FLASH NEWS
Breaking News
മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണം, ഹൈക്കോടതിയിൽ ഹർജി
World

ലണ്ടനിൽ‌ ഭീകരാക്രമണം; ഒരു മരണം

Monday, Jun 19, 2017,10:40 IST By മെട്രൊ വാർത്ത A A A

ലണ്ടൻ: അർധരാത്രിയിൽ വീണ്ടും ലണ്ടൻ നഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു മരണം. എട്ട് പേർക്ക് പരുക്കേറ്റു. ബ്രിട്ടനിലെ ഹിസ്ബറിപാർക്കിലെ മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം. ആളുകൾക്ക് ഇടയിലേക്ക് വാഹനം ഓടിച്ച് കയറ്റുകയായിരുന്നു.

അപകടം ഉണ്ടാക്കിയ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തി. സംഭവത്തിൽ കൂട‌ുതൽ അന്വേഷണം നടത്തുമെന്ന് അവർ പറഞ്ഞു.

ലണ്ടനിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും എല്ലാ ഉത്തരവാദിത്വവും മെട്രൊപൊളിത്തൻ പൊലീസിനാണ് എന്ന് കുറ്റപ്പെടുത്തിലണ്ടൻ മേയറും രംഗത്തെത്തി.