FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

യു​​ഗ​​പ്പി​​റ​​വി​​യി​​ലേ​​ക്കൊ​​രു ചൂ​​ളം വി​​ളി

Sunday, Jun 18, 2017,12:49 IST By സി.​​പി. രാ​​ജ​​ശേ​​ഖ​​ര​​ൻ A A A

കൊ​​ച്ചി: ആ​​ധു​​നി​​ക യാ​​ത്രാ സൗ​​ക​​ര്യ​​ങ്ങ​​ൾ​​ക്കു രാ​​ജ്യ​​ത്തി​​നു മാ​​തൃ​​ക​​യാ​​ണ് ഇ​​നി കൊ​​ച്ചി. മെ​​ട്രൊ റെ​​യ്ൽ‌ ചെ​​റി​​യൊ​​രു തു​​ട​​ക്കം മാ​​ത്രം. കൊ​​ച്ചി​​ക്കും കേ​​ര​​ള​​ത്തി​​നും ഇ​​നി​​യും കൂ​​ടു​​ത​​ൽ വ​​ള​​രേ​​ണ്ട​​തു​​ണ്ട്. കേ​​ന്ദ്ര​​വും സം​​സ്ഥാ​​ന​​വും സ​​ഹ​​ക​​രി​​ച്ചു നീ​​ങ്ങി​​യാ​​ൽ‌ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​ന് അ​​തു വ​​ൻ നേ​​ട്ട​​മാ​​കും- കൊ​​ച്ചി മെ​​ട്രൊ റെ​​യ്ൽ ഉ​​ദ്ഘാ​​ട​​ന​​പ്ര​​സം​​ഗ​​ത്തി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ വാ​​ക്കു​​ക​​ൾ.
വി​​ക​​സ​​നം എ​​ന്ന കേ​​ന്ദ്ര മു​​ദ്രാ​​വാ​​ക്യം ഞ​​ങ്ങ​​ൾ ഏ​​റ്റെ​​ടു​​ക്കു​​ന്നു. വി​​ക​​സ​​നം, വി​​ക​​സ​​നം, വി​​ക​​സ​​നം. ഇ​​താ​​ണു ഞ​​ങ്ങ​​ളു​​ടെ​​യും മു​​ദ്രാ​​വാ​​ക്യം. ഇ​​തു​​വ​​രെ​​യു​​ള്ള എ​​ല്ലാ പ​​ദ്ധ​​തി​​ക​​ൾ​​ക്കും കേ​​ന്ദ്രം ന​​ന്നാ​​യി സ​​ഹാ​​യി​​ച്ചി​​ട്ടു​​ണ്ട്. വി​​ഭ​​വ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ഞ​​ങ്ങ​​ൾ അ​​ൽ​പ്പം പി​​റ​​കി​​ലാ​​ണ്. ഈ ​​കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​ൻ കേ​​ന്ദ്രം ഞ​​ങ്ങ​​ളെ സ​​ഹാ​​യി​​ക്ക​​ണം. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​ങ്ങ​​നെ.
കേ​​ന്ദ്ര ഉ​​പ​​രി​​ത​​ല ഗ​​താ​​ഗ​​ത മ​​ന്ത്രി വെ​​ങ്ക​​യ്യ നാ​​യി​​ഡു മാ​​ത്ര​​മാ​​ണ് ഇ​​വ​​രെ​​ക്കൂ​​ടാ​​തെ വേ​​ദി​​യി​​ൽ പ്ര​​സം​​ഗി​​ച്ച​​ത്. മു​​ഴു​​വ​​ൻ സ​​മ​​യ​​വും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞ​​തും വി​​ക​​സ​​ന​​ത്തെ​​ക്കു​​റി​​ച്ചു മാ​​ത്രം. കേ​​ര​​ള​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​ങ്ങ​​ള​​ട​​ങ്ങി​​യ ഒ​​രു നി​​വേ​​ദ​​നം പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കു സ​​മ​​ർ​​പ്പി​​ച്ച ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യോ​​ടും കു​​റ​​ച്ചു നേ​​രം കു​​ശ​​ലം പ​​റ​​ഞ്ഞ് ഹ​​സ്ത​​ദാ​​നം ന​​ൽ​​കി​​യ ശേ​​ഷ​​മാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി വേ​​ദി വി​​ട്ട​​ത്. ഒ​​രു മ​​ണി​​ക്കൂ​​ർ നീ​​ണ്ട ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ൽ ഒ​​രി​​ട​​ത്തും ആ​​രും രാ​​ഷ്‌​​ട്രീ​​യം പ​​റ​​ഞ്ഞി​​ല്ല. ഒ​​രു വി​​വാ​​ദ​​വും സൃ​​ഷ്ടി​​ച്ച​​തു​​മി​​ല്ല.
