FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Articles

പ്രോ​​ട്ടോ​​കോ​​ളി​​ന്‍റെ അ​​സൂ​​യ

Monday, Jun 19, 2017,9:10 IST By സി പി രാജശേഖരൻ A A A

1990-91 ലെ ​​ഗ​​ൾ​​ഫ് യു​​ദ്ധം ക​​ഴി​​ഞ്ഞ് ര​​ണ്ടു വ​​ർ​​ഷ​​ത്തി​​ന​​പ്പു​​റ​​ത്താ​​യി​​രു​​ന്നു, കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ​​ത്തെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പ​​ഞ്ചാ​​യ​​ത്തീ രാ​​ജ് ന​​ട​​പ്പാ​​ക്കി​​യ ശേ​​ഷം ന​​ട​​ക്കു​​ന്ന ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണ​​വും വി​​കേ​​ന്ദ്രീ​​കൃ​​ത വി​​ക​​സ​​ന യ​​ജ്ഞ​​വും തു​​ട​​ങ്ങി​​യ​​ത് ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പോ​​ടെ​​യാ​​ണ്. ഇ.​​എം.​​എ​​സ്. ന​​മ്പൂ​​തി​​രി​​പ്പാ​​ടാ​​ണ് ഈ ​​അ​​തി​​ന്‍റെ പി​​ന്നി​​ൽ. അ​​ന്ന​​ദ്ദേ​​ഹം പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​യ​​ല്ല. പ​​ക്ഷേ, ഏ​​തു പ​​രി​​പാ​​ടി​​ക്കാ​​യാ​​ലും പാ​​ർ​​ട്ടി ഓ​​ഫീ​​സി​​ൽ നി​​ന്നു പ​​റ​​ഞ്ഞാ​​ലേ തി​​രു​​മേ​​നി പു​​റ​​പ്പെ​​ടൂ.
സ​​ദ്ദാം ഹു​​സൈ​​നെ ധീ​​ര​​നാ​​യ​​ക​​നാ​​ക്കി​​യും ഇ​​റാ​​ഖി​​ൽ അ​​മെ​​രി​​ക്ക​​യു​​ടെ അ​​ധി​​നി​​വേ​​ശ​​ത്തെ അ​​പ​​ല​​പി​​ച്ചും ഇ​​എം​​എ​​സ് ന​​ട​​ത്തി‍യ പ്ര​​ച​​ണ്ഡ പ്ര​​ചാ​​ര​​ണം, അ​​ന്ന​​ത്തെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും പി​​ന്നാ​​ലെ ന​​ട​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ഇ​​ട​​തു മു​​ന്ന​​ണി​​ക്കു വ​​ൻ ഭൂ​​രി​​പ​​ക്ഷം നേ​​ടി​​ക്കൊ​​ടു​​ത്തു.
ഇ​​എം​​എ​​സി​​ന്‍റെ 84ാം പി​​റ​​ന്നാ​​ൾ ദി​​ന​​ത്തി​​ൽ അ​​ദ്ദേ​​ഹം കൊ​​ല്ല​​ത്തു​​ണ്ടാ​​യി​​രു​​ന്നു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ജി​​ല്ല​​യി​​ലെ പാ​​ർ​​ട്ടി പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​ണ് എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. രാ​​വി​​ലെ അ​​ഞ്ചാ​​ലും​​മൂ​​ട്ടി​​ൽ തു​​ട​​ങ്ങി, രാ​​ത്രി കൊ​​ട്ടാ​​ര​​ക്ക​​ര​​യി​​ൽ സ​​മാ​​പി​​ക്കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് പാ​​ർ​​ട്ടി യോ​​ഗ​​ങ്ങ​​ൾ.
