FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Kochi

മലയാളി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കണം: യൂത്ത് ഫ്രണ്ട് (എം)

Monday, Jun 26, 2017,18:21 IST By മെട്രൊ വാർത്ത A A A

കോട്ടയം: കര്‍ണാടകയിലെ നേഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്‍റെ അംഗീകാരം റദ്ദാക്കിയ നടപടി, കര്‍ണാടകയില്‍ പഠിക്കുന്ന ആയിരക്കണക്കിന് മലയാളി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും, ഇതര സംസ്ഥാന നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെയും ഭാവിയും ,  തൊഴിലവസരങ്ങളും നശിപ്പിക്കുന്ന തീരുമാനമാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ.

കര്‍ണാടകയില്‍ പഠിക്കുന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥികളിലേറെയും മലയാളികളാണ്., ഇവരില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസ വായ്പയെടുത്തും, ഭൂമി പണയപ്പെടുത്തിയും നഴ്‌സിംഗ് പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളാണ്. അംഗീകാരം റദ്ദാക്കിയതിലൂടെ കര്‍ണാടകയ്ക്ക് വെളിയില്‍ ജോലി കണ്ടെത്തുന്നതിനുള്ള അവസരം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണം.

കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് ഈ വിഷയം പുനപരിശോധിച്ച് നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐഎൻസി അംഗീകാരം പുനസ്ഥാപിച്ചു നല്‍കണമെന്നും , അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കേരളാ യൂത്ത് ഫ്രണ്ട് (എം) നേതൃത്വം നല്‍കുമെന്നും അദേഹം കൂട്ടിച്ചേർത്തു.