FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

പുതുവൈപ്പിൻ എൽപിജി ടെർമിനൽ നിർമ്മാണം നിർത്തി വയ്ക്കുന്നുവെന്ന് എസ് ശർമ്മ

Sunday, Jun 18, 2017,15:10 IST By മെട്രൊ വാർത്ത A A A

കൊച്ചി: പുതുവൈപ്പിനിൽ ജനരോഷത്തിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ സർക്കാർ മുട്ടു മടക്കുന്നു. എൽപിജി പ്ലാന്‍റ് നിർമ്മാണത്തിനുള്ള പ്രവർത്തനങ്ങൾ ബുധനാഴ്ച വരെ നിർത്തി വയ്ക്കുകയാണെന്ന് എംഎൽഎ എസ്.ശർമ്മ പറഞ്ഞു. ജില്ലാ കളക്‌ടർ ഐഒസി അധികൃതർക്ക് ഇത് സംബന്ധിച്ച ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനക്കൂട്ടമാണ് പ്രതിഷേധത്തിനായി അണി നിരന്നത്. ഇവർക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജാണ് പൊലീസ് അഴിച്ച് വിട്ടത്.