FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Sports

പാക് തേരോട്ടം

Monday, Jun 19, 2017,9:24 IST By മെട്രൊ വാർത്ത A A A

ല​ണ്ട​ൻ: പ്ര​വ​ച​ന​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി പാ​ക്കി​സ്ഥാ​ൻ ഐ​സി​സി ചാം​പ്യ​ൻ​സ് ട്രോ​ഫി സ്വ​ന്ത​മാ​ക്കി. കി​രീ​ട സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ട്ട ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത് 180 റ​ൺ​സി​ന്. ഇ​തോ​ടെ തു​ർ​ച്ച​യാ​യ ര​ണ്ടാം ചാം​പ്യ​ൻ​സ് ട്രോ​ഫി കി​രീ​ട​മെ​ന്ന മോ​ഹ​വും പൊ​ലി​ഞ്ഞു. ആ​രാ​ധ​ക​ര്‍ ആ​വേ​ശ​പൂ​ര്‍വം കാ​ത്തി​രു​ന്ന മ​ല്‍സ​ര​ത്തി​ല്‍, നി​ല​വി​ലെ ചാം​പ്യ​ന്‍മാ​രാ​യ ഇ​ന്ത്യ​യെ ബാ​റ്റി​ങ്ങി​ലും ബോ​ളി​ങ്ങി​ലും ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ കി​രീ​ട​ധാ​ര​ണം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 338 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍, ഇ​ന്ത്യ​യു​ടെ മ​റു​പ​ടി 30.3 ഓ​വ​റി​ല്‍ 158 റ​ണ്‍സി​ലൊ​തു​ങ്ങി.
ഒ​രു ഘ​ട്ട​ത്തി​ല്‍ 100 റ​ണ്‍സ് പോ​ലും തി​ക​യ്ക്കി​ല്ല​ന്ന് ക​രു​തി​യ ഇ​ന്ത്യ​യെ ത​ക​ര്‍പ്പ​ന്‍ അ​ര്‍ധ​സെ​ഞ്ചു​റി​യു​മാ​യി ക​ളം നി​റ​ഞ്ഞ ഹാ​ര്‍ദ്ദി​ക് പാ​ണ്ഡ്യ​യാ​ണ് വ​ലി​യ നാ​ണ​ക്കേ​ടി​ല്‍നി​ന്ന് ര​ക്ഷി​ച്ച​ത്. ആ​റ് ഓ​വ​റി​ല്‍ 16 റ​ണ്‍സ് മാ​ത്രം വ​ഴ​ങ്ങി ഇ​ന്ത്യ​യു​ടെ മൂ​ന്ന് മു​ന്‍നി​ര വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് ആ​മി​ര്‍ ബൗ​ളി​ങ്ങി​ൽ തി​ള​ങ്ങി. ക​ന്നി ഏ​ക​ദി​ന സെ​ഞ്ചു​റി​യു​മാ​യി പാ​ക്ക് ഇ​ന്നി​ങ്സി​ന് ക​രു​ത്തു പ​ക​ര്‍ന്ന ഓ​പ്പ​ണ​ര്‍ ഫ​ഖ​ര്‍ സ​മാ​ന്‍ ബാ​റ്റി​ങ്ങി​ലും പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യ​ശി​ല്‍പി​ക​ളാ​യി.
ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 338 റ​ണ്‍സെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കെ​തി​രെ ആ​ദ്യം ബാ​റ്റു ചെ​യ്ത് പാ​ക്കി​സ്ഥാ​ന്‍ നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര്‍ന്ന സ്കോ​റാ​ണി​ത്. ക​ന്നി ഏ​ക​ദി​ന സെ​ഞ്ചു​റി​യു​മാ​യി ക​ളം നി​റ​ഞ്ഞ ഓ​പ്പ​ണ​ര്‍ ഫ​ഖ​ര്‍ സ​മാ​നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ടോ​പ് സ്കോ​റ​ര്‍. ഇ​ന്നി​ങ്സി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ജ​സ്പ്രീ​ത് ബും​റ​യു​ടെ പ​ന്തി​ല്‍ സ​മാ​ന്‍ പു​റ​ത്താ​യെ​ങ്കി​ലും, പ​ന്ത് നോ​ബൗ​ളാ​യ​ത് സ​മാ​നും പാ​ക്കി​സ്ഥാ​നും ഭാ​ഗ്യ​മാ​യി. ഓ​പ്പ​ണി​ങ് വി​ക്ക​റ്റി​ല്‍ അ​സ്ഹ​ര്‍ അ​ലി​യു​മൊ​ത്ത് സ​മാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍ത്ത 128 റ​ണ്‍സാ​ണ് പാ​ക്ക് ഇ​ന്നി​ങ്സി​ന്‍റെ ന​ട്ടെ​ല്ല്. അ​സ്ഹ​ര്‍ അ​ലി അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, ഹാ​ര്‍ദി​ക് പാ​ണ്ഡ്യ, കേ​ദാ​ര്‍ ജാ​ദ​വ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.