FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Art-culture

നൃത്തമാടി വിജയരഥത്തിലേക്ക്…

Sunday, Jun 25, 2017,9:02 IST By ടി.​എ​സ്.​നൗ​ഫി​യ A A A

മ​ല​പ്പു​റ​ത്തി​ന്‍റെ സ​ഹോ​ദ​രി​മാ​ർ… റൂ​ബി​യ​യും മ​ൻ​സി​യ​യും.. ഈ ​പേ​രു​ക​ൾ ഒ​രി​ക്ക​ലെ​ങ്കി​ലും കേ​ൾ​ക്കാ​ത്ത​വ​രു​ണ്ടാ​കി​ല്ല.. ഇ​വ​രെ അ​ത്ര പെ​ട്ടെ​ന്നു മ​റ​ക്കാ​നും മ​ല​യാ​ളി​ക​ൾ​ക്കാ​കി​ല്ല.. വീ​ണ്ടും ആ ​പേ​രു​കാ​രി​ലൊ​രാ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്… മ​ൻ​സി​യ.. മ​ദ്രാ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു എം​എ ഭ​ര​ത​നാ​ട്യം ഒ​ന്നാം റാ​ങ്കി​ൽ വി​ജ​യി​ച്ചാ​ണ് ഈ ​പെ​ൺ​കു​ട്ടി വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്… ഇ​തി​ലെ​ന്താ ഇ​ത്ര പു​തു​മ​യെ​ന്ന് തോ​ന്നി​യേ​ക്കാം.. എ​ന്നാ​ൽ മ​ൻ​സി​യ നേ​ടി​യ ഈ ​റാ​ങ്ക് വെ​റു​മൊ​രു വി​ജ​യ​മ​ല്ല. മ​ത​വി​ല​ക്കി​നെ​യും പ്ര​തി​സ​ന്ധി​ക​ളെ​യു​മൊ​ക്കെ ത​ര​ണം ചെ​യ്താ​ണ് ഈ ​ന​ർ​ത്ത​കി റാ​ങ്കി​ന്‍റെ തി​ള​ക്ക​ത്തി​ലേ​ക്കെ​ത്തി​യ​ത്. മ​ൻ​സി​യ​യു​ടെ​യും റൂ​ബി​യ​യു​ടെ​യും നൃ​ത്ത​വി​ശേ​ഷ​ങ്ങ​ൾ കേ​ട്ടാ​ൽ ആ​രും അ​മ്പ​ര​ക്കും… അ​ത്ര​യേ​റെ നൊ​മ്പ​ര​ങ്ങ​ളു​ടെ ന​ന​വു​ണ്ട് ഈ ​സ​ഹോ​ദ​രി​മാ​രു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ. വി.​പി. മ​ൻ​സി​യ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ്.
റാ​ങ്കി​ന്‍റെ തി​ള​ക്ക​ത്തി​ൽ ക​ലാ​മ​ണ്ഡ​ല​ത്തി​ലേ​ക്ക്
  മ​ദ്രാ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് എം​എ ഭ​ര​ത​നാ​ട്യം ക​ഴി​ഞ്ഞി​പ്പോ​ൾ എം​ഫി​ല്ലി​ന് ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്… ക​ലാ​മ​ണ്ഡ​ല​ത്തി​ലാ​ണ്.. ക്ലാ​സ് തു​ട​ങ്ങി​യി​ട്ടി​ല്ല… ചെ​റി​യ പെ​രു​ന്നാ​ളി​ന്‍റെ​യൊ​ക്കെ അ​വ​ധി​യൊ​ക്കെ ക​ഴി​ഞ്ഞ് 27ന് ​ക്ലാ​സ് ആ​രം​ഭി​ക്കും. അ​തി​നി​ട​യി​ൽ കു​ഞ്ഞു