ​ന​മു​ള്ള മെ​ട്രൊ നെ​റ്റ്‌​വ​ര്‍ക്കു കൂ​ടി​യാ​ണ് ന്യൂ​യോ​ര്‍ക്ക് മെ​ട്രൊ. 1904ല്‍ ​ആ​ണ് അ​മെ​രി​ക്ക​യി​ല്‍ ഭൂ​ഗ​ര്‍ഭ റെ​യ്‌​ലു​ക​ള്‍ ഉ​ണ്ടാ​യ​ത്. അ​മെ​രി​ക്ക​യി​ല്‍ ഭൂ​മി​ക്ക​ടി​യി​ല്‍ വ​ലി​യ ഗ​താ​ഗ​ത സം​വി​ധാ​ന​മാ​ണു​ള്ള​ത്.
വൃ​ത്തി​യു​ള്ള ഡ​ല്‍ഹി
ലോ​ക​ത്തെ ഒ​രു​പാ​ടു മെ​ട്രൊ​ക​ളി​ല്‍ യാ​ത്ര ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ഡ​ല്‍ഹി മെ​ട്രൊ​യി​ല്‍ ക​യ​റു​ന്ന​ത്. അ​തി​നാ​ല്‍ എ​നി​ക്ക് വ​ലി​യ എ​ക്‌​സൈ​റ്റ്‌​മെ​ന്‍റ് തോ​ന്നി​യി​ല്ല. ഒ​റ്റ​ക്കാ​ര്യ​ത്തി​ലാ​ണ് എ​ന്നെ ഡ​ല്‍ഹി മെ​ട്രൊ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു കൊ​ല്ലം ക​ഴി​ഞ്ഞും ഞാ​ന്‍ ചെ​ന്നു ക​യ​റു​മ്പോ​ള്‍ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ന്നു​ണ്ട് ഡി​എം​ആ​ര്‍സി. ഇ​ന്ത്യ​യി​ല്‍ ഒ​രു സാ​ധ​നം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​മെ​ന്ന​തി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ഡ​ല്‍ഹി മെ​ട്രൊ. പ്ര​ത്യേ​കി​ച്ച് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം.

പ​നാ​മ സി​റ്റി​യി​ലെ അ​നു​ഭ​വം
പ​നാ​മ സി​റ്റി​യി​ലെ പ്ര​ധാ​ന തെ​രു​വു​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ള്‍ സാ​ധാ​ര​ണ ലാ​റ്റി​ന​മെ​രി​ക്ക​ന്‍ ജീ​വി​ത​മാ​ണു കാ​ണു​ന്ന​ത്. എ​ന്നാ​ല്‍ മെ​ട്രൊ സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കു ചെ​ല്ലു​മ്പോ​ള്‍ വ​ലി​യ മാ​റ്റ​മാ​ണ്. അ​വി​ടെ ടി​ക്ക​റ്റു​ക​ള്‍ എ​ടു​ക്കു​ന്ന​തു ശ്ര​മ​ക​ര​മാ​യി​രു​ന്നു. വെ​ന്‍ഡി​ങ് മെ​ഷീ​നു​ക​ളി​ല്‍ നി​ന്നാ​ണ് ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​ത്. ആ​ളു​ക​ളൊ​ന്നു​മി​ല്ല ടി​ക്ക​റ്റ് ത​രാ​ന്‍. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്ക​ണം. മ​റ്റു ചി​ല​പ്പോ​ള്‍ ക​റ​ന്‍സി​യും. അ​തു പ​ഠി​ക്കാ​ന്‍ കു​റ​ച്ചു സ​മ​യ​മെ​ടു​ക്കും.