FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
India

എന്‍ഡിഎ ഉയര്‍ത്തിയത് രാഷ്ട്രീയക്കാരനല്ലാത്ത ദളിത് പേരായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് മായാവതി

Monday, Jun 19, 2017,19:05 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: രാഷ്ട്രീയക്കാരനല്ലാത്ത ഒരു ദളിത് പേരായിരുന്നു എന്‍ഡിഎ പ്രഖ്യാപിച്ചിരുന്നതെങ്കില്‍ കൂടുതല്‍ നന്നായിരുന്നുവെന്ന് ബിഎസ്പി നേതാവ് മായാവതി. ദളിത് സ്ഥാനാര്‍ഥിയായതിനെ പോസിറ്റീവായി കാണുന്നുവെന്നു മായാവതി പറഞ്ഞു. പ്രതിപക്ഷം ഒരു മികച്ച ദളിത് സ്ഥാനാര്‍ഥിയെ അല്ല മുന്നോട്ട് വെയ്ക്കുന്നതെങ്കില്‍ എന്‍ഡിഎയുടെ ദളിത് സ്ഥാനാര്‍ഥിയെ പോസിറ്റീവായി തന്നെ കാണുമെന്നും മായാവതി. ബിഎസ്പിക്ക് എന്‍ഡിഎയുടെ ദളിത് നീക്കത്തെ പിന്തുണയ്ക്കാന്‍ മടിയില്ലെന്ന നിലപാടാണ് മായാവതി സൂചിപ്പിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ഥിയായി ദളിത് പേര് നിര്‍ദേശിച്ചതും പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കി ഒരു കൂട്ടരെ ഒപ്പം നിര്‍ത്താനുള്ള ബിജെപി തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ആ തന്ത്രം ഒരു പരിധിവരെ ഫലിച്ചുവെന്നതാണ് ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയ്യെടുത്ത ബിഎസ്പി നേതാവ് മായാവതിയുടെ പ്രതികരണത്തിലെ മാറ്റം സൂചിപ്പിക്കുന്നത്.

എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രം ഫലിക്കില്ലെന്നും സമവായത്തിന് ഇല്ലെന്നുമുള്ള നിലപാടിലാണ് ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളും. സിപിഐഎമ്മും കോണ്‍ഗ്രസും സമവായമെന്ന് പറഞ്ഞുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഏകപക്ഷീയ തീരുമാനത്തിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരത്തിന് ഒരുങ്ങുന്നുവെന്ന സൂചനയാണ് പ്രതികരണങ്ങളിലെല്ലാം ഉള്ളത്.

പ്രതിപക്ഷ ഐക്യത്തിന് മുന്നിട്ടിറങ്ങിയ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുടെ തന്ത്രത്തെ അതേ നാണയത്തില്‍ തള്ളികളഞ്ഞു. പ്രണബ് ദാദയെ പോലെയോ അല്ലെങ്കില്‍ സുഷമ സ്വരാജിനെ പോലെയോ അദ്വാനിയെ പോലെയോ ഉള്ള ഒരാളെയാണ് സ്ഥാനാര്‍ഥിയാക്കേണ്ടിയിരുന്നു എന്നാണ് തൃണമൂലിന്റെ പ്രതികരണം.