FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Featured

ദി​ലീ​പി​നെ കു​രി​ശി​ലേ​റ്റു​മ്പോ​ൾ

Wednesday, Jun 28, 2017,11:01 IST By ആർ.ഗോപികൃഷ്ണൻ A A A

ഇ​ര​യു​ണ്ടെ​ങ്കി​ൽ അ​ക്ര​മി​യു​ണ്ട്; അ​ക്ര​മി​യു​ണ്ടെ​ങ്കി​ൽ ഇ​ര​യും. ആ​രാ​ണ് അ​ക്ര​മി​യെ​ന്നും ആ​രാ​ണ് ഇ​ര​യെ​ന്നും തീ​രു​മാ​നി​ക്കു​ന്ന​തു കാ​ല​മാ​ണ്. ഏ​താ​നും ആ​ളു​ക​ള​ല്ല. എ​ന്നാ​ൽ, ത​ങ്ങ​ളാ​ണു ശ​രി​യെ​ന്ന് ആ​ൾ​ക്കൂ​ട്ടം ക​രു​തു​ന്നു. അ​ത​നു​സ​രി​ച്ചു​ള്ള പെ​രു​മാ​റ്റ​മു​ണ്ടാ​കു​ന്നു. അ​വി​ടെ സ​ത്യ​വും നീ​തി​യും പു​ല​ര​ണ​മെ​ന്നി​ല്ല. ദൈ​വ​പു​ത്ര​നാ​ണെ​ങ്കി​ൽ​പ്പോ​ലും ക്രൂ​ശി​ക്ക​പ്പെ​ട്ട​തു ത​ന്നെ.
ര​ണ്ടാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ന​ട​ന്ന​ത് അ​ത്ത​ര​ത്തി​ലൊ​ന്നാ​യി​രു​ന്നു. സീ​സ​റി​നു നി​കു​തി കൊ​ടു​ക്കു​ന്ന​തി​ൽ നി​ന്നു ജ​ന​ങ്ങ​ളെ വി​ല​ക്കു​ക​യും ജ​ന​ങ്ങ​ളെ വ​ഴി​തെ​റ്റി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് പു​രോ​ഹി​ത പ്ര​മാ​ണി​മാ​ർ യേ​ശു​ക്രി​സ്തു​വി​നെ സീ​സ​റി​ന്‍റെ പ്ര​തി​പു​രു​ഷ​നാ​യ ഗ​വ​ർ​ണ​ർ പി​ലാ​ത്തോ​സി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം,​ താ​ൻ ഈ ​മ​നു​ഷ്യ​നി​ൽ ഒ​രു കു​റ്റ​വും കാ​ണു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞ് പി​ലാ​ത്തോ​സ് ഗ​ലീ​ലി​യ​ക്കാ​ര​നാ​യ യേ​ശു ജ​റു​സ​ലെ​മി​ൽ ഹെ​റോ​ദ​സി​ന്‍റെ അ​ധി​കാ​ര​ത്തി​ൻ കീ​ഴി​ലാ​യ​തി​നാ​ൽ അ​വി​ടേ​ക്ക​യ​ച്ചു. എ​ന്നാ​ൽ ഹെ​റോ​ദ​സും പ​ട​യാ​ളി​ക​ളും അ​വ​നോ​ടു നി​ന്ദ്യ​മാ​യി പെ​രു​മാ​റു​ക​യും പി​ലാ​ത്തോ​സി​ന്‍റെ അ​ടു​ക്ക​ലേ​ക്കു മ​ട​ക്കി​യ​യ​യ്ക്കു​ക​യും ചെ​യ്തു. താ​നും ഹെ​റോ​ദ​സും വി​സ്ത​രി​ച്ചി​ട്ടും കാ​ണാ​ത്ത കു​റ്റ​ത്തി​ന് അ​വ​ൻ മ​ര​ണ​ശി​ക്ഷ അ​നു​ഭ​വി​ക്കാ​ത്ത​തി​നാ​ൽ ച​മ്മ​ട്ടി​കൊ​ണ്ട് അ​ടി ന​ൽ​കി വി​ട്ട​യ​യ്ക്കു​മെ​ന്നാ​യി​രു​ന്നു പി​ലാ​ത്തോ​സി​ന്‍റെ മ​റു​പ​ടി. എ​ന്നാ​ൽ കൊ​ടും കു​റ്റ​വാ​ളി​യാ​യ ബ​റ​ബ്ബാ​സി​നെ വി​ട്ട​യ​യ്ക്കു​ക​യും യേ​ശു​വി​നെ ക്രൂ​ശി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​യി​രു​ന്നു ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​റു​പ​ടി. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ഇം​ഗി​ത​ത്തി​നു വ​ഴ​ങ്ങി യേ​ശു​വി​നെ കു​രി​ശി​ൽ ത​റ​യ്ക്കു​ക​യും ചെ​യ്തു.