രാ​​ഷ്‌​​ട്രീ​​യ​​മാ​​യി ഭി​​ന്ന ധ്രു​​വ​​ങ്ങ​​ളി​​ൽ നി​​ൽ​​ക്കു​​ന്ന​​വ​​രാ​​ണ് ഈ ​​മൂ​​ന്നു പേ​​രും. വേ​​ദി​​യി​​ൽ രാ​​ഷ്‌​​ട്രീ​​യം പ​​റ​​യാ​​ൻ പ​​റ്റി​​യ കാ​​ലാ​​വ​​സ്ഥ​​യാ​​യി​​രു​​ന്നു പൊ​​തു​​വി​​ൽ. പ​​ക്ഷേ, ആ​​രും ഒ​​ന്നും ഏ​​റ്റു​​പി​​ടി​​ച്ചി​​ല്ല. അ​​തു​​മൊ​​രു ന​​ല്ല മാ​​തൃ​​ക​​യാ​​ണ്. രാ​​ഷ്‌​​ട്രീ​​യ വേ​​ദി​​ക​​ളി​​ലാ​​ക​​ട്ടെ, ഇ​​നി ന​​മ്മു​​ടെ രാ​​ഷ്‌​​ട്രീ​​യം. പൊ​​തു വേ​​ദി​​ക​​ളി​​ൽ ജ​​ന​​കീ​​യ പ്ര​​ശ്ന​​ങ്ങ​​ൾ മാ​​ത്രം. ഇ​​തു കേ​​ര​​ള​​ത്തി​​ന്‍റെ പു​​തി​​യ മു​​ഖം.
ഇ​​വി​​ടെ നി​​ക്ഷേ​​പം ന​​ട​​ത്താ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും കേ​​ര​​ളം നി​​ക്ഷേ​​പ സൗ​​ഹൃ​​ദ സം​​സ്ഥാ​​ന​​മ​​ല്ലെ​​ന്നും ഇ​​വി​​ടെ ഒ​​രു പ​​ദ്ധ​​തി​​യും ന​​ട​​പ്പാ​​ക്കാ​​നാ​​വി​​ല്ലെ​​ന്നു​​മൊ​​ക്കെ വി​​ല​​പി​​ക്കു​​ന്ന​​വ​​ർ കൊ​​ച്ചി മെ​​ട്രൊ റെ​​യ്‌​ലി​​ന്‍റെ നാ​​ൾ​​വ​​ഴി​​യും സ​​മ​​യ വേ​​ഗ​​വും സാ​​മ്പ​​ത്തി​​ക ലാ​​ഭ​​വും തി​​രി​​ച്ച​​റി​​യും. കൊ​​ച്ചി ജ​​ന​​ത​​യു​​ടെ സ​​ഹ​​ന​​ത്തി​​ലും വി​​ട്ടു​​വീ​​ഴ്ച​​യി​​ലും വി​​ശ്വാ​​സ​​മ​​ർ​​പ്പി​​ച്ച്, ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ, ബ​​ജ​​റ്റ് വി​​ഹി​​ത​​ത്തി​​ലും കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ, കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ, വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​ധ്വാ​​ന​​ത്താ​​ൽ രൂ​​പം കൊ​​ണ്ട​​താ​​ണ് കൊ​​ച്ചി മെ​​ട്രൊ. കൊ​​ച്ചി​​യാ​​ണു വ​​രാ​​നി​​രി​​ക്കു​​ന്ന മു​​ഴു​​വ​​ൻ മെ​​ട്രൊ​​ക​​ളു​​ടെ​​യും മാ​​തൃ​​ക എ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ​​ത് അ​​തു​​കൊ​​ണ്ടു​​കൂ​​ടി​​യാ​​ക​​ണം.