അ​​ന്ന് മ​​റ്റൊ​​രു പ​​ത്ര​​ത്തി​​ന്‍റെ ജി​​ല്ലാ ലേ​​ഖ​​ക​​നാ​​യി ഞാ​​ൻ കൊ​​ല്ല​​ത്തു​​ണ്ട്. ഇ​​എം​​എ​​സി​​നെ നേ​​രി​​ൽ​​ക്ക​​ണ്ട് ഇ​​ന്‍റ​​ർ​​വ്യൂ എ​​ടു​​ക്ക​​ണ​​മെ​​ന്ന് ഒ​​രാ​​ഗ്ര​​ഹം. ഇ​​പ്പോ​​ഴ​​ത്തെ മീ​​ഡി​​യ അ​​ക്കാ​​ഡ​​മി ചെ​​യ​​ർ​​മാ​​ൻ ആ​​ർ.​​എ​​സ്. ബാ​​ബു അ​​ന്നു ദേ​​ശാ​​ഭി​​മാ​​നി കൊ​​ല്ലം ജി​​ല്ലാ ലേ​​ഖ​​ക​​നാ​​ണ്. അ​​ദ്ദേ​​ഹ​​ത്തോ​​ട് ആ​​ഗ്ര​​ഹം പ​​റ​​ഞ്ഞ​​പ്പോ​​ൾ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പി.​​കെ. ഗു​​രു​​ദാ​​സ​​നെ കാ​​ണാ​​ൻ പ​​റ​​ഞ്ഞു.
ഗു​​രു​​ദാ​​സ​​നോ​​ടു ബാ​​ബു കാ​​ര്യം ധ​​രി​​പ്പി​​ച്ച​​തി​​നാ​​ൽ ഇ​​എം​​എ​​സി​​നെ കാ​​ണാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​യി​​ല്ല. കൊ​​ല്ലം റ​​സ്റ്റ് ഹൗ​​സി​​ൽ വ​​ച്ച് അ​​ഭി​​മു​​ഖം ക​​ഴി​​ഞ്ഞു. ഇ​​എം​​എ​​സി​​നൊ​​പ്പം ഒ​​രു ദി​​വ​​സം എ​​ന്ന​​താ​​യി​​രു​​ന്നു എ​​ന്‍റെ അ​​ന്ന​​ത്തെ ഷെ​​ഡ്യൂ​​ൾ. കൊ​​ല്ലം മു​​ത​​ൽ അ​​ഞ്ചാ​​ലും​​മൂ​​ട് വ​​രെ അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം കാ​​റി​​ൽ ക​​യ​​റാ​​ൻ അ​​നു​​വാ​​ദം കി​​ട്ടി. അ​​ഞ്ചാ​​ലും​​മൂ​​ട് മു​​ത​​ൽ എ​​ന്‍റെ യാ​​ത്ര ബ​​സി​​ലും ഓ​​ട്ടോ റി​​ക്ഷ​​യി​​ലു​​മൊ​​ക്കെ ആ​​യി​​രു​​ന്നു.
യാ​​ത്ര​​യി​​ൽ പാ​​ർ​​ട്ടി ഭാ​​വാ​​ഹി​​യെ അ​​ല്ലാ​​തെ വേ​​റേ ആ​​രെ​​യും കൂ​​ട്ടു​​ന്ന​​യാ​​ളാ​​യി​​രു​​ന്നി​​ല്ല ഇ​​എം​​എ​​സ്. എ​​ന്നാ​​ൽ പാ​​ർ‌​​ട്ടി ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​രെ​​ങ്കി​​ലും ഒ​​പ്പ​​മി​​ല്ലാ​​തെ അ​​ദ്ദേ​​ഹം എ​​വി​​ടെ​​യും പോ​​കാ​​റു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. പാ​​ർ​​ട്ടി പ്രാ​​ദേ​​ശി​​ക നേ​​താ​​വ് പ​​റ​​ഞ്ഞ​​തു കൊ​​ണ്ടു മാ​​ത്ര​​മാ​​ണ് എ​​നി​​ക്ക് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഇ​​ന്‍റ​​ർ​​വ്യൂ കി​​ട്ടി​​യ​​തും കാ​​റി​​ൽ ക​​യ​​റാ​​ൻ ക​​ഴി​​ഞ്ഞ​​തും.