കു​ഞ്ഞു തി​ര​ക്കു​ക​ളൊ​ക്കെ​യാ​യി വീ​ട്ടി​ൽ ത​ന്നെ​യു​ണ്ട്, ഉ​പ്പ​യ്ക്കൊ​പ്പം. റാ​ങ്കി​ന്‍റെ തി​ള​ക്ക​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ചാ​ൽ ആ ​ക​ണ്ണു​ക​ളി​ൽ സ​ന്തോ​ഷം നി​റ​യും. ഞാ​നും എ​ന്‍റെ താ​ത്ത റൂ​ബി​യ​യും ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് നൃ​ത്തം പ​ഠി​ച്ച​ത്.. ഞ​ങ്ങ​ളെ നൃ​ത്തം പ​ഠി​ക്കാ​ൻ ചേ​ർ​ത്ത ഉ​മ്മ​യും എ​ല്ലാ​ത്തി​നും കൂ​ട്ടു​നി​ന്ന ഉ​പ്പ​യും അ​വ​രാ​ണ് എ​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ. അ​വ​രോ​ടാ​ണ് ക​ട​പ്പാ​ടു​മെ​ന്നു മ​ൻ​സി​യ പ​റ​യു​ന്നു. മൂ​ന്ന് വ​യ​സ് മു​ത​ൽ നൃ​ത്തം പ​ഠി​ക്കു​ന്നു​ണ്ട്… നി​ര​വ​ധി വേ​ദി​ക​ളി​ൽ നൃ​ത്തം ചെ​യ്തു.. കു​റേ സ​മ്മാ​ന​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളു​മൊ​ക്കെ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​ക്ഷേ ആ ​നേ​ട്ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര അ​ത്ര സു​ന്ദ​ര​മാ​യി​രു​ന്നി​ല്ല. കു​ട്ടി​ക്കാ​ലം തൊ​ട്ടേ നൃ​ത്തം പ​ഠി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ നേ​രി​ട്ട പ​രി​ഹാ​സ​ങ്ങ​ളും അ​പ​മാ​ന​ങ്ങ​ളൊ​ന്നും ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കി​ല്ല.. പ​ക്ഷേ ആ ​പ്ര​തി​സ​ന്ധി​ക​ളാ​ണ് ജീ​വി​ത​ത്തി​ൽ പോ​രാ​ടാ​ൻ പ​ഠി​പ്പി​ച്ച​തെ​ന്നു പ​റ​യു​മ്പോ​ൾ മ​ൻ​സി​യ​യു​ടെ വാ​ക്കു​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്ത് കാ​ണാം.
സ​ഹോ​ദ​രി​യു​ടെ ചു​വു​ട​ക​ൾ​ക്ക് പി​ന്നാ​ലെ
  തൊ​ണ്ണൂ​ക​ളു​ടെ അ​വ​സാ​ന​വും ര​ണ്ടാ​യി​ര​ത്തി​ന്‍റെ ആ​ദ്യ​വും കേ​ര​ളം സ​ജീ​വ​മാ​യി ച​ർ​ച്ച ചെ​യ്ത​താ​ണി​വ​രു​ടെ നൃ​ത്ത​പ​ഠ​നം.  