FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Business

കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്ക​ൽ: ബാ​ങ്കു​ക​ളു​ടെ യോ​ഗം ഇ​ന്നു മു​ത​ൽ

Monday, Jun 19, 2017,10:53 IST By മെട്രൊ വാർത്ത A A A

മും​ബൈ: കി​ട്ടാ​ക്ക​ടം തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ തേ​ടി ബാ​ങ്കു​ക​ളു​ടെ സു​പ്ര​ധാ​ന യോ​ഗം ഇ​ന്നു മും​ബൈ​യി​ൽ തു​ട​ങ്ങു​ന്നു. രാ​ജ്യ​ത്തു കി​ട്ടാ​ക്ക​ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ള്ള 12 നി​ക്ഷേ​പ​ങ്ങ​ളി​ലെ ആ​റെ​ണ്ണ​ത്തി​നെ​തി​രേ റി​സ​ർ​വ് ബാ​ങ്ക് ന​ട​പ​ടി​ക്കു നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​പ​ട്ടി​ക ദേ​ശീ​യ ക​മ്പ​നി നി​യ​മ ട്രൈ​ബ്യൂ​ണ​ലി​നു (എ​ൻ​സി​എ​ൽ​ടി) കൈ​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മു​ണ്ടാ​കം.
ഭൂ​ഷ​ൺ സ്റ്റീ​ൽ (44,478 കോ​ടി), എ​സ്സാ​ർ സ്റ്റീ​ൽ (37,284), ഭൂ​ഷ​ൺ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ (37,248 കോ​ടി), അ​ലോ​ക് ഇ​ൻ​ഡ​സ്ട്രീ​സ് (22,075 കോ​ടി), ആം​ടെ​ക് ഓ​ട്ടൊ (14,074 കോ​ടി), മോ​നെ​റ്റ് ഇ​സ്പാ​റ്റ് (12,115 കോ​ടി) എ​ന്നി​വ​യാ​ണു പ​ണം തി​രി​ച്ച​ട​യ്ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ മു​ന്നി​ൽ. ആ​ർ​ബി​ഐ​യു​ടെ ക​ണ​ക്കു പ്ര​കാ​രം ഇ​വ​യ​ട​ക്കം 12 ക​മ്പ​നി​ക​ൾ ന​ൽ​കാ​നു​ള്ള​ത് 2.5 ല​ക്ഷം കോ​ടി​യി​ലേ​റെ​യാ​ണ്. രാ​ജ്യ​ത്തെ ആ​കെ കി​ട്ടാ​ക്ക​ട​ത്തി​ന്‍റെ 25 ശ​ത​മാ​നം വ​രും ഈ ​തു​ക.
ലാ​ൻ​കോ ഇ​ൻ​ഫ്രാ( 44,364.6 കോ​ടി), ഇ​ല​ക്‌​ട്രോ സ്റ്റീ​ൽ (10,273.6 കോ​ടി), ഇ​റ ഇ​ൻ​ഫ്രാ (10,065.4 കോ​ടി), ജ​യ്പീ ഇ​ൻ​ഫ്രാ​ടെ​ക് ( 9,635 കോ​ടി), എ​ബി​ജി ഷി​പ്‌​യാ​ർ​ഡ് (6953 കോ​ടി), ജ്യോ​തി സ്ട്ര​ക്ചേ​ഴ്സ് (5165 കോ​ടി) എ​ന്നി​വ​യാ​ണു പ​ട്ടി​ക​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന മ​റ്റു ക​മ്പ​നി​ക​ൾ.
ഈ 12 ​അ​ക്കൗ​ണ്ടു​ക​ളി​ൽ ആ​റെ​ണ്ണം എ​സ്ബി​ഐ​യി​ലാ​ണ്. ശേ​ഷി​ക്കു​ന്ന​വ പി​എ​ൻ​ബി, ഐ​സി​ഐ​സി​ഐ, യൂ​ണി​യ​ൻ ബാ​ങ്ക്, ഐ​ഡി​ബി​ഐ ബാ​ങ്ക്, കോ​ർ​പ്പ​റേ​ഷ​ൻ ബാ​ങ്ക് എ​ന്നി​വ​യി​ലും. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​നി​യും ന​ട​പ​ടി നീ​ട്ടി​ക്കൊ​ണ്ടു​പോ​ക​രു​തെ​ന്ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ആ​ഭ്യ​ന്ത​ര ഉ​പ​ദേ​ശ​ക സ​മി​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
ഇ​ന്നാ​രം​ഭി​ക്കു​ന്ന ബാ​ങ്കു​ക​ളു​ടെ യോ​ഗ​ത്തി​ൽ ഈ ​അ​ക്കൗ​ണ്ടു​ക​ളെ​ക്കു​റി​ച്ചു വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ക്കും. ന​ട​പ​ടി​ക്കു​ള്ള ശു​പാ​ർ​ശ ട്രൈ​ബ്യൂ​ണ​ലി​നു കൈ​മാ​റും മു​ൻ​പ് പൂ​ർ​ത്തി​യാ​ക്കേ​ണ്ട ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും പ​രി​ശോ​ധി​ക്കും. എ​ല്ലാ ബാ​ങ്കു​ക​ളി​ലും ഒ​രേ പോ​ലെ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് യോ​ഗം പ​രി​ശോ​ധി​ക്കു​ന്ന​ത്.