പ​നാ​മ സ്റ്റേ​ഷ​നി​ല്‍ എ​ഴു​തി വ​ച്ചി​രി​ക്കു​ന്ന​തി​ല്‍ നി​ന്നു മ​ന​സി​ലാ​യ​ത് അ​വി​ടെ ര​ണ്ടു ഡോ​ള​ര്‍ ഇ​ട്ടാ​ല്‍ ഒ​രു കാ​ര്‍ഡ് കി​ട്ടും. അ​ങ്ങ​നെ കി​ട്ടി​യ കാ​ര്‍ഡു​മാ​യി ഗേ​റ്റി​ല്‍ ചെ​ന്നി​ട്ട് തു​റ​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല. ആ​കെ ക​ണ്‍ഫ്യൂ​സ്ഡ് ആ​യി. ര​ണ്ട് ഡോ​ള​ർ പോ​യെ​ന്നു ത​ന്നെ ക​രു​തി നി​ല്‍ക്കു​മ്പോ​ള്‍ ഒ​രു പൊ​ലീ​സു​കാ​ര​ന്‍ വ​ന്നു. അ​വി​ടെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഒ​രു പൊ​ലീ​സു​കാ​ര​നു​ണ്ടാ​കും. അ​യാ​ള്‍ വ​ന്ന് കാ​ര്‍ഡ് നോ​ക്കി. അ​യാ​ള്‍ക്ക് ഇം​ഗ്ലീ​ഷ് അ​റി​യി​ല്ല. എ​ന്‍റെ കാ​ര്‍ഡ് എ​ടു​ത്തു​നോ​ക്കി​യി​ട്ട് എ​ന്നെ വി​ളി​ച്ചു. പി​ന്നീ​ട് മെ​ഷീ​ന്‍റെ അ​ടു​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു പോ​യി. എ​നി​ക്കു ല​ഭി​ച്ച കാ​ര്‍ഡ് തി​രി​കെ വേ​റൊ​രു സ്ലോ​ട്ടി​ലി​ട്ടു. ആ ​ഇ​ല​ക്ട്രോ​ണി​ക് കാ​ര്‍ഡ് അ​പ്പോ​ള്‍ ചാ​ര്‍ജാ​യി. കാ​ര്‍ഡി​ന്‍റെ വി​ല​യാ​ണ് ര​ണ്ടു ഡോ​ള​ര്‍. അ​ത് ടി​ക്ക​റ്റ​ല്ല. ഈ ​കാ​ര്‍ഡ് ചാ​ര്‍ജ് ചെ​യ്യ​ണം. എ​ത്ര ഡോ​ള​ര്‍ വേ​ണ​മെ​ങ്കി​ലും ഇ​തി​ലേ​ക്ക് ചാ​ര്‍ജ്‌ ചെ​യ്യാം. ര​ണ്ടു ഡോ​ള​റി​ന്‍റെ കാ​ര്‍ഡെ​ടു​ത്ത് വേ​റൊ​രു സ്ലോ​ട്ടി​ലി​ട്ട് ന​മ്മ​ള്‍ എ​ത്ര രൂ​പ​യ്ക്ക് ചാ​ര്‍ജ് ചെ​യ്യു​ന്നോ അ​ത്ര​യും രൂ​പ​യ്ക്ക് ഈ ​ഇ​ല​ക്ട്രോ​ണി​ക് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് സ​ഞ്ച​രി​ക്കാം.
ഓ​രോ ത​വ​ണ​യും ഗേ​റ്റി​ല്‍ കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ രൂ​പ കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കും. തീ​രു​മ്പോ​ള്‍ കാ​ര്‍ഡ് വീ​ണ്ടും ചാ​ര്‍ജ് ചെ​യ്യ​ണം. ഇ​താ​ണ് ടെ​ക്‌​നോ​ള​ജി. എ​ന്നെ അ​വി​ടെ സ​ഹാ​യി​ച്ച​ത് ഈ ​പൊ​ലീ​സു​കാ​ര​നാ​ണ്. കാ​ര്‍ഡി​ടാ​നും ട്രെ​യ്‌​നി​ല്‍ ക​യ​റാ​നു​മെ​ല്ലാം. ഒ​ടു​വി​ല്‍ ബാ​ക്കി ചി​ല്ല​റ വ​രെ എ​ന്‍റെ പോ​ക്ക​റ്റി​ലി​ട്ട് പു​ഞ്ചി​രി​യോ​ടെ യാ​ത്ര​യാ​ക്കി. ദി​വ​സ​ങ്ങ​ളോ​ളം ഇ​വി​ടെ ചെ​ല​വ​ഴി​ക്കു​മ്പോ​ള്‍ പൊ​ലീ​സു​കാ​രു​ടെ രീ​തി​യും മാ​റു​ന്നു.

