FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Top News

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് മോദിയും ട‌്രംപും

Tuesday, Jun 27, 2017,9:20 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ: ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പരിവർത്തനത്തിൽ മുഖ്യപങ്കാളിയായിരിക്കും യുഎസ്. സുരക്ഷയെ സംബന്ധിച്ച വെല്ലുവിളികളിൽ ഇരുരാജ്യങ്ങളുടെയും  സഹകരണം പ്രധാനമാണെന്നും മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

അമെരിക്കയുടെ പക്കൽ നിന്ന് സൈനിക സാമഗ്രികൾ വാങ്ങാൻ തയാറായ ഇന്ത്യക്ക് പ്രത്യേകം നന്ദി പറഞ്ഞ ട്രംപ് മോദിയെപ്പോലൊരു പ്രഗത്ഭനായ ഭരണാധികാരിക്ക് ആതിഥേയം വഹിക്കാനായത് വലിയ അംഗീകാരമാണെന്നും പറഞ്ഞു.