FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Health

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും

Tuesday, Jun 20, 2017,10:13 IST By ഡോ. ​മ​ധു ക​ള്ള​ത്ത് (എ​ച്ച്ഒ​ഡി പ​ള്‍മ​ണോ​ള​ജി, മെ​യ്ത്ര ഹോ​സ്പി​റ്റ​ല്‍, കോ​ഴി​ക്കോ​ട്) A A A

ക​ടു​ത്ത വ​ര​ള്‍ച്ച​യ്ക്കു ശേ​ഷ​മു​ള്ള മ​ഴ ന​മ്മു​ടെ​യൊ​ക്കെ​യു​ള്ളി​ല്‍ കു​ളി​രു കോ​രി​യി​ടു​മെ​ങ്കി​ലും മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍ ചി​ല സ​മ​യ​ങ്ങ​ളി​ല്‍ അ​തീ​വ ഗു​രു​ത​ര​മാ​യേ​ക്കാം. ഇ​വ​യെ​ക്കു​റി​ച്ചു നാം ​ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണം. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ല്‍ മു​ഖ്യ​മാ​യ​വ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ ഛർ​ദി, അ​തി​സാ​രം, കോ​ള​റ, ടൈ​ഫോ​യ്ഡ്, മ​ഞ്ഞ​പ്പി​ത്തം, അ​മീ​ബി​യാ​സ്, എ​ലി​പ്പ​നി എ​ന്നി​വ​യും കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളാ​യ മ​ലേ​റി​യ, ഡെ​ങ്കി​പ്പ​നി എ​ന്നി​വ​യു​മാ​ണ്.

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ല്‍ വ​ള​രെ സാ​ധാ​ര​ണ​മാ​യി കാ​ണ​പ്പെ​ടു​ന്ന രോ​ഗ​മാ​ണ് ഛർ​ദി അ​തി​സാ​രം. വി​വി​ധ ത​ര​ത്തി​ലു​ള്ള ബാ​ക്റ്റീ​രി​യ, വൈ​റ​സ്, അ​മീ​ബ എ​ന്നി​വ​യാ​ണു രോ​ഗ കാ​ര​ണം. മ​ലി​ന​മാ​ക്ക​പ്പെ​ട്ട ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും ജ​ല​ത്തി​ലൂ​ടെ​യു​മാ​ണ് ഇ​വ പ​ക​രു​ന്ന​ത്. മി​ക്ക ഛർ​ദി അ​തി​സാ​ര​ങ്ങ​ളും പാ​നീ​യ ചി​കി​ത്സ​യി​ലൂ​ടെ ത​ന്നെ നി​യ​ന്ത്രി​ക്കാ​വു​ന്ന​താ​ണ്. നി​ർ​ജ​ലീ​ക​ര​ണം മൂ​ല​മാ​ണു രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​ത്. നി​ർ​ജ​ലീ​ക​ര​ണം മൂ​ലം വൃ​ക്ക​യു​ടെ പ്ര​വ​ര്‍ത്ത​നം ത​ക​രാ​റി​ലാ​വു​ന്ന​താ​ണു രോ​ഗം ഗു​രു​ത​ര​മാ​ക്കു​ന്ന​തും രോ​ഗി മ​രി​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തും. കൃ​ത്യ​മാ​യ പാ​നീ​യ ചി​കി​ത്സ​യി​ലൂ​ടെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ള്‍ ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണ്.
ടൈ​ഫോ​യ്ഡ്
മ​ല- മൂ​ത്ര വി​സ​ര്‍ജ്യ​ങ്ങ​ളാ​ല്‍ മ​ലി​ന​മാ​ക്ക​പ്പെ​ട്ട വെ​ള്ള​ത്തി​ലൂ​ടെ​യും ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും ടൈ​ഫോ​യ്ഡ് പ​ക​രു​ന്നു. കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ആ​വ​ശ്യ​മാ​ണ്. പ​രി​പൂ​ർ​ണ​മാ​യും ചി​കി​ത്സ​യ്ക്കു വി​ധേ​യ​മാ​കാ​ത്ത രോ​ഗി​ക​ളാ​ണു മി​ക്ക​വാ​റും രോ​ഗ​വാ​ഹ​ക​രാ​യി സ​മൂ​ഹ​ത്തി​ല്‍ ടൈ​ഫോ​യ്ഡ് പ​ക​ര്‍ത്തു​ന്ന​ത്.
