FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
India

റിമോട്ടിന് വേണ്ടി ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

Sunday, Jun 18, 2017,15:24 IST By മെട്രൊ വാർത്ത A A A

നാസിക്ക്: ടെലിവിഷന്‍ റിമോട്ടിന് വേണ്ടി ഭര്‍ത്താവ് കല്ലുകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. നാസിക്കിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പാണ്ടുരംഗ് മണ്‍വാട്ക്കര്‍ ആണ് ഈ ക്രൂരകൃത്യം നടപ്പാക്കിയത്. ദത്ത നഗറിലെ ഒരു കണ്‍സ്ട്രഷന്‍ സൈറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്. കിടക്കയില്‍ വച്ച് ഭാര്യയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് ടീവി റിമോര്‍ട്ടിന് വേണ്ടി ഇരുവരും തമ്മില്‍ വാക്കേറ്റം നടന്നതായി പൊലീസ് പറഞ്ഞു. അതിനുശേഷം ശോഭ ഉറങ്ങാന്‍ പോയപ്പോള്‍ തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്ന് മക്കള്‍  മൊഴിനല്‍കിയിട്ടുണ്ട്.