ക​ഥ​ക​ളി പ​ഠി​ക്കാ​ൻ പോ​യ​തി​നാ​ണ് റൂ​ബി​യ​യെ​യും മ​ൻ​സി​യ​യെ​യും കു​ടും​ബ​ത്തോ​ടെ മ​ഹ​ല്ലും നാ​ട്ടി​ലെ മ​ത​വാ​ദി​ക​ളു​മൊ​ക്കെ ചേ​ർ​ന്നു പ​ല​ത​ര​ത്തി​ൽ വി​ല​ക്കി​യ​ത്. മ​ല​പ്പു​റം വ​ള്ളു​വ​മ്പ്ര​ത്തെ അ​ല​വി​ക്കു​ട്ടി​യു​ടെ​യും ആ​മി​ന​യു​ടെ​യും മ​ക്ക​ളാ​ണ് റൂ​ബി​യ​യും മ​ൻ​സി​യ​യും. ഉ​പ്പ അ​ല​വി​ക്കു​ട്ടി, നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും ക​മ്യൂ​ണി​സ്റ്റ് സ​ഹ​യാ​ത്രി​ക​നു​മൊ​ക്കെ​യാ​ണ്.. അ​ദ്ദേ​ഹം വി​ശ്വാ​സി​യൊ​ന്നും അ​ല്ലാ​യി​രു​ന്നു. പ​ക്ഷേ ഉ​മ്മ, ഒ​രു യാ​ഥാ​സ്ഥി​തി​ക മു​സ്‌​ലിം കു​ടം​ബ​ക്കാ​രി​യാ​യി​രു​ന്നു.. ഉ​മ്മ വി​ശ്വാ​സി​യു​മാ​ണ്… ആ ​ഉ​മ്മ​യാ​ണ് ഞ​ങ്ങ​ളെ നൃ​ത്തം പ​ഠി​ക്കാ​ൻ ചേ​ർ​ക്കു​ന്ന​ത്. ടി​വി​യി​ലെ മ​റ്റോ ഭ​ര​ത​നാ​ട്യം ക​ണ്ട​പ്പോ​ൾ ഉ​മ്മ​യ്ക്ക് ഇ​ഷ്ട​മാ​യി… അ​തി​ന്‍റെ ആ​ട​യാ​ഭ​ര​ണ​ങ്ങ​ളും നൃ​ത്ത​ച്ചു​വ​ടു​ക​ളു​മൊ​ക്കെ ഉ​മ്മ​യ്ക്ക് ഇ​ഷ്ട​പ്പെ​ട്ടു… അ​ങ്ങ​നെ​യാ​ണ് താ​ത്ത​യെ നൃ​ത്ത​പ​ഠ​ന​ത്തി​ന് ചേ​ർ​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത്. റൂ​ബി​യ​യ്ക്ക് അ​ന്ന് ര​ണ്ട​ര വ​യ​സ് മാ​ത്ര​മേ​യു​ള്ളൂ… ന​ട​ക്കാ​ൻ പോ​ലും പ​ഠി​ച്ചു തു​ട​ങ്ങു​ന്ന​തേ​യു​ള്ളൂ… ഡാ​ൻ​സ് ടീ​ച്ച​ർ പ​റ​ഞ്ഞു, മോ​ളു കു​റ​ച്ചു കൂ​ടി വ​ലു​താ​ക​ട്ടെ​യെ​ന്ന്.. താ​ത്ത​യ്ക്ക് മൂ​ന്നു തി​ക​ഞ്ഞ​പ്പോ​ൾ ത​ന്നെ ഉ​മ്മ നൃ​ത്ത​ക്ലാ​സി​ൽ ചേ​ർ​ത്തു. താ​ത്ത​യു​ടെ നൃ​ത്തം ക​ണ്ടാ​ണ് ഞാ​നും പ​ഠി​ക്കു​ന്ന​ത്. മ​ഞ്ചേ​രി​യി​ൽ സ​രോ​ജി​നി ടീ​ച്ച​റാ​യി​രു​ന്നു ആ​ദ്യ​ഗു​രു. പി​ന്നീ​ട് പ​ല​രു​ടെ​യും കീ​ഴി​ൽ നൃ​ത്തം പ​ഠി​ച്ചു.. എ​ന്നാ​ൽ എ​ന്നി​ലെ ന​ർ​ത്ത​കി​യെ മോ​ൾ​ഡ് ചെ​യ്തെ​ടു​ത്ത​ത് പാ​ല​ക്കാ​ട് പ്ര​മോ​ദ് ദാ​സ് എ​ന്ന ഗു​രു​വാ​ണ്. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഗു​രു​വാ​യൂ​രി​ലാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. എ​നി​ക്ക് അ​ന്നൊ​ന്നും ആ​രു​ടെ​യും എ​തി​ർ​പ്പു​ക​ളൊ​ന്നും നേ​രി​ട്ടി​ല്ല… എ​ന്നാ​ൽ താ​ത്ത​യ്ക്കാ​ണ് കൂ​ടു​ത​ൽ എ​തി​ർ​പ്പു​ക​ൾ സ​ഹി​ക്കേ​ണ്ടി വ​ന്ന​ത്.
