FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Cinema

രജനി ചിത്രത്തിന്റെ സെറ്റില്‍ വൈദ്യുതാഘാതമേറ്റ് ജോലിക്കാരന്‍ മരിച്ചു

Friday, Jun 23, 2017,14:49 IST By സ്വന്തം ലേഖകൻ A A A

ചെന്നൈ: സൂപ്പര്‍താരം രജനികാന്തിന്റെ പുതിയ ചിത്രം കാലാ കരികാലന്റെ സെറ്റില്‍ വൈദ്യുതാഘാതമേറ്റ് ജോലിക്കാരന്‍ മരിച്ചു. പരുക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഇവിപി സ്റ്റുഡിയോയിലെ സെറ്റിലായിരുന്നു അപകടം. അഞ്ച് കോടി രൂപ ചിലവിട്ട് നിര്‍മിച്ച സെറ്റാണിത്. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അധോലോക നായകനായിത്തീരുന്ന കഥാപാത്രത്തെയാണ് രജനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രജനി ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രത്യേകത. ഹിന്ദി, മറാത്തി ചിത്രങ്ങളിലൂടെ പ്രശസ്തയായ അഞ്ജലി പാട്ടില്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.