ഉ​​മ്മ​​ൻ ചാ​​ണ്ടി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന കാ​​ലം. പു​​തു​​പ്പ​​ള്ളി റ​​ബ​​ർ ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ന്‍റെ ജൂ​​ബി​​ലി ആ​​ഘോ​​ഷം. രാ​​ഷ്‌​​ട്ര​​പ​​തി ഡോ. ​​എ.​​പി.​​ജെ അ​​ബ്ദു​​ൾ ക​​ലാ​​മാ​​ണ് ഉ​​ദ്ഘാ​​ട​​ക​​ൻ. ഉ​​മ്മ​​ൻ ചാ​​ണ്ടി മു​​ഖ്യാ​​തി​​ഥി. അ​​തി​​ഥി​​ക​​ൾ​​ക്ക് ഉ​​ച്ച​​ഭ​​ക്ഷ​​ണ​​വും അ​​വി​​ടെ ഒ​​രു​​ക്കി​​യി​​രു​​ന്നു. വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളോ​​ടൊ​​പ്പം ഡോ. ​​അ​​ബ്ദു​​ൾ ക​​ലാം ഭ​​ക്ഷ​​ണം വി​​ള​​മ്പു​​ന്ന ഹാ​​ളി​​ലെ​​ത്തി. തി​​രി​​ഞ്ഞു നോ​​ക്കു​​മ്പോ​​ൾ ഉ​​മ്മ​​ൻ ചാ​​ണ്ടി​​യെ കാ​​ണാ​​നി​​ല്ല. തി​​ര​​ക്കി​​യ​​പ്പോ​​ൾ പു​​ള്ളി​​ക്കാ​​ര​​ൻ ഒ​​രാ​​ളു​​ടെ തോ​​ള​​ത്തു കൈ​​വ​​ച്ച് എ​​ന്തോ സം​​സാ​​രി​​ക്കു​​ന്നു. രാ​​ഷ്‌​​ട്ര​​പ​​തി തി​​ര​​ക്കു​​ന്ന​​ത​​റി​​ഞ്ഞ് കു​​ഞ്ഞൂ​​ഞ്ഞ് ആ​​ളെ വി​​ട്ട് രാ​​ഷ്‌​​ട്ര​​പ​​തി​​യു​​ടെ അ​​ടു​​ത്തേ​​ക്കോ​​ടി.
ആ​​രോ​​ടാ​​ണു ക​​ത്തി വ​​ച്ച​​തെ​​ന്ന ചോ​​ദ്യ​​ത്തി​​ന് സ്വ​​ന്തം നാ​​ട്ടു​​കാ​​ര​​നും കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​നു​​മാ​​യ രാ​​ജു കു​​റ്റ​​പ്പു​​റ​​മാ​​ണ് ത​​ന്നെ ത​​ട​​ഞ്ഞു നി​​ർ​​ത്തി​​യ​​തെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി. ഇ​​ത്ര​​യും ടൈ​​റ്റ് സെ​​ക്യൂ​​രി​​റ്റി​​യു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യെ ത​​ട​​ഞ്ഞു നി​​ർ​​ത്തു​​ക​​യോ? അ​​തി​​ന്‍റെ കാ​​ര​​ണ​​വും വി​​ശ​​ദീ​​ക​​രി​​ച്ചു.
രാ​​ജു​​വി​​ന്‍റെ ഭാ​​ര്യ​​ക്ക് ന​​ല്ല സു​​ഖ​​മി​​ല്ല. ര​​ണ്ടു മ​​ക്ക​​ളും ത​​ള​​ർ​​വാ​​ദം പി​​ടി​​പെ​​ട്ടു കി​​ട​​പ്പി​​ലാ​​ണ്. രാ​​ജു ചോ​​ദി​​ക്കു​​ന്ന​​ത് എ​​ന്തെ​​ങ്കി​​ലും ധ​​ന​​സ​​ഹാ​​യ​​മാ​​ണ്. സ​​ർ​​ക്കാ​​ർ ഫ​​ണ്ടി​​ൽ നി​​ന്ന് വെ​​റു​​തേ ആ​​ർ​​ക്കും ഒ​​ന്നും കൊ​​ടു​​ക്കാ​​ൻ വ​​കു​​പ്പി​​ല്ല. എ​​ന്തെ​​ങ്കി​​ലും വ​​ഴി കാ​​ണാ​​മെ​​ന്ന് അ​​ദ്ദേ​​ഹം രാ​​ഷ്‌​​ട്ര​​പ​​തി​​യോ​​ടു പ​​റ​​ഞ്ഞു. രാ​​ജു​​വി​​നെ ഉ​​മ്മ​​ൻ ചാ​​ണ്ടി ആ​​ശ്വ​​സി​​പ്പി​​ച്ച​​തു പോ​​ലെ, ഉ​​മ്മ​​ൻ ചാ​​ണ്ടി​​യെ രാ​​ഷ്‌​​ട്ര​​പ​​തി​​യും ആ​​ശ്വ​​സി​​പ്പി​​ച്ചു. ഡ​​ൽ​​ഹി​​യി​​ൽ തി​​രി​​ച്ചെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്ക് ഒ​​രു ല​​ക്ഷം രൂ​​പ​​യു​​ടെ ഒ​​രു ചെ​​ക്ക് അ​​യ​​ച്ചു കൊ​​ടുത്തു, രാ​​ജു​​വി​​ന്‍റെ കു​​ടും​​ബ​​ത്തി​​നു​​ള്ള ധ​​ന​​സ​​ഹാ​​യ​​മാ​​യി.