മ​ഞ്ഞ​പ്പി​ത്തം
ഹെ​പ്പ​റ്റൈ​റ്റി​സ് -എ ​വൈ​റ​സാ​ണ് മ​ഴ​ക്കാ​ല​ത്തു കാ​ണ​പ്പെ​ടു​ന്ന മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ മു​ഖ്യ കാ​ര​ണം. രോ​ഗി​യു​ടെ വി​സ​ർ​ജ്യ​ങ്ങ​ളി​ലൂ​ടെ​യും മ​ലി​ന​മാ​ക്ക​പ്പെ​ട്ട ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യും, വെ​ള്ള​ത്തി​ലൂ​ടെ​യും രോ​ഗം പ​ക​രു​ന്നു. ചി​ല​പ്പോ​ള്‍ അ​തീ​വ ഗു​രു​ത​ര​മാ​യി ക​ര​ളി​ന്‍റെ പ്ര​വ​ര്‍ത്ത​നം പൂ​ർ​ണ​മാ​യും നി​ല​ച്ചേ​ക്കാം. കൃ​ത്യ​മാ​യ വി​ശ്ര​മ​വും സ​പ്പോ​ട്ടീ​വ് ചി​കി​ത്സ​യും രോ​ഗം മൂ​ര്‍ച്ഛി​ക്കു​ന്ന​തു ത​ട​യും. ചി​കി​ത്സ ഫ​ലി​ക്കാ​തെ ക​ര​ളി​ന്‍റെ പ്ര​വ​ര്‍ത്ത​നം പൂ​ര്‍ണ​മാ​യും നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കെ​ത്തി​യാ​ല്‍ ക​ര​ള്‍മാ​റ്റം മാ​ത്ര​മാ​ണു പ്ര​തി​വി​ധി.
എ​ലി​പ്പ​നി
മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ല്‍ ഗു​രു​ത​ര​മാ​യേ​ക്കാ​വു​ന്ന അ​സു​ഖ​മാ​ണ് എ​ലി​പ്പ​നി. എ​ലി​ക​ളു​ടെ മൂ​ത്ര​ത്തി​ലൂ​ടെ രോ​ഗാ​ണു​ക്ക​ള്‍ വെ​ള്ള​ത്തി​ല്‍ ക​ല​രു​ന്നു. ഈ ​വെ​ള്ള​ത്തി​ല്‍ നി​ന്ന് രോ​ഗാ​ണു ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളി​ലൂ​ടെ​യും ക​ണ്ണ്, വാ​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശേ​ഷ്മ ച​ര്‍മ്മ​ങ്ങ​ളി​ലൂ​ടെ​യും ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. അ​തി​ശ​ക്ത​മാ​യ വി​റ​യ​ലോ​ടു​കൂ​ടി​യ പ​നി​യും ശ​രീ​ര വേ​ദ​ന​യു​മാ​ണ് മു​ഖ്യ ല​ക്ഷ​ണ​ങ്ങ​ള്‍. വൃ​ക്ക, ക​ര​ള്‍, ശ്വാ​സ​കോ​ശം മു​ത​ലാ​യ അ​വ​യ​വ​ങ്ങ​ളെ രോ​ഗം ബാ​ധി​ക്കു​മ്പോ​ള്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്കെ​ത്തു​ക​യും മ​ര​ണ​ത്തി​നു പോ​ലും കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​ന്നു. തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പെ​നി​സി​ലി​ന്‍ തു​ട​ങ്ങി​യ മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ല്‍ രോ​ഗം ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് എ​ത്താ​തെ നോ​ക്കാം.
മ​ലേ​റി​യ
ഒ​രു കാ​ല​ത്ത് ന​മ്മു​ടെ നാ​ട്ടി​ല്‍ കു​റ​വാ​യി​രു​ന്ന ഈ ​രോ​ഗം ഇ​ട​ക്കാ​ല​ത്തു വീ​ണ്ടും കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. അ​നോ​ഫ​ലി​സ് ഇ​ന​ത്തി​ല്‍പ്പെ​ട്ട കൊ​തു​കു​ക​ളാ​ണ് രോ​ഗം പ​ര​ത്തു​ന്ന​ത്. മ​രു​ന്നു​ക​ളു​ടെ കൃ​ത്യ​മാ​യ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ രോ​ഗ​ശ​മ​നം ഉ​ണ്ടാ​കു​ന്ന​താ​ണ്.