സി​നി​മ​യി​ലേ​ക്ക്…
 ന​ർ​ത്ത​ന​ത്തി​ൽ നി​ന്ന് സി​നി​മ​യി​ലേ​ക്ക്.. ഇ​തൊ​രു പ​തി​വാ​ണ്. പ​ക്ഷേ ഇ​തു​വ​രെ സി​നി​മ​ക​ളി​ലൊ​ന്നും അ​ഭി​ന​യി​ച്ചി​ല്ല.. അ​വ​സ​ര​ങ്ങ​ളൊ​ക്കെ വ​ന്നു​വെ​ങ്കി​ലും നൃ​ത്തി​നാ​യി​രു​ന്നു പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. സി​നി​മാ​ഭി​ന​യം എ​ന്‍റെ ചി​ന്ത​ക​ളി​ൽ ഇ​ല്ലാ​യി​രു​ന്നു. ഉ​പ്പ​യ്ക്കും പ​ഠി​ത്ത​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നോ​ടാ​യി​രു​ന്നു താ​ത്പ്പ​ര്യം. നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കു​റേ സോ​ളോ ഡ്രാ​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. ഉ​പ്പ​യാ​ണ് നാ​ട​ക​ത്തി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണി​പ്പോ​ൾ.. അ​രു​ൺ എ​ൻ. ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന എ​ന്ന് മ​മ്മാ​ലി എ​ന്ന ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. നൃ​ത്ത​ത്തി​നോ​ടാ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടം. അ​ത്ര​യേ​റെ മി​ക​ച്ച അ​വ​സ​ര​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ സി​നി​മ​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ൻ​സി​യ പ​റ​യു​ന്നു.
ഇനിയുമേറെ സ്വപ്നങ്ങൾ
 ഉ​പ്പ ക​മ്മ്യൂ​ണി​സ്റ്റാ​ണെ​ന്നും ഹി​ന്ദു​ക്ക​ളു​ടെ ഡാ​ൻ​സ് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു എ​തി​ർ​പ്പ് തു​ട​ങ്ങി​യ​ത്.  താ​ത്ത ഡാ​ൻ​സ് പ​ഠി​ച്ചി​രു​ന്ന കാ​ല​ത്താ​ണ് ശ​രി​ക്കും വി​വാ​ദ​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. പ​ത്താം ക്ലാ​സ് പ​ഠി​ച്ചി​രു​ന്ന കാ​ലം. പി​ന്നീ​ട് പ്ല​സ്ടു ക​ഴി​ഞ്ഞ ശേ​ഷം അ​വ​ൾ കേ​ര​ളം വി​ട്ടു. ഇ​തി​നു ശേ​ഷ​മാ​ണ് എ​നി​ക്കെ​തി​രെ​യു​ള്ള എ​തി​ർ​പ്പു​ക​ൾ തു​ട​ങ്ങു​ന്ന​ത്. ഈ ​സ​മ​യം ഞാ​ൻ എ​ട്ടാം ക്ലാ​സി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. അ​ന്നു മു​ത​ൽ ഓ​രോ ക​ലോ​ത്സ​വ​ങ്ങ​ളി​ലും സ​മ്മാ​ന​ങ്ങ​ൾ നേ​ടു​മ്പോ​ൾ എ​തി​ർ​പ്പു​ക​ളും കൂ​ടി വ​ന്നു. പ​ഠി​ച്ച സ്‌​കൂ​ളി​ൽ നി​ന്നു​വ​രെ എ​തി​ർ​പ്പു​യ​ർ​ന്നു. ഞാ​നും താ​ത്ത​യും ക​ഥ​ക​ളി ചെ​യ്ത​തോ​ടു കൂ​ടി​യാ​ണ് ഇ​വ​ർ​ക്ക് ആ​കെ പ്ര​ശ്‌​ന​മാ​യ​ത്. ഉ​മ്മ മ​രി​ച്ച​പ്പോ​ൾ മ​ഹ​ല്ല് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കാ​ൻ പ​റ്റി​യി​രു​ന്നി​ല്ല. ഉ​മ്മ​യു​ടെ വീ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലു​ക​ളെ​ത്തു​ട​ർ​ന്ന് അ​വ​രു​ടെ നാ​ടാ​യ കൊ​ണ്ടോ​ട്ടി​യി​ലാ​യി​രു​ന്നു അ​ന്ന് ഖ​ബ​റ​ട​ക്കി​യ​ത്. 