FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Bollywood

ബി​പാ​ഷ​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ

Sunday, Jun 18, 2017,7:08 IST By മെട്രൊ വാർത്ത A A A

ജീ​വി​ത​ത്തി​ൽ മാ​ത്ര​മ​ല്ല പ്രൊ​ഫ​ഷ​ണ​ൽ ലൈ​ഫി​ലും ഭ​ർ​ത്താ​വ് കൂ​ടെ​യു​ണ്ടാ​ക​ണ​മെ​ന്ന് ഒ​രു ഭാ​ര്യ ആ​ഗ്ര​ഹി​ക്കു​ന്ന​ത് തെ​റ്റാ​ണോ.. അ​ങ്ങ​നെ​യൊ​രു ആ​ഗ്ര​ഹം മാ​ത്ര​മേ ന​മ്മു​ടെ സ്വ​ന്തം ബോ​ളി​വു​ഡി​ന്‍റെ പ​ഴ​യ​കാ​ല റാ​ണ് ബി​പാ​ഷ ബ​സു​വി​നു​മു​ള്ളൂ. നാ​ളു​ക​ൾ നീ​ണ്ട പ്ര​ണ​യ​ത്തി​ലൂ​ടെ​യാ​ണ് ബി​പാ​ഷ ന​ട​ൻ ക​ര​ൺ ഗ്രോ​വ​റി​നെ വി​വാ​ഹം ചെ​യ്യു​ന്ന​ത്. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​വും ഹ​ണി​മൂ​ൺ ആ​ഘോ​ഷ​ങ്ങ​ളു​മൊ​ക്കെ പാ​പ്പ​രാ​സി​ക​ൾ ഏ​റെ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്തു. വി​വാ​ഹ​ത്തി​ന് ശേ​ഷം സി​നി​മാ​ലോ​ക​ത്തി​ൽ നി​ന്ന​ക​ന്നു നി​ൽ​ക്കു​ക​യാ​യി​രു​ന്നു ബി​പ്സ്. എ​ന്നാ​ൽ പു​തു​താ​യി ല​ഭി​ക്കു​ന്ന സി​നി​മ​ക​ളി​ൽ മാ​ത്ര​മ​ല്ല പ​ര​സ്യ​ങ്ങ​ളി​ൽ പോ​ലും ത​നി​ക്കൊ​പ്പം ഭ​ർ​ത്താ​വി​നെ​ക്കൂ​ടി സ​ഹ​ക​രി​പ്പി​ക്കാ​നാ​ണ് താ​ര​സു​ന്ദ​രി ശ്ര​മി​ക്കു​ന്ന​ത്. നി​ര​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളു​ടെ​യും മ​റ്റും അ​വ​സ​ര​ങ്ങ​ളാ​ണ് ബി​പാ​ഷ​യെ തേ​ടി​യെ​ത്തു​ന്ന​ത്. എ​ന്നാ​ൽ അ​തി​ലൊ​ക്കെ​യും ക​ര​ണി​നെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ബി​പാ​ഷ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തു​മാ​ത്ര​മ​ല്ല വി​ദേ​ശ​നാ​ട്ടി​ലൊ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബി​പാ​ഷ ആ​വ​ശ്യ​പ്പെ​ട്ട​ത്, ത​നി​ക്കൊ​പ്പം വ​രു​ന്ന ഭ​ർ​ത്താ​വി​ന്‍റെ ചെ​ല​വു​ക​ളും നോ​ക്ക​ണ​മെ​ന്നാ​ണ്. ഏ​താ​യാ​ലും ഭ​ർ​ത്താ​വ് ബി​പാ​ഷ​യു​ടെ ക​രി​യ​റി​ൽ ഒ​രു ഭാ​ര​മാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് സി​നി​മാ​ലോ​കം അ​ട​ക്കം പ​റ​യു​ന്ന​ത്.