50 ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​യി അ​​ഞ്ചു ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് അ​​ടു​​ത്ത നാ​​ലോ അ​​ഞ്ചോ വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ മെ​​ട്രൊ റെ​​യ്ൽ പ​​ദ്ധ​​തി​​ക​​ൾ​​ക്കാ​​യി ഇ​​ന്ത്യ ചെ​​ല​​വ​​ഴി​​ക്കാ​​ൻ പോ​​കു​​ന്ന​​ത്. അ​​തി​​നു കേ​​ര​​ളം മാ​​തൃ​​ക​​യാ​​കു​​മെ​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ സാ​​ക്ഷി​​പ​​ത്രം മാ​​ത്രം മ​​തി, മാ​​റി​​യ കേ​​ര​​ള​​ത്തി​​ന്‍റെ മു​​ഖം തി​​രി​​ച്ച​​റി​​യാ​​ൻ. കൊ​​ച്ചി മെ​​ട്രൊ​​യി​​ൽ ജോ​​ലി ചെ​​യ്ത​​വ​​ര​​ട​​ക്ക​​മു​​ള്ള ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് അ​​ട​​ക്കം പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കി​​യ സം​​സ്ഥാ​​ന​​മാ​​ണു കേ​​ര​​ളം എ​​ന്ന മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ർ​​മ​​പ്പെ​​ടു​​ത്ത​​ൽ മാ​​ത്രം മ​​തി, സ​​മൂ​​ഹ​​ത്തോ​​ടു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​തി​​ബ​​ദ്ധ​​ത തി​​രി​​ച്ച​​റി​​യാ​​ൻ.
ഒ​​ന്നു കൂ​​ടി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ത​​റ​​പ്പി​​ച്ചു പ​​റ​​ഞ്ഞു. “”വി​​ക​​സ​​നം വ​​രു​​മ്പോ​​ൾ ചി​​ല​​ർ​​ക്കെ​​ങ്കി​​ലും ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ വ​​രാം. അ​​വ​​രെ സ​​ർ​​ക്കാ​​ർ ന​​ല്ല രീ​​തി​​യി​​ൽ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കും. പി​​ന്നെ​​യും എ​​തി​​ർ​​ത്താ​​ൽ, പ​​ദ്ധ​​തി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു പോ​​വു​​ക ത​​ന്നെ ചെ​​യ്യും.’’ എ​​ന്നു വ​​ച്ചാ​​ൽ വി​​വാ​​ദ​​ങ്ങ​​ളും വി​​ത​​ണ്ഡാ​​വാ​​ദ​​ങ്ങ​​ളു​​മു​​യ​​ർ​​ത്തി ഇ​​നി ആ​​രും തെ​​രു​​വി​​ലി​​റ​​ങ്ങേ​​ണ്ട. ഇ​​റ​​ങ്ങി​​യാ​​ൽ ഒ​​രു ഫ​​ല​​വും കി​​ട്ടാ​​ൻ പോ​​കു​​ന്നി​​ല്ല എ​​ന്ന​​ർ​​ഥം.
തു​​ട​​ക്ക​​ത്തി​​ൽ വ​​ള​​രെ​​ക്കൂ​​ടു​​ത​​ൽ എ​​തി​​ർ​​പ്പു​​ക​​ളു​​ണ്ടാ​​യ പ​​ദ്ധ​​തി​​യാ​​ണു കൊ​​ച്ചി മെ​​ട്രൊ. ഒ​​ടു​​വി​​ൽ എ​​തി​​ർ​​ത്ത​​വ​​ർ പോ​​ലും കൊ​​ച്ചി മെ​​ട്രൊ​​യെ നെ​​ഞ്ചേ​​റ്റി. കേ​​ര​​ള​​ത്തി​​ന്‍റെ പു​​തി​​യൊ​​രു യു​​ഗ​​പ്പി​​റ​​വി​​യാ​​ണു കൊ​​ച്ചി മെ​​ട്രൊ. വി​​വാ​​ദ​​ങ്ങ​​ൾ ഉ​​പേ​​ക്ഷി​​ച്ച് വി​​ക​​സ​​ന​​ത്തെ പു​​ണ​​രു​​ന്ന ന​​വ​​യു​​ഗ​​ത്തി​​ലേ​​ക്കു​​ള്ള വ​​ലി​​യ ചൂ​​ളം വി​​ളി. അ​​തി​​നാ​​ണ് ഇ​​ന്ന​​ലെ കൊ​​ച്ചി ന​​ഗ​​രം സാ​​ക്ഷ്യം വ​​ഹി​​ച്ച​​ത്.