2006 ലാ​യി​രു​ന്നു ഇ​ത്. കു​റേ ഭീ​ഷ​ണി​ക​ളും നേ​രി​ട്ടി​ട്ടു​ണ്ട്. പ്ല​സ് ടു​വി​നോ മ​റ്റോ പ​ഠി​ക്കു​മ്പോ​ൾ, പ​ല​രു​ടെ​യും പ​രി​ഹാ​സം കേ​ട്ട് സ​ഹി​ക്കാ​ൻ വ​യ്യാ​തെ നൃ​ത്തം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നു ഉ​പ്പ​യോ​ട് പ​റ​ഞ്ഞു, എ​ന്നാ​ൽ നീ ​തെ​റ്റ് ചെ​യ്തി​ട്ടി​ല്ല​ല്ലോ… പി​ന്നെ​യെ​ന്തി​ന് പേ​ടി​ക്ക​ണ​മെ​ന്നാ​ണ് ഉ​പ്പ ചോ​ദി​ച്ച​ത്. പ​ക്ഷേ ഉ​പ്പ​യു​ടെ ക​ണ്ണ് ക​ല​ങ്ങി​യി​രു​ന്നു… അ​ങ്ങ​നെ​യാ​ണ് നൃ​ത്തം ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നു തീ​രു​മാ​നി​ച്ച​ത്.
പ​ഴ​യ കൂ​ട്ടു​കാ​രു​ടെ അ​ഭി​ന​ന്ദ​നം
   എ​ന്‍റെ ഉ​പ്പ ചെ​റു​പ്പ​കാ​ല​ത്ത് വി​ശ്വാ​സി​യാ​യി​രു​ന്നു. ഉ​മ്മ മ​രി​ക്കും വ​രെ വി​ശ്വാ​സി​യാ​യി​രു​ന്നു. ഞ​ങ്ങ​ളെ മ​ദ്ര​സ​യി​ലേ​ക്കൊ​ക്കെ വി​ട്ടി​രു​ന്നു. ഞാ​ൻ ഒ​മ്പ​താം ക്ലാ​സ് വ​രെ​യും താ​ത്ത എ​ട്ടാം ക്ലാ​സ് വ​രെ​യും മ​ദ്ര​സ​യി​ൽ പ​ഠി​ച്ചു. ഏ​ഴാം ക്ലാ​സ് മു​ത​ൽ പ്ര​ശ്‌​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് ക​ഷ്ടി​ച്ച് ര​ണ്ടു വ​ർ​ഷം കൂ​ടി പ​ഠി​ച്ചാ​യി​രു​ന്നു മ​ദ്ര​സ നി​ർ​ത്തി​യ​ത്. അ​ന്നു മു​ത​ൽ ഞാ​ൻ മ​ത​വി​ശ്വാ​സി​യാ​യി​രു​ന്നി​ല്ല. ത​ട്ട​മി​ടാ​ത്ത​തും ഡാ​ൻ​സു​മെ​ല്ലാം കാ​ര​ണ​മാ​യി കാ​ണി​ച്ചാ​ണ് മ​ത​പു​രോ​ഹി​ത​രും മ​റ്റും പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ക​യി​രു​ന്ന​ത്. മ​ദ്ര​സ​യി​ലൊ​ക്കെ ത​ട്ട​മി​ട്ടു ത​ന്നെ​യാ​ണ് പോ​യി​രു​ന്ന​ത്. വി​ശ്വാ​സി​യാ​യി​രു​ന്ന ഉ​മ്മ ത​ട്ട​മി​ടാ​നൊ​ന്നും ഞ​ങ്ങ​ളെ നി​ർ​ബ​ന്ധി​ച്ചി​രു​ന്നി​ല്ല… ഇ​ഷ്ട​മു​ണ്ടെ​ങ്കി​ൽ ചെ​യ്താ​ൽ മ​തി​യെ​ന്നേ അ​വ​ർ പ​റ​ഞ്ഞു​ള്ളൂ. ഇ​പ്പോ വി​ശ്വാ​സ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ജീ​വി​തം സു​ഖ​മാ​യി പോ​കു​ന്നു​വെ​ന്നു മ​ൻ​സി​യ. നാ​ട്ടി​ലെ എ​തി​ർ​പ്പു​ക​ൾ​ക്കി​ട​യി​ൽ ബ​ന്ധു​ക്ക​ളും