FLASH NEWS
Breaking News
പാറശാലയിൽ ക്വാറി അപകടം, രണ്ട് മരണം
kerala

കുമ്മനത്തെ പങ്കെടുപ്പിച്ചത് ഏത് സുരക്ഷ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിൽ: യൂത്ത് ഫ്രണ്ട് (എം)

Saturday, Jun 17, 2017,20:59 IST By മെട്രൊ വാർത്ത A A A

കോട്ടയം: കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ കൊച്ചിൻ മെട്രോ പദ്ധതി ഭാവനയോടും ദീർഘവീക്ഷത്തോടും കൂടി നടപ്പിലാക്കുന്നതിന് നെടുനായകത്വം വഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും സാമ്പത്തിക ബാദ്ധ്യതകൾക്ക് ഇടയിലും പദ്ധതി നടപ്പിലാക്കുവാനുള്ള തുക കണ്ടെത്തുകയും സമയ ബന്ധിതമായി പണം അനുവധിച്ചു നൽകുകയും ചെയ്ത മുൻ ധനമന്ത്രി കെ എം മാണിയെ പോലുള്ളവരെ ഒഴിവാക്കിയത് എന്തിനെന്ന് യൂത്ത് ഫ്രണ്ട് എം.

 പ്രധാനമന്ത്രിയുടെ സുരക്ഷാ മാനദണ്ഡത്തിന്‍റെ പേരിൽ ചടങ്ങിൽ നിന്നും ഒഴിവാക്കുകയും എന്നാൽ  ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനെ ചടങ്ങിൽ പങ്കെടുപ്പിക്കുകയും ചെയ്തത് എന്ത് സുരക്ഷാ മാനദണ്ഡത്തിന്‍റെ  അടിസ്ഥാനത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. മെട്രോ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കുവാൻ ബിജെപി നടത്തുന്ന വില കുറഞ്ഞ നീക്കം കേരളത്തിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളികളയുമെന്നും സജി മഞ്ഞക്കടമ്പൻ കുറ്റപ്പെടുത്തി.