FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Featured

മൈ​ലാ​ഞ്ചി​മ​ണ​മു​ള്ള പെ​രു​ന്നാ​ൾ

Friday, Jun 23, 2017,14:13 IST By സ്വന്തം ലേഖകൻ A A A

പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ല​മാ​യ റ​മ​ദാ​ൻ അ​വ​സാ​ന​ദി​ന​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ്. ത്യാ​ഗ​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും സ്മ​ര​ണ​ക​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന പു​ണ്യ​മാ​സം പ്രാ​ർ​ത്ഥ​ന​ക​ൾ നി​റ​ഞ്ഞ ദി​ന​രാ​ത്ര​ങ്ങ​ൾ ബാ​ക്കി​യാ​ക്കി ചെ​റി​യ പെ​രു​ന്നാ​ളി​ലേ​ക്കെ​ത്തു​ക​യാ​ണ്. മൈ​ലാ​ഞ്ചി മ​ണ​മു​ള്ള ചെ​റി​യ പെ​രു​ന്നാ​ൾ. പു​ണ്യ​രാ​വു​ക​ളു​ടെ ത​ണു​പ്പി​ല്‍നി​ന്നും പ​തി​യെ പെ​രു​ന്നാ​ളി​ന്‍റെ ആ​ന​ന്ദ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ള്‍ മ​ന​സി​ലേ​ക്കെ​ത്തു​ന്ന​തും മൈ​ലാ​ഞ്ചി​യു​ടെ മ​ണം ത​ന്നെ​യാ​ണ്. പു​തു​ത​ല​മു​റ എ​ത്ര ന്യൂ​ജ​ൻ ആ​ണെ​ന്നു പ​റ​ഞ്ഞാ​ലും പെ​രു​ന്നാ​ളി​ന്‍റെ മൊ​ഞ്ച് കൂ​ട്ടു​ന്ന മൈ​ലാ​ഞ്ചി ചു​വ​പ്പി​ന് ഇ​ന്നും പ​തി​നാ​ലാം രാ​വി​ന്‍റെ അ​ഴ​കാ​ണ്.
ആ​ഹ്ലാ​ദ​ത്തി​ന്‍റെ​യും കൂ​ടി​ച്ചേ​ര​ലി​ന്‍റെ​യും അ​ല​യൊ​ലി​ക​ള്‍ തീ​ര്‍ക്കു​ന്ന പെ​രു​ന്നാ​ൾ രാ​വി​ലാ​ണ് കൈ​ക​ളി​ൽ മൈ​ലാ​ഞ്ചി​ചോ​പ്പ​ണി​യി​ക്കു​ന്ന​ത്. പ​ണ്ടു കാ​ല​ത്ത് മൈ​ലാ​ഞ്ചി​ച്ചെ​ടി​ക​ളി​ല്ലാ​ത്ത വീ​ടു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ വീ​ട്ടി​ലും പെ​രു​ന്നാ​ള്‍ അ​ടു​ക്കു​ന്ന​തോ​ടു​കൂ​ടി മൈ​ലാ​ഞ്ചി​യും ത​യാ​റാ​ക്കു​മാ​യി​രു​ന്നു. സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്ത് ഇ​ല്ലെ​ങ്കി​ൽ അ​യ​ൽ​വീ​ടു​ക​ളി​ൽ പോ​യി മൈ​ലാ​ഞ്ചി​യി​ല നു​ള്ളി​യെ​ടു​ത്ത് അ​ര​ച്ച് കു​ഴ​മ്പു​രൂ​പ​ത്തി​ലാ​ക്കി ക​യ്യി​ല്‍ പൊ​തി​ഞ്ഞാ​യി​രു​ന്നു അ​ന്നൊ​ക്കെ മൈ​ലാ​ഞ്ചി ഇ​ട്ടി​രു​ന്ന​ത്. വീ​ടു​ക​ളി​ല്‍ ഉ​മ്മൂ​മ്മ​മാ​രാ​യി​രു​ന്നു മൈ​ലാ​ഞ്ചി അ​ര​ക്കു​ന്ന​തി​നും കൈ​ക​ളി​ലി​ടു​ന്ന​തി​നു​മെ​ല്ലാം ചു​ക്കാ​ൻ പി​ടി​ച്ചി​രു​ന്ന​ത്. പെ​രു​ന്നാ​ള്‍ ത​ലേ​ന്നും ക​ല്യാ​ണ​ത്ത​ലേ​ന്നു​മാ​ണ് സാ​ധാ​ര​ണ മൈ​ലാ​ഞ്ചി​രാ​വു​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. ഇ​തി​ല്‍ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മൈ​ലാ​ഞ്ചി ച​ട​ങ്ങി​ന് ആ​ഘോ​ഷ​ത്തി​ന്‍റെ നി​റ​ച്ചാ​ര്‍ത്താ​ണ്. മൈ​ലാ​ഞ്ചി​യി​ല അ​ര​ച്ച് ഈ​ർ​ക്കി​ലി​ൽ തൊ​ട്ടെ​ടു​ത്ത് കൈ​വെ​ള്ള​യി​ൽ ഇ​ല​യും പൂ​ക്ക​ളും സൂ​ര്യ​നും ഓ​ല​യു​മൊ​ക്കെ വ​ര​ച്ചു ചേ​ർ​ത്ത​തൊ​ക്കെ​യും