കൂ​ട്ടു​കാ​രു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ എം​എ​യ്ക്ക് റാ​ങ്ക് കി​ട്ടി​യ​പ്പോ​ൾ എ​ന്‍റെ പ​ഴ​യ ചി​ല കൂ​ട്ടു​കാ​ർ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു.. പ​ഠി​ക്കു​ന്ന നാ​ളു​ക​ളി​ൽ അ​വ​രൊ​ക്കെ എ​ന്നെ എ​തി​ർ​ത്തി​രു​ന്ന​താ​ണ്. പ​ക്ഷേ അ​ന്ന് അ​ങ്ങ​ന​യൊ​ക്കെ പ​റ​യേ​ണ്ടി വ​ന്ന​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.. പ​ഴ​യ കൂ​ട്ടു​കാ​രൊ​ക്കെ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ വ​ലി​യ സ​ന്തോ​ഷ​മാ​ണ് തോ​ന്നു​ന്ന​ത്. ചെ​ന്നൈ​യി​ൽ പോ​യി പ​ഠി​ക്കാ​ൻ സ​ഹാ​യി​ച്ച​ത് സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​ൻ സാ​റും ഉ​പ്പ​യു​ടെ ഫാ​മി​ലി ഫ്ര​ണ്ടാ​യ ന്യൂ​യോ​ർ​ക്കി​ലു​ള്ള സി​ബി സാ​റു​മാ​ണ്.
നൃ​ത്താ​ധ്യാ​പി​ക​യാ​ക​ണം
  എം​ഫി​ൽ പൂ​ർ​ത്തി​യാ​ക്കി നൃ​ത്താ​ധ്യാ​പ​ന​മേ​ഖ​ല​യി​ലേ​ക്ക് തി​ര​യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​താ​ണ് എ​ന്‍റെ വ​ലി​യ സ്വ​പ്നം. ത​ത്ക്കാ​ലം വി​വാ​ഹ​മൊ​ന്നും ഉ​ട​നി​ല്ല.. ഒ​രു അ​ഞ്ച് കൊ​ല്ല​മെ​ങ്കി​ലും ക​ഴി​ഞ്ഞി​ട്ടേ അ​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കൂ… പി​ന്നെ കു​റേ വേ​ദി​ക​ളി​ൽ നൃ​ത്തം അ​വ​ത​രി​പ്പി​ക്ക​ണം. റൂ​ബി​യ വി​വാ​ഹം ക​ഴി​ഞ്ഞ് ഇ​പ്പോ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശി​ലാ​ണു​ള്ള​ത്. ഡാ​ൻ​സ് ടീ​ച്ച​റാ​ണി​പ്പോ​ൾ താ​ത്ത. ഭ​ര​ത​നാ​ട്യ​വും കു​ച്ചു​പ്പു​ഡി​യും കേ​ര​ള​ന​ട​ന​വു​മൊ​ക്കെ പ​ഠി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ ഭ​ര​ത​നാ​ട്യ​ത്തി​നോ​ട് കൂ​ടു​ത​ൽ ഇ​ഷ്ടം. ഇം​ഗ്ലി​ഷി​ൽ ബി​രു​ദ​മെ​ടു​ത്ത് ജേ​ണ​ലി​സ്റ്റാ​ക​ണ​മെ​ന്നൊ​ക്കെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു.. പ​ക്ഷേ നൃ​ത്ത​ത്തി​ന്‍റെ പേ​രി​ലാ​ണ് പ​ല​രും പ​രി​ഹ​സി​ച്ച​തും ആ​ക്ഷേ​പി​ച്ച​തും.. നൃ​ത്ത​ത്തി​ന് ര​ണ്ടാം സ്ഥാ​നം ന​ൽ​കി​യാ​ൽ ഒ​രു​പ​ക്ഷേ എ​തി​ർ​ത്ത​വ​രാ​ണ് ജ​യി​ക്കു​ക​യെ​ന്ന് തോ​ന്നി.. എ​ന്‍റെ ഉ​പ്പ​യാ​ണ് ജ​യി​ക്കേ​ണ്ട​ത്. അ​ങ്ങ​നെ​യാ​ണ് ഭ​ര​ത​നാ​ട്യ​ത്തി​ൽ ബി​രു​ദ​മെ​ടു​ക്കു​ന്ന​ത്. ഇ​നി നൃ​ത്തം ത​ന്നെ​യാ​ണ് എ​ന്‍റെ ജീ​വി​ത​മെ​ന്നു തീ​രു​മാ​നി​ച്ചു​വെ​ന്നും മ​ൻ​സി​യ.
