FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
India

രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി

Monday, Jun 19, 2017,17:06 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി. യുപിയില്‍ നിന്നുള്ള ബിജെപിയുടെ ദളിത് നേതാവാണ് കോവിന്ദ്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് ശേഷമാണ് ബിജെപി ദേശീയ അധ്യക്ഷന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ബിജെപിയുടെ യുപി ദളിത് മോര്‍ച്ച മുന്‍ പ്രസിഡന്റായ രാംനാഥ് കോവിന്ദ് രണ്ട് തവണ ബിജെപി സീറ്റില്‍ പാര്‍ലമെന്റിലെത്തിയിരുന്നു. നരേന്ദ്രമോദിയാണ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന. ബിജെപി മുന്‍ വക്താവും ദളിത് മോര്‍ച്ചാ നേതാവുമായ കോവിന്ദിന്റെ പേര് ഒരു ഘട്ടത്തിലും പ്രത്യക്ഷത്തില്‍ ചര്‍ച്ചയായിരുന്നില്ലെന്ന് മാത്രമല്ല അപ്രതീക്ഷിതമായാണ് ഈ പേര് രാഷ്ട്രപതി സ്ഥാനാര്‍ഥിയുടേതായി ബിജെപി പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ 14മത് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദിനെ എന്‍ഡിഎ തീരുമാനിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി സംസാരിച്ചു.
ദളിത് നേതാവായ കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാണിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ് ഒരുപരിധിയില്‍ അധികം ഉണ്ടാവില്ലെന്നതാണ് ബിജെപി കാണുന്ന മെച്ചം. നേരത്തെ രാഷ്ട്രപതി സ്ഥാനാര്‍ഥി ചര്‍ച്ചകളിലൊന്നും ഉയര്‍ന്നുവരാത്ത പേരായിരുന്നു കോവിന്ദിന്റേത്.
ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടേയും സുഷമ സ്വരാജിന്റേയും പേരുകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നിരുന്നു.