പ​ല​ർ​ക്കും ഇ​ന്ന് ഓ​ർ​മ​ക​ളാ​ണ്. പ​ള്ളി​യി​ൽ നി​ന്നു പെ​രു​ന്നാ​ളി​ന്‍റെ ത​ക്ബീ​ർ​ധ്വ​നി​ക​ൾ കേ​ട്ടാ​ൽ പി​ന്നെ വീ​ടു​ക​ളി​ൽ ആ​ഘോ​ഷ​രാ​വാ​യി​രി​ക്കും. നേ​ര​ത്തെ നു​ള്ളി​യെ​ടു​ത്ത് അ​ര​ച്ചു​വെ​ച്ച മൈ​ലാ​ഞ്ചി കൈ​യി​ലി​ടു​ന്ന തി​ര​ക്കും ബ​ഹ​ള​ങ്ങ​ൾ​ക്കും ഇ​ന്നും മാ​റ്റ​മൊ​ന്നു​മി​ല്ല. എ​ന്നാ​ൽ മൈ​ലാ​ഞ്ചി അ​ര​ച്ച് കൈ​യി​ലി​ടു​ന്ന​തൊ​ക്കെ​യും ഓ​ർ​മ​ക​ൾ മാ​ത്ര​മാ​യി.
കാ​ലം മാ​റി. പ​ക്ഷേ മൈ​ലാ​ഞ്ചി മൊ​ഞ്ച് ഇ​ന്നും ന്യൂ​ജ​ന്‍ വേ​ണ്ടെ​ന്നു വെ​ച്ചി​ട്ടി​ല്ല. പ​ക്ഷേ ആ ​മൊ​ഞ്ച് പ​ല രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലു​മാ​യി. അ​ര​ച്ചെ​ടു​ത്ത് കു​ഴ​മ്പു​രൂ​പ​ത്തി​ലാ​ക്കി കൈ​ക​ളി​ല്‍ പൊ​തി​ഞ്ഞി​രു​ന്ന​തി​ല്‍ നി​ന്ന് ട്യൂ​ബു​ക​ളി​ലും, സ്റ്റി​ക്ക​റു​ക​ളി​ലു​മാ​യി മൈ​ലാ​ഞ്ചി രം​ഗ​ത്തെ​ത്തി. പ​ല നി​റ​ത്തി​ലു​ള്ള മൈ​ലാ​ഞ്ചി​ട്യൂ​ബു​ക​ള്‍ പി​ന്നീ​ട് വ​ന്നു. ട്യൂ​ബു​പ​യോ​ഗി​ച്ച് പ​ല ഡി​സൈ​നു​ക​ളി​ലും മൈ​ലാ​ഞ്ചി അ​ണി​യാ​ന്‍ ക​ഴി​യു​മെ​ന്ന​ത് ന്യൂ​ജ​ന​റേ​ഷ​നെ കൂ​ടു​ത​ല്‍ മൈ​ലാ​ഞ്ചി​മൊ​ഞ്ചി​ലേ​ക്ക് ആ​ക​ര്‍ഷി​ച്ചു. എ​ന്നാ​ല്‍ പ​ല രൂ​പ​ത്തി​ലും മൈ​ലാ​ഞ്ചി വ​ന്നെ​ങ്കി​ലും പ​ഴ​മ​ക്കാ​ര്‍ ഇ​ന്നും പ​ഴ​യ​പ​ടി ത​ന്നെ തു​ട​രു​ന്നു. അ​റ​ബി​ക്, ഇ​റാ​നി, ഇ​ന്ത്യ​ന്‍, പാ​ക്കി​സ്ഥാ​നി തു​ട​ങ്ങി​യ​വ​യാ​ണ് മൈ​ലാ​ഞ്ചി​യു​ടെ ഡി​സൈ​നു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ട്രെ​ന്‍റാ​യി നി​ല്‍ക്കു​ന്ന​ത്.
പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും ബം​ഗ്ലാ​ദേ​ശി​ല്‍ നി​ന്നു​മാ​ണ് മൈ​ലാ​ഞ്ചി​ട്യൂ​ബു​ക​ള്‍ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. വ​ന്‍കി​ട​ക​മ്പ​നി​ക​ളും മൈ​ലാ​ഞ്ചി ട്യൂ​ബു​ക​ള്‍ മാ​ര്‍ക്ക​റ്റി​ലി​റ​ക്കു​ന്നു​ണ്ട്. 10 രൂ​പ മു​ത​ലു​ള്ള മൈ​ലാ​ഞ്ചി ട്യൂ​ബു​ക​ൾ വി​പ​ണി​യി​ലു​ണ്ട്. ന​ഗ​ര​ത്തി​ലെ മി​ക്ക ക​ട​ക​ളി​ലും ഇ​വ സു​ല​ഭ​വു​മാ​ണ്. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ല സം​ഘ​ട​ന​ക​ളും മൈ​ലാ​ഞ്ചി​യി​ട​ല്‍ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. മൈ​ലാ​ഞ്ചി രാ​വു​ക​ള്‍ക്ക് ഇ​ന്നും അ​ഴ​കും പ​കി​ട്ടും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. പ​ഴ​യ കാ​ല​ത്തെ ആ​ഘോ​ഷ പെ​രു​മ​യി​ല്ലെ​ങ്കി​ലും പെ​രു​ന്നാ​ളി​ന് നി​റ​ച്ചാ​ര്‍ത്തേ​കി മൈ​ലാ​ഞ്ചി ച​ട​ങ്ങ് ഇ​പ്പോ​ഴും ന​ട​ന്നു​പോ​രു​ന്നു. പ​ഴ​യ ആ​ര്‍ഭാ​ട​മി​ല്ലെ​ങ്കി​ലും പെ​രു​ന്നാ​ളി​ന് മു​ട​ങ്ങാ​തെ മൈ​ലാ​ഞ്ചി അ​ണി​യു​ന്ന കു​ടും​ബ​ങ്ങ​ൾ ഇ​ന്നും സ​ജീ​വ​മാ​ണ്.