അ​​താ​​ണ് ഉ​​മ്മ​​ൻ ചാ​​ണ്ടി. അ​​തു​​കൊ​​ണ്ടാ​​ണ് പു​​തു​​പ്പ​​ള്ളി​​ക്കാ​​രു​​ടെ സ്വ​​ന്തം കു​​ഞ്ഞൂ​​ഞ്ഞ് ക​​ഴി​​ഞ്ഞ 47 വ​​ർ​​ഷ​​മാ​​യി പു​​തു​​പ്പ​​ള്ളി​​യി​​ൽ നി​​ന്നു തു​​ട​​ർ​​ച്ച​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​ത്. നാ​​ട്ടു​​കാ​​രു​​ടെ ജാ​​തി​​യും മ​​ത​​വും പാ​​ർ​​ട്ടി​​യും നോ​​ക്കാ​​തെ, പ്രോ​​ട്ടോ​​കോ​​ളൊ​​ന്നു​​മി​​ല്ലാ​​തെ അ​​വ​​ർ​​ക്കൊ​​പ്പ​​മു​​ണ്ട്, എ​​ന്നും ഉ​​മ്മ​​ൻ ചാ​​ണ്ടി.
പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യി​​രി​​ക്കെ ഉ​​മ്മ​​ൻ ചാ​​ണ്ടി​​യെ ഇ​​ന്‍റ​​ർ​​വ്യൂ ചെ​​യ്യാ​​ൻ ഈ ​​ലേ​​ഖ​​ക​​ൻ പ​​ദ്ധ​​തി​​യി​​ട്ടു. എ​​റ​​ണാ​​കു​​ളം ഗ​​സ്റ്റ് ഹൗ​​സി​​ൽ കാ​​ണാ​​ൻ അ​​നു​​വാ​​ദം കി​​ട്ടി. പ​​ക്ഷേ, അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ തി​​ര​​ക്കു​​ക​​ൾ ക​​ഴി​​ഞ്ഞ​​പ്പോ​​ഴേ​​ക്കും രാ​​ത്രി ഏ​​റെ വൈ​​കി. ഒ​​ടു​​വി​​ൽ ഇ​​ന്‍റ​​ർ​​വ്യൂ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക വാ​​ഹ​​ന​​ത്തി​​ലാ​​കാ​​മെ​​ന്നു പ​​റ​​ഞ്ഞു. എ​​റ​​ണാ​​കു​​ള​​ത്തു നി​​ന്ന് അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം കൂ​​ടി. ഉ​​മ്മ​​ൻ ചാ​​ണ്ടി​​യൊ​​ടൊ​​പ്പം കാ​​റി​​ൽ ക​​യ​​റാ​​ൻ ചെ​​ന്ന​​പ്പോ​​ൾ അ​​തി​​നു​​ള്ളി​​ൽ മൂ​​ന്നു നാ​​ലു കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളു​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​രു​​ള്ള​​തി​​നാ​​ൽ ര​​ണ്ടു പേ​​ർ​​ക്ക് ഇ​​രി​​ക്കാ​​നു​​ള്ള ഇ​​ടം കാ​​റി​​ലി​​ല്ല. പ​​ക്ഷേ, ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്ക് അ​​തൊ​​രു ത​​ട​​സ​​മാ​​യി​​രു​​ന്നി​​ല്ല. ഒ​​രാ​​ളെ​​പ്പോ​​ലും ഇ​​റ​​ക്കി​​വി​​ടാ​​തെ, അ​​ദ്ദേ​​ഹം കാ​​റി​​ൽ ഒ​​തു​​ങ്ങി​​ക്കൂ​​ടി. അ​​തി​​നി​​ട​​യി​​ൽ എ​​നി​​ക്കും കി​​ട്ടി ഒ​​രി​​ടം.
