FLASH NEWS
Breaking News
പനി: സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാറിന് രൂക്ഷ വിമര്‍ശം
India

കശ്മീരിലെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ പാക് മാധ്യമങ്ങളോട് അബ്ദുള്‍ റഹ്മാന്‍ മാക്കിയുടെ ആഹ്വാനം

Monday, Jun 19, 2017,17:06 IST By സ്വന്തം ലേഖകൻ A A A

ഇസ്ലാമാബാദ്: കശ്മീരില്‍ അസ്വസ്ഥതയും സംഘര്‍ഷവും രൂക്ഷമാണെന്ന പ്രചാരണം നടത്താന്‍ പാക് മാധ്യമങ്ങളോട് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ്ധവ തലവനുമായ അബ്ദുള്‍ റഹ്മാന്‍ മാക്കിയുടെ ആഹ്വാനം. കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘര്‍ഷം കശ്മീരില്‍ തുടരുന്നതിനിടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കാന്‍ അബ്ദുള്‍ റഹ്മാന്‍ മാക്കിയുടെ ആഹ്വാനം.
ഫൈസാബാദില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാക്കി മാധ്യമപ്രവര്‍ത്തകരോട് കശ്മീര്‍ പ്രശ്‌നം രൂക്ഷമാക്കാന്‍ ആഹ്വാനം ചെയ്തത്. പേനയുടെ ശക്തിയും പരിചയവും ഉപയോഗിച്ച് കശ്മീരിനായി അണിചേരണമെന്ന് അദ്ദേഹം പറഞ്ഞു.