FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
India

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്ക് വോട്ടു ചെയ്യുണമെന്ന് ആലോചിച്ചു തിരുമാനിക്കുമെന്ന് ശിവസേന

Monday, Jun 19, 2017,17:40 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടു ചെയ്യുണമെന്ന കാര്യം ആലോചിച്ചു തിരുമാനിക്കുമെന്ന് ശിവസേന. സഖ്യകക്ഷികളുമായി ആലോചിക്കാതെയാണ് ബിജെപി സ്ഥാനാര്‍ഥിയെ ബിജെപി തീരുമാനിച്ചതെന്നും ശിവസേന ആരോപിച്ചു. രാംനാഥ് കോവിന്ദിന്റെ പേര് മുന്‍പ് ചര്‍ച്ച ചെയ്തിട്ടില്ല. വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചപ്പോഴാണ് പേര് വിവരം വെളിപ്പെടുന്നത് ശിവസേന നേതാവ് സഞ്ജയ്‌റാവത്ത് പറഞ്ഞു. സ്ഥാനാര്‍ഥികളുടെ പേര് വ്യക്തമാക്കാതെയാണ് സേനയുമായി ചര്‍ച്ച നടത്തിയതെന്നും ആര്‍ക്ക് വോട്ടു ചെയ്യുമെന്ന കാര്യം ആലോചിച്ചേ തീരുമാനിക്കൂവെന്നും ശിവസേന വക്താവ് പറഞ്ഞു

പാര്‍ട്ടി പ്രസിഡന്റ് ഉദ്ധവ് താക്കറെ പാര്‍ട്ടിയുടെ തീരുമാനമറിയിച്ചു കൊണ്ട് റാലി നടത്തുമെന്നും അദ്ദേഹം അറിയിച്ചു.