FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
India

പാക് ടീമിനെ അഭിനന്ദിച്ച ഹുറിയത്ത് നേതാവിനോട് അതിര്‍ത്തി കടന്നോളാനാവശ്യപ്പെട്ട് ഗംഭീര്‍

Monday, Jun 19, 2017,17:59 IST By സ്വന്തം ലേഖകൻ A A A

ശ്രീനഗര്‍: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ വിജയിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങളുമായി കശ്മീരിലെ ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്. ചുറ്റുപാടും വെടിക്കെട്ട് നടക്കുകയാണ്, ഈദ് നേരത്തെ വന്നതുപോലെ തോന്നി. മികച്ച ടീം വര്‍ക്കായിരുന്നു പാക് ടീമിന്റേത്. പാകിസ്ഥാന് അഭിനന്ദനങ്ങളെന്നും മിര്‍വായിസ് ട്വീറ്റ് ചെയ്തു. അവാമി ആക്ഷന്‍ കമ്മറ്റിയുടെ നേതാവാണ് ഉമര്‍ മിര്‍വായിസ്.

എന്നാല്‍ ഹുറിയത്ത് നേതാവിന് മറുപടിയുമായി ഇന്ത്യന്‍ മുന്‍ ബാറ്റ്സ്മാന്‍ ഗൗതം ഗംഭീര്‍ രംഗത്തെത്തി.
ഒരു അഭിപ്രായമുണ്ട് മിര്‍വായിസ്, എന്തുകൊണ്ട് നിങ്ങള്‍ക്ക് അതിര്‍ത്തി കടന്നുകൂടാ. അവിടെ ഈദ് ആഘോഷങ്ങള്‍ക്കായി നിങ്ങള്‍ക്ക് നല്ല വെടിക്കോപ്പുകള്‍ കിട്ടും (ചൈനീസ്). പാക്കിങ്ങിന് താങ്കളെ സഹായിക്കാമെന്നും ഗംഭീര്‍ മറുപടി ട്വീറ്റ് കൊടുത്തു.

 

ഇംഗ്ലണ്ടിനെതിരെ എട്ടു വിക്കറ്റ് ജയത്തോടെ പാകിസ്ഥാന്‍ ഫൈനലിലേക്ക് യോഗ്യത നേടിയപ്പോഴും ആശംസകളുമായി മിര്‍വായിസ് ട്വീറ്റ് ചെയ്തിരുന്നു.