FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

അവിസ്മരണീയം അജിത്തിനൊപ്പമുള്ള  ഈ സായാഹ്നം

Sunday, Jun 18, 2017,17:31 IST By സ്വന്തം ലേഖകൻ A A A

കോട്ടയം: സി എം എസ് കൊളേജിന്‍റെ ചാരത്ത് സി എസ് ഐ റിട്രീറ്റ് സെന്‍ററിൽ നട‌ന്ന സ്നേഹക്കൂട്ടായ്മയിലേക്ക് രാഷ്ട്രീയജാതിമതവ്യത്യാസമില്ലാതെ അവര് വന്നു. വിധി നാല് ചുവരുകൾക്കുള്ളിൽ കഴിയാൻ തീർപ്പ് കല്‍പ്പിച്ചിടത്തു നിന്ന് കൂട്ടുകാര്‍ക്കിടയില്‍ സ്‌നേഹമായി പടര്‍ന്നു പന്തലിച്ച് ജീവിതം സുന്ദരമാക്കിയ ഒരാളുടെ പിറനാള്‍ ആഘോഷിക്കാൻ .

യൗവനത്തിൽ വന്നെത്തിയ രോഗം മുറിയുടെ ചുവരുകൾക്കുള്ളിൽ തളച്ചിടുമായിരുന്ന സ്വന്തം ജീവിതത്തെ സുന്ദരവും  നാനാർതഥവുമുള്ള സർഗ്ഗാനുഭവമാക്കി കൂട്ടുകാർക്കിടയിൽ ഊർജ്ജവും ഉണ്മയും സഹൃദയത്തവുമുള്ള  സൗമ്യസാന്നിധ്യമായി സ്വയം ആവിഷ്കരിച്ച പി കെ അജിത്കുമാറിൻറെ  അറുപതാം പിറന്നാൾ ആഘോഷിക്കാനാണ് ഉമ്മൻ ചാണ്ടി മുതൽ വൈക്കം വിശ്വം വരെയുള്ള നേതാക്കളും ജനപ്രതിനിധികളും എത്തിയത്. 

കോ​ട്ട​യം വേ​ളൂ​ർ പേ​ര​ക​ത്തു​ശേ​രി​ൽ ത​റ​വാ​ട്ടി​ൽ ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​ൻ പി. ​കൃ​ഷ്ണ​ന്‍റെ​യും അ​ധ്യാ​പി​ക ലീ​ലാ​മ്മ​യു​ടെ​യും ആ​റു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​ണ് അ​ജി​ത്. കു​ട്ടി​ക്കാ​ല​ത്തു കു​സൃ​തി​യും ത​മാ​ശ​യും ആ​രോ​ഗ്യ​യും സൗ​ന്ദ​ര്യ​വു​മു​ള്ള മി​ടു​ക്ക​ൻ. സ്കൂ​ൾ​കോ​ള​ജ് പ​ഠ​ന​കാ​ല​ത്തു മി​ക​ച്ച എ​ൻ​സി​സി കേ​ഡ​റ്റ്. എ​ഴു​പ​തു​ക​ളി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ ജി​ല്ലാ നേ​തൃ​നി​ര​യി​ൽ. എ​ഴു​പ​തു​ക​ളു​ടെ ഒ​ടു​വി​ൽ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രി​ക്കെ​യാ​ണ് അ​ജി​ത്തി​ന്‍റെ ശ​രീ​ര​പേ​ശി​ക​ൾ പ​ണി​മു​ട​ക്കി തു​ട​ങ്ങി​യ​ത്.
പ്രോ​ഗ്ര​സീ​വ് മ​സ്കു​ലാ​ർ ഡി​സ്ട്രോ​ഫി എ​ന്ന അ​പൂ​ർ​വ ജ​നി​ത​ക വ​കൈ​ല്യം ശ​രീ​ര​ച​ല​ന​ങ്ങ​ളെ വ​രി​ഞ്ഞു​മു​റു​ക്കി. ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും അ​ജി​ത് വെ​റു​തെ​യി​രു​ന്നി​ല്ല. പ​ഴ​യ സൗ​ഹൃ​ദ​ങ്ങ​ൾ നി​ല​നി​ർ​ത്തി. സി.​കെ. ജീ​വ​ൻ ട്ര​സ്റ്റി​ന്‍റെ പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​റാ​യി. ത​നി​ക്ക് എ​ത്താ​വു​ന്നി​ട​ത്തെ​ല്ലാം സ്വ​യം ച​ലി​പ്പി​ക്കു​ന്ന വീ​ൽ ചെ​യ​റു​മാ​യി എ​ത്തി.

