FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
Sports

തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി

Monday, Jun 19, 2017,20:16 IST By സ്വന്തം ലേഖകൻ A A A

മുംബൈ: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനെതിരെ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി. പരാജയത്തിന്റെ ഉത്തരവാദിത്തം പരിശീലകന്‍ അനില്‍ കുംബ്ലെയ്ക്കെതിരെ കോഹ്ലി പടയൊരുക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കുംബ്ലെ പരിശീലക സ്ഥാനത്ത് തുടരുന്നതിനോട് കോഹ്ലി മുന്‍പ് തന്നെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. തോല്‍വിക്ക് പിന്നാലെ കുംബ്ലെ തുടരുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ നായകന്‍. ഇതോടെ ബിസിസിഐയും ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരും പ്രതിസന്ധിയിലായി.

നായകനും പരിശീലകനും തമ്മിലുള്ള ഭിന്നത പരിഹരിക്കാനായി ബിസിസിഐ നേരത്തെ ഇടപെട്ടിരുന്നെങ്കിലും കാര്യങ്ങള്‍ ശരിയാക്കാനായിട്ടില്ല. കുംബ്ലെയ്ക്ക് കീഴില്‍ ടീം നേട്ടം കൈവരിച്ചിട്ടുള്ളതിനാല്‍ അദ്ദേഹത്തെ ഒറ്റയടിക്ക് ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍ ടീമിനും നായകനും താല്‍പ്പര്യമില്ലാത്ത പരിശീലകനെ മുന്‍നിര്‍ത്തി എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ആശങ്ക. അതേസമയം തോല്‍വിക്ക് പിന്നാലെ കോഹ്ലിക്കെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നായകന്റെ തീരുമാനങ്ങള്‍ തോല്‍വിക്ക് കാരണമായെന്നാണ് വിമര്‍ശനങ്ങള്‍.