FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
kerala

പനി പ്രതിരോധത്തിന് ടാസ്ക് ഫോഴസ് രൂപീകരിക്കണം; കെഎം മാണി

Sunday, Jun 18, 2017,18:00 IST By മെട്രൊ വാർത്ത A A A

കോട്ടയം:  പനി പ്രതിരോധത്തിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആരോഗ്യ- തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്ത ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന് കെ.എം.മാണി.
കുടുംബശ്രീ, ആശാ വർക്കർമാർ, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ എന്നിങ്ങനെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സന്നദ്ധ സംഘടനകളെയും ടാസ്ക് ഫോഴ്സിൽ അംഗങ്ങളാക്കണം. പരിസര ശുചീകരണവും ആരോഗ്യ സംരക്ഷണവും ടാസ്ക് ഫോഴ്സ് ഏറ്റെടുക്കണം.
12 ലക്ഷം പേരാണ് ഇതുവരെ പനിക്ക് ചികിത്സ തേടിയത്. 6808 പേർക്ക് ഡങ്കിപനി ബാധിച്ചുവെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ വ്യക്തമല്ല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടു മുന്നോട്ടു പോയാൽ മാത്രമേ പനിയെ പ്രതിരോധിക്കാൻ കഴിയുകയുള്ളു. ശുചീകരണ പ്രവർത്തനങ്ങളിലെ അപര്യാപ്തതയാണ് പനി പടരാനുള്ള പ്രധാന കാരണം. ഡ്രൈ ഡേ പോലുള്ള പദ്ധതികൾ പഞ്ചായത്ത് തലത്തിൽ ആസൂത്രണം ചെയ്യണം.
താൻ ബജറ്റിൽ പ്രഖ്യാപിച്ച ഉറവിട മാലിന്യ സംസ്കരണ പദ്ധതി തദ്ദേശസ്ഥാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയിരുന്നെങ്കിൽ ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് കെ.എം.മാണി പറഞ്ഞു. അപകടകരമായ സ്ഥിതി നിലവിലുള്ള സാഹചര്യത്തിൽ വിവാദങ്ങളിൽ മുഴുകാതെ ഒത്തൊരുമയോടെ പനി പ്രതിരോധത്തിനായി സമൂഹം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.