ഉ​മ്മ​യു​ടെ​യും ഉ​പ്പ​യു​ടെ​യും സ​ന്തോ​ഷം
 വി​ശ്വാ​സ​മൊ​ന്നും ഇ​ല്ല പ​ക്ഷേ പെ​രു​ന്നാ​ളും ഓ​ണ​വു​മൊ​ക്കെ ആ​ഘോ​ഷി​ക്കാ​റു​ണ്ട്.. പെ​രു​ന്നാ​ളി​നും മ​റ്റും കൂ​ട്ടു​കാ​രു​ടെ വീ​ട്ടി​ലൊ​ക്കെ പോ​കും. എ​ന്നാ​ൽ ഉ​മ്മ​യു​ണ്ടാ​യി​രു​ന്ന നാ​ളു​ക​ളി​ലാ​ണ് നി​റ​മു​ള്ള പെ​രു​ന്നാ​ൾ ഓ​ർ​മ​ക​ൾ. പെ​രു​ന്നാ​ളി​ന് രാ​വി​ലെ കു​ളി​ച്ച് പു​ത്ത​നു​ടു​പ്പി​ട​ണ​മെ​ന്ന​തും ക​ണ്ണെ​ഴു​തി പൗ​ഡ​റൊ​ക്കെ​യി​ട​ണ​മെ​ന്നും ഉ​മ്മ​യ്ക്ക് നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. അ​ന്നൊ​ക്കെ ത​റ​വാ​ട്ടി​ലും ക​സി​ൻ​സി​ന്‍റെ വീ​ട്ടി​ലു​മൊ​ക്കെ വി​രു​ന്നും പോ​കും.. ഉ​മ്മ​യാ​ണ് മൈ​ലാ​ഞ്ചി​യൊ​ക്കെ ഇ​ട്ടു ത​രു​ന്ന​ത്. ഉ​മ്മ പോ​യ​തോ​ടെ മൈ​ലാ​ഞ്ചി​യി​ടു​ന്ന​തും അ​വ​സാ​നി​പ്പി​ച്ചു. ഈ ​റാ​ങ്കി​ന്‍റെ വി​ജ​യം കാ​ണാ​ൻ ഉ​മ്മ കൂ​ടെ​യി​ല്ലെ​ന്ന സ​ങ്ക​ട​മു​ണ്ട്. ഉ​മ്മ​യും ഉ​പ്പ​യു​മൊ​ക്കെ ആ​ഗ്ര​ഹി​ച്ച വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ഞാ​ൻ സ​ഞ്ച​രി​ക്കു​ന്ന​ത്… അ​വ​രു​ടെ ആ​ഗ്ര​ഹ​മാ​ണ് സ​ഫ​ല​മാ​യി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ സ​ന്തോ​ഷം മാ​ത്രം മ​തി​യെ​ന്നും മ​ൻ​സി​യ പ​റ​ഞ്ഞു​നി​റു​ത്തു​ന്നു.