അ​ത്ഭു​ത​പ്പെ​ടു​ത്തി​യ ചൈ​ന
ഷാ​ങ്ഹാ​യി​ലാ​ണ് അ​തി​ഗം​ഭീ​ര​മാ​യ ട്രെ​യ്‌​നു​ക​ള്‍. ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​ത്തി​ലോ​ടു​ന്ന ട്രെ​യ്ന്‍ ഷാ​ങ്ഹാ​യ് ടു ​ബീ​ജി​ങ് ആ​ണ്. അ​ത് മെ​ട്രൊ​യ​ല്ല. റെ​യ്ല്‍ ഗ​താ​ഗ​ത​ത്തി​ല്‍ വ​ള​രെ​യേ​റെ വി​ക​സി​ച്ച രാ​ജ്യ​മാ​ണു ചൈ​ന. മെ​ട്രൊ റെ​യ്​​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ ചൈ​ന എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​ത് ഗ​താ​ഗ​ത​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്ല. ക്യാ​ന്‍റ​ന്‍ ട്രേ​ഡ് ഫെ​യ​റി​ലൂ​ടെ​യാ​ണ്. ര​ണ്ടു മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ല്‍ ന​ട​ക്കു​ന്ന ട്രേ​ഡ് ഫെ​യ​റാ​ണി​ത്. ചൈ​ന​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ല്ലാ സാ​ധ​ന​ങ്ങ​ളും ന​മു​ക്കു വാ​ങ്ങാ​ന്‍ പ​റ്റും. എ​ല്ലാ​ത്തി​ന്‍റെ​യും സാ​മ്പി​ളു​ക​ളാ​ണ് ഈ ​ട്രേ​ഡ് ഫെ​യ​റി​ല്‍ വി​ല്‍ക്കു​ന്ന​ത്. ന​മ്മു​ടെ രാ​ജ്യ​ത്തു വ​രു​ന്ന ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ. ഉ​ദാ​ഹ​ര​ണ​ത്തി​ന് പേ​ന; ന​മ്മു​ടെ നെ​ടു​മ്പാ​ശേ​രി എ​യ​ര്‍പോ​ര്‍ട്ടി​ന്‍റെ അ​ത്ര വ​ലി​പ്പ​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ നി​റ​യെ പേ​ന​ക​ളാ​ണു വി​ല്‍ക്കു​ന്ന​ത്. പ​ല വി​ല​യു​ടേ​ത്. 50 പൈ​സ മു​ത​ല്‍ 50000 രൂ​പ വ​രെ. അ​ടു​ത്ത സ്ഥ​ല​ത്തേ​ക്കു ചെ​ല്ലു​മ്പോ​ള്‍ തു​ണി​ത്ത​ര​ങ്ങ​ള്‍. പി​ന്നെ​യും മു​ന്നോ​ട്ടു ചെ​ല്ലു​മ്പോ​ള്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍. അ​തു ക​ഴി​ഞ്ഞാ​ൽ മെ​ട്രൊ ട്രെ​യ്‌​നു​ക​ള്‍. വി​ല്‍ക്കാ​ന്‍ വ​ച്ച​വ. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള മെ​ട്രൊ ട്രെ​യ്‌​നു​ക​ളു​ടെ ബോ​ഡി​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ച്ചി​ട്ടു​ണ്ട്. ന​മ്മ​ള്‍ ഇ​വി​ടെ മെ​ട്രൊ ട്രെ​യ്ന്‍ ഓ​ടി​ച്ചു തു​ട​ങ്ങു​മ്പോ​ൾ ചൈ​ന അ​തു വി​ല്‍ക്കാ​ന്‍ വ​ച്ചി​രി​ക്കു​ക​യാ​ണ്.

കൂ​ടു​ത​ല്‍ പ്ലാ​നി​ങ് വേ​ണം
ന​മു​ക്ക് ഒ​രു മെ​ട്രൊ വ​രു​മ്പോ​ള്‍ അ​തി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ അ​ര്‍ഥ​മി​ല്ല. ന​മു​ക്ക് പ​രി​മി​തി​ക​ളു​ണ്ട്. വൃ​ത്തി​യാ​യി,​ പ്ലാ​നി​ങ്ങോ​ടെ ന​ട​പ്പാ​ക്കു​ക. ന​മു​ക്ക് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ കാ​ശു വേ​ണം, ഭാ​വ​ന​യും വേ​ണം. ഭാ​രി​ച്ച പ​ണ​ച്ചെ​ല​വാ​ണി​തി​ന്. ട്രാ​ന്‍സ്‌​പോ​ര്‍ട്ടേ​ഷ​ന്‍ എ​ന്ന​ത് വ​ലി​യ സ​യ​ന്‍സാ​ണ്. ഐ​എ​സ്ആ​ര്‍ഒ പോ​ലെ ഒ​രു ഗ​വേ​ഷ​ണ കേ​ന്ദ്രം പ്ര​വ​ര്‍ത്തി​ച്ചെ​ങ്കി​ലേ ന​മ്മു​ടെ ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു പ​രി​ഹാ​ര​മാ​കൂ. അ​തി​ന് രാ​ജ്യ​ത്തെ ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ​യും ടെ​ക്‌​നീ​ഷ്യ​ന്മാ​രു​ടെ​യും എ​ൻ​ജി​നീ​യ​ര്‍മാ​രു​ടെ​യും സം​ഘം രൂ​പീ​ക​രി​ച്ച് വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്തി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​ണം.