ഞെ​​ങ്ങി​​ഞെ​​രു​​ങ്ങി, ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം യാ​​ത്ര​​യും അ​​തി​​നി​​ട​​യി​​ലെ അ​​ഭി​​മു​​ഖ​​വും. അ​​ർ​​ധ​​രാ​​ത്രി​​യോ​​ടെ ചോ​​റ്റാ​​നി​​ക്ക​​ര​​യ്ക്ക​​ടു​​ത്ത് എ​​ന്നെ ഇ​​റ​​ക്കി​​വി​​ട്ട് ഉ​​മ്മ​​ൻ ചാ​​ണ്ടി​​യും കൂ​​ട്ട​​രും കോ​​ട്ട​​യ​​ത്തേ​​ക്കു പോ​​യി. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ എം​​എ​​ൽ​​എ ഹോ​​സ്റ്റ​​ലി​​ൽ കു​​ഞ്ഞൂ​​ഞ്ഞി​​ന് ഒ​​രു മു​​റി​​യു​​ണ്ട്. അ​​തി​​ൽ അ​​ദ്ദേ​​ഹം കി​​ട​​ക്കാ​​റേ​​യി​​ല്ല. കി​​ട​​ക്ക​​ണ​​മെ​​ന്നു വ​​ച്ചാ​​ൽ ചി​​ല​​പ്പോ​​ൾ നി​​ല​​ത്തു കി​​ട​​ക്കേ​​ണ്ടി വ​​രും. കാ​​ര​​ണം അ​​തി​​ലെ ക​​ട്ടി​​ലി​​ൽ ഏ​​തെ​​ങ്കി​​ലും കോ​​ൺ​​ഗ്ര​​സു​​കാ​​ർ നേ​​ര​​ത്തേ ഉ​​റ​​ക്കം തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ടാ​​വും. ഉ​​മ്മ​​ൻ ചാ​​ണ്ടി അ​​വ​​രെ വി​​ളി​​ച്ചു​​ണ​​ർ​​ത്തി​​ല്ല. പ​​ക​​രം ഉ​​ള്ള സ്ഥ​​ല​​ത്തു കി​​ട​​ക്കും. ത​​ല​​സ്ഥാ​​ന​​ത്ത് സ്വ​​ന്തം വീ​​ടു വ​​ച്ച ശേ​​ഷ​​മാ​​ണ് ഈ ​​നി​​ല​​യ്ക്ക് ഇ​​ത്തി​​രി മാ​​റ്റ​​മു​​ണ്ടാ​​യ​​ത്. ഉ​​മ്മ​​ൻ‌ ചാ​​ണ്ടി നാ​​ളെ കൊ​​ച്ചി​​യി​​ൽ വ​​രു​​ന്നു​​ണ്ട്, മെ​​ട്രൊ ട്രെ​​യ്നി​​ൽ ക​​യ​​റാ​​ൻ. ഒ​​രു ട്രെ​​യ്നി​​ൽ പ​​ര​​മാ​​വ​​ധി 975 പേ​​ർ​​ക്കാ​​ണ് സ​​ഞ്ച​​രി​​ക്കാ​​ൻ സൗ​​ക​​ര്യം. അ​​തി​​ന്‍റെ ഇ​​ര​​ട്ടിയെ​​ങ്കി​​ലും പേ​​ർ ഉ​​മ്മ​​ൻ ചാ​​ണ്ടി​​ക്കൊ​​പ്പം ട്രെ​​യ്നി​​ൽ ക​​യ​​റാ​​നു​​ണ്ടാ​​കും, മൂ​​ന്നു ത​​രം.
ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യു​​ടെ കാ​​റി​​ലും വീ​​ട്ടി​​ലും ഓ​​ഫീ​​സി​​ലു​​മൊ​​ക്കെ ഇ​​താ​​ണ് അ​​വ​​സ്ഥ. ചെ​​ന്നി​​ത്ത​​ല​​യു​​ടെ ഔ​​ദ്യോ​​ഗി​​ക വാ​​ഹ​​ന​​ത്തി​​ൽ നി​​ര​​വ​​ധി കോ​​ൺ​​ഗ്ര​​സു​​കാ​​ർ ഒ​​പ്പ​​മു​​ണ്ടാ​​കും. അ​​തി​​ൽ അ​​ദ്ദേ​​ഹം ഒ​​രു പ്രോ​​ട്ടോ​​കോ​​ളും കാ​​ണി​​ക്കാ​​റി​​ല്ല.
ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​ക്കൊ​​പ്പം കൊ​​ച്ചി മെ​​ട്രൊ ട്രെ​​യ്നി​​ൽ യാ​​ത്ര ചെ​​യ്ത​​ത് ര​​ണ്ടു ദി​​വ​​സ​​മാ​​യി ട്രോ​​ളി​​ക​​ൾ പൊ​​ങ്കാ​​ല​​യി​​ടു​​ക​​യാ​​ണ്. പ്ര​​ധാ​​ന​​മ​​ന്ത്രി പ്രോ​​ട്ടോ കോ​​ൾ പാ​​ലി​​ച്ചി​​ല്ലെ​​ന്നാ​​ണു പ​​രാ​​തി. അ​​ങ്ങ​​നെ​​യൊ​​രു പ​​രാ​​തി​​യി​​ൽ ഒ​​രു ക​​ഴ​​മ്പു​​മി​​ല്ലെ​​ന്നു പ​​റ​​യാ​​നാ​​ണ് കേ​​ര​​ള​​ത്തി​​ലെ മു​​തി​​ർ​​ന്ന ചി​​ല നേ​​താ​​ക്ക​​ളു​​ടെ ക​​ഥ പ​​റ​​ഞ്ഞ​​ത്. ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു മു​​ൻ​​പു​​ള്ള ട്ര​​യ​​ൽ റ​​ണ്ണി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കെ​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നൊ​​പ്പം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പാ​​ർ​​ട്ടി​​യു​​ടെ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പി. ​​രാ​​ജീ​​വും മെ​​ട്രൊ​​യി​​ൽ സൗ​​ജ​​ന്യ യാ​​ത്ര ന​​ട​​ത്തി​​യി​​രു​​ന്നു.
രാ​​ജ്യം ഭ​​രി​​ക്കു​​ന്ന പാ​​ർ​​ട്ടി​​യു​​ടെ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ആ​​ണ് കു​​മ്മ​​നം. കു​​മ്മ​​നം കേ​​ര​​ള​​ത്തി​​ലെ ത​​ന്‍റെ പ​​രി​​പാ​​ടി​​ക​​ൾ​​ക്കൊ​​പ്പം ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി തീ​​രു​​മാ​​നി​​ച്ചാ​​ൽ കു​​മ്മ​​നം പോ​​യേ പ​​റ്റൂ. എ​​ന്തി​​നാ​​ണു കു​​മ്മ​​ന​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി ഒ​​പ്പം കൂ​​ട്ട​​ിയ​​തെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​നോ​ടു ചോ​ദി​ക്ക​ണം. പി​​എം​​ഒ, സു​​ര​​ക്ഷാ സേ​​ന, കേ​​ര​​ള പോ​​ലീ​​സ്, എ​​ന്നി​​വ​​രെ​​ല്ലാം അ​​റി​​ഞ്ഞാ​​യി​​രു​​ന്നു കു​​മ്മ​​ന​​ത്തി​​ന്‍റെ യാ​​ത്ര. അ​​ത​​റി​​ഞ്ഞി​​ട്ടും കു​​മ്മ​​ന​​ത്തെ കൊ​​ഞ്ഞ​​നം കു​​ത്തു​​ന്ന​​ത് അ​​സൂ​​യ​യ​ല്ലെ​ങ്കി​ൽ പി​ന്നെ​ന്താ​ണ്. പ്ര​​ത്യേ​​കി​​ച്ച് ഔ​​ഷ​​ധ​​ങ്ങ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ൽ ക​​ഷ​​ണ്ടി​​യെ​​പ്പോ​​ലെ അ​​സൂ​​യ​​യും ചി​​കി​​ത്സി​​ച്ചു മാ​​റ്റു​​ക എ​​ളു​​പ്പ​​മ​​ല്ല.