FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Sports

ഇന്തോനേഷ്യൻ സൂപ്പർ സീരീസ് ; ശ്രീകാന്തിന് കിരീടം

Monday, Jun 19, 2017,10:00 IST By മെട്രൊ വാർത്ത A A A

ജ​ക്കാ​ര്‍ത്ത: ഇ​ന്ത്യ​യു​ടെ കെ.​ശ്രീ​കാ​ന്ത് ഇ​ന്തോ​നേ​ഷ്യ​ൻ സൂ​പ്പ​ര്‍ സീ​രീ​സ് പ്രി​മി​യ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി. പു​രു​ഷ വി​ഭാ​ഗം സിം​ഗി​ള്‍സ് ഫൈ​ന​ലി​ല്‍ ജ​പ്പാ​ന്‍റെ സ​ക്കാ​യി ക​സു​മാ​സ​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ് ശ്രീ​കാ​ന്ത് തോ​ല്‍പി​ച്ച​ത്. സ്കോ​ര്‍: 21-11, 21-19. ഏ​ക​പ​ക്ഷീ​യ​മാ​യ മ​ത്സ​രം 37 മി​നി​റ്റ് മാ​ത്ര​മാ​ണ് നീ​ണ്ടു​നി​ന്ന​ത്. മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യെ സെ​മി​യി​ല്‍ തോ​ല്‍പി​ച്ചാ​ണ് 47-ാം റാ​ങ്കു​കാ​ര​നാ​യ സ​ക്കാ​യി ഫൈ​ന​ലി​ലെ​ത്തി​യ​ത്.
ശ്രീ​കാ​ന്തി​ന്‍റെ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ സൂ​പ്പ​ര്‍സീ​രീ​സ് പ്രീ​മി​യ​ര്‍ കി​രീ​ട​മാ​ണി​ത്. 2014ല്‍ ​അ​ന്ന​ത്തെ ലോ​ക​ചാ​മ്പ്യ​ന്‍ ലി​ന്‍ ഡാ​നെ അ​ട്ടി​മ​റി​ച്ച് നേ​ടി​യ ചൈ​ന ഓ​പ്പ​ണാ​ണ് ശ്രീ​കാ​ന്തി​ന്‍റെ ആ​ദ്യ സൂ​പ്പ​ര്‍സീ​രീ​സ് പ്രീ​മി​യ​ര്‍ കി​രീ​ടം. സൂ​പ്പ​ര്‍ സീ​രീ​സ് പ്രീ​മി​യ​ര്‍ കി​രീ​ടം നേ​ടി​യി​ട്ടു​ള്ള ഏ​ക ഇ​ന്ത്യ​ന്‍ പു​രു​ഷ​താ​ര​മാ​ണ് ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ ശ്രീ​കാ​ന്ത്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ശ്രീ​കാ​ന്ത് ഗോ​പി​ച​ന്ദ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.
ശ്രീ​കാ​ന്തി​ന്‍റെ ഈ ​വ​ര്‍ഷ​ത്തെ ര​ണ്ടാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര ഫൈ​ന​ലാ​ണി​ത്. സിം​ഗ​പ്പൂ​ര്‍ ഓ​പ്പ​ണി​ന്‍റെ ഫൈ​ന​ലി​ലെ​ത്തി​യ ശ്രീ​കാ​ന്ത് ഇ​ന്ത്യ​യു​ടെ സാ​യ് പ്ര​ണീ​തി​നോ​ട് തോ​ല്‍ക്കു​ക​യാ​യി​രു​ന്നു.
നേ​ര​ത്തെ ഗ്രാ​ന്‍പ്രീ ഗോ​ള്‍ഡ് ടൂ​ര്‍ണ​മെ​ന്‍റു​ക​ളാ​യ താ​യ്ല​ന്‍ഡ് ഓ​പ്പ​ണ്‍, സ്വി​സ് ഓ​പ്പ​ണ്‍, സ​യ്യി​ദ് മോ​ഡി ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍, സൂ​പ്പ​ര്‍ സീ​രീ​സ് ടൂ​ര്‍ണ​മെ​ന്‍റാ​യ ഇ​ന്ത്യ ഓ​പ്പ​ണ്‍, ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ചാ​ല​ഞ്ച് ട​ര്‍ണ​മെ​ന്‍റാ​യ മാ​ല​ദ്വീ​പ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ചാ​ല​ഞ്ച് എ​ന്നി​വ​യി​ലും കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്.