FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
kerala

യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണം; പിണറായിക്ക് വിഎസിന്‍റെ കത്ത്

Sunday, Jun 18, 2017,15:59 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: പുതുവൈപ്പിനിലെ സമരക്കാർക്കെതിരെ ക്രൂരമർദനമുറകൾ അഴിച്ച് വിട്ട യതീഷ് ചന്ദ്രയെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭരണപരിക്ഷാകരകമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ പിണറായി വിജയന് കത്ത് നൽകി. സമരത്തെ അനുഭാവപൂർവ്വം പരിഗണിക്കമെന്നും വിഎസ് ആവശ്യപ്പെട്ടു.

സ്ത്രീകളും കുട്ടികളും അടക്കമുളള 321 പേരെ കസ്റ്റഡിയില്‍ എടുക്കുകയും അഞ്ചു സ്റ്റേഷനുകളിലേക്കായാണ് കൊണ്ടുപോയതും. പൊലീസിന്‍റെ മര്‍ദനത്തില്‍ ഏഴോളും കുട്ടികള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ഒരാളുടെ കൈ ഒടിയുകയും ചെയ്തിരുന്നു.

13 വയസിനും ആറുവയസിനും ഇടക്ക് പ്രായമുളള ഈ ഏഴു കുട്ടികളെയും മാലിപ്പുറം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സിപിഐ നേതാവായ ഫ്രാന്‍സിസിനെ ജനനേന്ദ്രിയ ഭാഗത്ത് ഞെക്കിയാണ് പൊലീസ് ആക്രമിച്ചത്. ഇയാള്‍ ചികിത്സയിലാണ്. ഡിസിപിക്കെതിരെ നടപടി വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു.