FLASH NEWS
Breaking News
കമൽഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് കെജ്‌രിവാൾ
kerala

പുതുവൈപ്പിനിലെ സംഘർഷം; റിപ്പോർട്ട് തേടി മനുഷ്യാവകാശകമ്മീഷൻ

Sunday, Jun 18, 2017,18:09 IST By മെട്രൊ വാർത്ത A A A

കൊച്ചി: പുതുവൈപ്പിനിലെ സംഘർഷത്തിൽ മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശകമ്മീഷൻ ആവശ്യപ്പെട്ടു.  സിറ്റി പൊലീസ് കമ്മീഷണറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

സമരത്തിൽ പങ്കെടുത്തവരെ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ തല്ലിച്ചതച്ചിരുന്നു,ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടാകുന്നതിനിടെയാണ് മനുഷ്യാവകാശകമ്മീഷന്‍റെ ഇടപെടൽ . ഡിസിപിയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.