FLASH NEWS
Breaking News
പ്രമുഖ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ അന്തരിച്ചു
kerala

വലിഞ്ഞ് കയറി ചെന്നതല്ല ഞാൻ; ട്രോളർമാർക്ക് മറുപടിയുമായി കുമ്മനം

Saturday, Jun 17, 2017,20:03 IST By മെട്രൊ വാർത്ത A A A

കൊച്ചി: കൊച്ചി മെട്രൊ റെയിൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിക്കൊപ്പം സഞ്ചരിച്ചതിൽ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. യാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. വ്യക്തമായ അറിയിപ്പ് ലഭിച്ചത് കൊണ്ടാണ് യാത്ര ചെയ്തത്.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലേക്ക് ഒരു അറിയിപ്പും കിട്ടാതെ പങ്കെടുക്കാനാവില്ലെന്ന് തനിക്കറിയാം. മെട്രൊയുടെ ഉദ്ഘാടനചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സഞ്ചരിച്ച കുമ്മനത്തെ ട്രോളർമാർ ട്രെൻഡിംഗ് ആക്കിയതിനിടെയാണ് വിശദീകരണവുമായി അദേഹം രംഗത്തെത്തിയത്.