FLASH NEWS
Breaking News
എംബിബിഎസിന് ഫീസ് അഞ്ചര ലക്ഷം
kerala

പുതുവൈപ്പിനിൽ സംഘർഷം ; സമരക്കാർക്ക് നേരെ ക്രൂരമർദ്ദനവുമായി പൊലീസ്

Sunday, Jun 18, 2017,13:44 IST By മെട്രൊ വാർത്ത A A A

കൊച്ചി: എറണാകുളം പുതുവൈപ്പിനിൽ വീണ്ടും പൊലീസ് ലാത്തിച്ചാർജ്. ഐഒസി സ്ഥാപിക്കുന്നതിനെതിരെ സ്ത്രീകളും കൂട്ടികളും അടക്കമുള്ളവർ നടത്തിയ സമരത്തിലാണ് പൊലീസിന്‍റെ നേതൃത്വത്തിൽ അക്രമം അഴിച്ച് വിട്ടത്.  സമരക്കാരുടെ തലയടക്കം പൊലീസുകാർ അടിച്ച് പൊട്ടിച്ചു.

കഴിഞ്ഞ ദിവസം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇന്ന് പ്രതിഷേധവുമായി എത്തിയതും സമരം പുനരാരംഭിച്ചതും. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് സമരക്കാര്‍ക്ക് അവസരം ഉണ്ടാക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്നുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുഖ്യമന്ത്രി എത്തുന്നേരം ചര്‍ച്ച നടത്താമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്.

സമരസമിതിയും വരാപ്പുഴ അതിരൂപത ആക്ഷന്‍ കൗണ്‍സിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇന്നലെ ചര്‍ച്ച നടന്നില്ല. ഇതോടെയാണ് സമരക്കാര്‍ വീണ്ടും രംഗത്തെത്തിയത്.ഇവരെയാണ് പൊലീസ് അക്രമത്തിലൂടെ നേരിട്ടത്.