ഡെ​ങ്കി​പ്പ​നി
വ​ള​രെ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന ഡെ​ങ്കി​പ്പ​നി​യു​ടെ കാ​ര​ണം ഫ്ളാ​വി ഗ്രൂ​പ്പി​ല്‍പ്പെ​ട്ട വൈ​റ​സാ​ണ്. കൊ​തു​കി​ലൂ​ടെ​യാ​ണു രോ​ഗം പ​ക​രു​ന്ന​ത്. അ​തി​ക​ഠി​ന​മാ​യ ശ​രീ​ര​വേ​ദ​ന​യും പ​നി​യു​മാ​ണ് മു​ഖ്യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. പ്ലേ​റ്റ്‌​ലെ​റ്റ് കൗ​ണ്ടി​ല്‍ ഉ​ണ്ടാ​കു​ന്ന കു​റ​വാ​ണ് മി​ക്ക​പ്പോ​ഴും ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കു രോ​ഗി​യെ ന​യി​ക്കു​ന്ന​ത്. സൂ​ഷ്മ​നി​രീ​ക്ഷ​ണ​വും സ​പ്പോ​ട്ടീ​വ് ചി​കി​ത്സ​യു​മാ​ണ് മു​ഖ്യം. ഇ​ത്ത​രം പ​നി​ക​ളി​ല്‍ സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. വേ​ദ​ന സം​ഹാ​രി​ക​ള്‍ ക​ഴി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.
വൈ​റ​ല്‍ പ​നി
ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യി കാ​ണ​പ്പെ​ടു​ന്ന മ​ഴ​ക്കാ​ല രോ​ഗ​മാ​ണ് വൈ​റ​ല്‍ പ​നി. ഇ​വ മി​ക്ക​വാ​റും ത​നി​യെ മാ​റു​ന്ന​വ​യാ​ണ്. എ​ങ്കി​ലും കൃ​ത്യ​മാ​യ വി​ശ്ര​മ​വും മു​റ​തെ​റ്റാ​തെ ആ​ഹാ​ര​വും വെ​ള്ള​വും ക​ഴി​ക്കു​ക​യും വേ​ണം.
ജ​ല​ദോ​ഷ പ​നി
വ​ള​രെ സാ​ധാ​ര​ണ​മാ​യി കാ​ണു​ന്ന ജ​ല​ദോ​ഷ​പ്പ​നി മി​ക്ക​വാ​റും ഗു​രു​ത​ര​മ​ല്ലെ​ങ്കി​ലും ചി​ല​പ്പോ​ള്‍ എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ പോ​ലു​ള്ള രോ​ഗാ​ണു കാ​ര​ണം അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്കു പോ​യേ​ക്കാം; ഗ​ര്‍ഭി​ണി​ക​ളി​ലും ചെ​റി​യ കു​ട്ടി​ക​ളി​ലും. പ്രാ​യ​മാ​യ​വ​രി​ലും എ​ച്ച്‌ വ​ണ്‍ എ​ൻ വ​ണ്‍ ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ജ​ല​ദോ​ഷ​പ്പ​നി വ​ന്നാ​ല്‍ നി​ര്‍ബ​ന്ധ​മാ​യി വി​ശ്ര​മ​മെ​ടു​ക്കേ​ണ്ട​തും മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​മാ​ണ്.
പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ള്‍
വെ​ള്ളം തി​ള​പ്പി​ച്ച​തി​നു​ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക, ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ള്‍ ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക, തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ഒ​ഴി​വാ​ക്കു​ക, കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ടം ന​ശി​പ്പി​ക്കു​ക, പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പ​റ​മ്പു​ക​ളി​ലും വെ​ള്ള​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ കാ​ലു​റ​ക​ള്‍ ധ​രി​ക്കു​ക, ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ ചൂ​ടാ​ക്കി ഉ​പ​യോ​ഗി​ക്കു​ക, ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക. പ​രി​സ​ര​ങ്ങ​ള്‍ മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു മു​ൻ​പു ത​ന്നെ ശു​ചീ​ക​രി​ക്കേ​ണ്ട​താ​ണ്. വീ​ടും പ​രി​സ​ര​വും പോ​ലെ ത​ന്നെ പൊ​തു​സ്ഥ​ല​ങ്ങ​ളും ശു​ചി​യാ​യി സൂ​ക്ഷി​ക്കു​ക.