 ആന്‍റോ ആന്‍റണി എം പി യും എം എൽ ഏമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും പി സി ജോർജും സുരേഷ് കുറുപ്പും മോൻസ് ജോസഫ് എന്നിവർക്കൊപ്പം ജോസഫ് എം പുതുശ്ശേരി, ജോസഫ് വാഴക്കൻ,   കെ ആർ അരവിന്ദാക്ഷൻ, അഡ്വ വി ബി ബിനു, അഡ്വ ടോമി കല്ലാനി, അഡ്വ കെ അനിൽ കുമാർ, അഡ്വ പി ഷാനവാസ്, കെ ആർ രാജൻ, അഡ്വ പി എ സലിം, കെ എസ് ആര്‍ ടിസി  ബോര്‍ ഡംഗം സലിം പി മാത്യൂ , സംവിധായകർ സുകുമാരൻ നായർ,  വേണു, ലതികാ സുഭാഷ് ,സിആർ ഓമനക്കുട്ടൻഗീതാ ബക്ഷി, തുടങ്ങിയവരും ആഘോഷത്തിൽ പങ്ക് ചേരാനെത്തി

 നാടിന്‍റെ വിവിധ ഇടങ്ങളിൽനിന്നു നാട്ടകം കോളേജിലെ കൂട്ടുകാർ പുഷ്പനാഥും അജിത്തും സതീഷ് ചന്ദ്രനും അടക്കം നിരവധി കൂട്ടുകാർ എത്തി. അമ്മ ലീലാമ്മയും സഹോദരങ്ങളും മക്കളുമടക്കംവീട്ടുകാരും  ബന്ധുക്കളും. മുണ്ടക്കയത്തുനിന്നു അഡ്വ അജിയും ഭാര്യ ഡോ മ്യുസ് മേരിയും ജ്യോതി ഗ്യാസിലെ ജീവനക്കാരും. കാര്യങ്ങൾ തിരക്കി കോട്ടയത്തെ കൂട്ടുകാർ കോയയും ടോമും അനിഷാദും രഞ്ജിത്തും സുരേഷ് നമ്പൂതിരിയും ജപ്പാനും ഡിജോ കാപ്പനും വാത്മീകിയും പരിപാടികൾ‌ക്ക് നേതൃത്വം നൽകി. 

 മകൾജ്യോതിർമയി ആലപിച്ച ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ എന്ന പ്രാർത്ഥനാഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. അറുപതു മൺചിരാതുകളിൽആദ്യംഅമ്മയും പിന്നീട് വിശിഷ്ടാതിഥികളുംവീട്ടുകാരുംചേർന്ന് തിരി തെളിച്ചു.   ഒറ്റ വാചകത്തിൽ ഒതുങ്ങി എല്ലാ വിശിഷ്ടാതിഥികളുടെയും ആശംസകൾ. ഉമ്മൻ ചാണ്ടി സ്നേഹോപഹാരം സമ്മാനിച്ചു. പ്രൊഫ സി ആർ ഓമനക്കുട്ടൻ പ്രിയപ്പെട്ട വിദ്യാർഥിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.ഡോ മ്യൂസ് മേരി നന്മയും  പ്രസാദാത്മകതയും സഹൃദയത്വവും സർഗ്ഗാത്മകതയും കൊണ്ട് വ്യത്യസ്തമായ അജിത്തെന്ന അതിജീവനത്തെ   അവതരിപ്പിച്ചു.

 ഉപകരണ സംഗീത വിദഗ്ധൻ ആലിച്ചനും സംഘവും പുല്ലാംകുഴലിലും സാക്ക്സഫോണിലും രാജീവ് പള്ളിക്കോണം പുല്ലാംകുഴലിലും വായിച്ച പഴയ ചലച്ചിത്ര ഗാനങ്ങളും ആകാശവാണി തിരുവനന്തപുരം സ്റ്റേഷൻ ഡയറക്ടർ ലീല ജോസഫ്, സെലിൻ ജോസ്, പരിപാടിയുടെ അവതാരകൻ ടാൻസൻ എന്നിവർ ആലപിച്ച ഗാനങ്ങളും ചടങ്ങിനെത്തിയവരെയാകെ തങ്ങളുടെ ബാല്യകൗമാരങ്ങളിലേക്കു കൂട്ടികൊണ്ടുപോയി.ഹൃദയ സ്പര്ശിയായിരുന്നു അജിത്തിന്റെ ഹൃസ്വമായ മറുപടി പ്രസംഗം. ഡിജോ കാപ്പൻ സ്വാഗതം ആശംസിച്ചു. കുര്യൻ തോമസ് കരിമ്പനത്തറയിൽ നന്ദി രേഖപ്പെടുത്തി.