ആ​ൾ​ക്കൂ​ട്ടം ആ​വ​ശ്യ​പ്പെ​ടു​ന്ന നീ​തി​ക്ക് സ​ത്യ​ത്തി​ന്‍റെ മു​ഖ​മു​ണ്ടാ​ക​ണ​മെ​ന്നി​ല്ല. അ​തു നീ​തി​യു​ടെ സ്വ​ര​വു​മാ​കി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന പി​ലാ​ത്തോ​സി​നെ ഇ​ന്നും അ​വ​ജ്ഞ​യോ​ടെ ഓ​ർ​മി​ക്കു​ന്ന​ത്. യേ​ശു​വി​നെ​പ്പോ​ലൊ​രു ക​രു​ണാ​മ​യ​നു​ണ്ടാ​യ അ​നു​ഭ​വം ഇ​താ​ണെ​ങ്കി​ൽ ദു​ർ​ബ​ല​നാ​യ സാ​ധാ​ര​ണ​ക്കാ​ര​ൻ നീ​തി​യി​ൽ​നി​ന്ന് എ​ത്ര​മാ​ത്രം അ​ക​ലെ​യാ​ണെ​ന്ന് ഊ​ഹി​ക്കാ​നാ​കും. അ​തി​ന് ഇ​ന്നും വ​ലി​യ മാ​റ്റ​മി​ല്ല.
തെ​റ്റു ചെ​യ്തു​വെ​ന്നു ക​ണ്ടെ​ത്താ​തെ ശി​ക്ഷ വി​ധി​ക്കു​ക​യും ന​ൽ​കു​ക​യും ചെ​യ്യു​ന്ന ജ​ന​സ​ഞ്ച​യ​ത്തി​ന് വീ​ണു​കി​ട്ടി​യ ആ​യു​ധ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ മാ​റി​യി​രി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തു റോ​ഡി​ൽ പോ​ലും മി​നി​മം ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​നാ​കൂ. എ​ന്നാ​ൽ, അ​തി​വേ​ഗ​ത്തി​ലു​ള്ള സൈ​ബ​ർ ഹൈ​വേ​യി​ൽ യാ​തൊ​രു ച​ട്ട​വും ബാ​ധ​ക​മ​ല്ലെ​ന്ന മ​ട്ടി​ലാ​ണു പൊ​തു പെ​രു​മാ​റ്റം. തെ​ളി​വു​ക​ളും വ​സ്​​തു​ത​ക​ളും ആ​വ​ശ്യ​മി​ല്ലാ​തെ ആ​രെ​യും കൊ​ല്ലാ​ൻ കി​ട്ടു​ന്ന അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ എ​ല്ലാ​വ​ർ​ക്കും വെ​മ്പ​ലാ​ണ്.
ഈ ​വേ​ട്ട​യാ​ട​ലി​ൽ കേ​ര​ള​വും ഒ​ട്ടും പി​ന്നി​ല​ല്ല. കാ​ള പെ​റ്റു​വെ​ന്നു കേ​ൾ​ക്കു​ന്ന മാ​ത്ര​യി​ൽ ക​യ​റെ​ടു​ക്കു​മെ​ന്ന​ത് ന​മ്മ​ളെ​ക്കു​റി​ച്ചു​ള്ള പ​ഴ​ഞ്ചൊ​ല്ലാ​ണ്. അ​തു നാ​ട്ടു​ന​ട​പ്പു​മാ​യി​രു​ന്നി​രി​ക്കാം. അ​ന്യ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്കു ക​ണ്ണു​ന​ട്ടു ക​ഴി​യു​ക​യും ക​ഴി​യു​മെ​ങ്കി​ൽ അ​യാ​ളു​ടെ കി​ട​പ്പ​റ​യി​ൽ എ​ത്തി​നോ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ പ്ര​ത്യേ​ക വൈ​ഭ​വ​മു​ള്ള​വ​ർ ഏ​റെ​യു​ണ്ട്. ഇ​വ​ർ​ക്കു തീ ​വേ​ണ​മെ​ന്നി​ല്ല; വെ​റും പു​ക മ​തി. പു​ക​യു​ണ്ടെ​ങ്കി​ൽ തീ​യു​ണ്ടാ​ക​ണ​മെ​ന്ന സാ​മാ​ന്യ​ത​ത്വ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ആ​രെ​ക്കു​റി​ച്ചും എ​ന്തും പ​റ​യു​ക മാ​ത്ര​മ​ല്ല,​ സ്ഥാ​പി​ച്ചും ക​ള​യും.
ക​ള്ള​ക്ക​ഥ​ക​ളി​ലൂ​ടെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി തു​ല​ച്ചു​ക​ള​ഞ്ഞ​വ​ർ കേ​ര​ള രാ​ഷ്​​ട്രീ​യ​ത്തി​ൽ പോ​ലു​മു​ണ്ട്. ഏ​തു മേ​ഖ​ല​യി​ലും അ​ത്ത​ര​ക്കാ​ർ​ക്കു സാ​ധ്യ​ത​ക​ളു​മു​ണ്ട്.
പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​ൻ​പ് വി​ഖ്യാ​ത ന​ട​ൻ മ​ധു​വി​ന്‍റെ വീ​ട്ടി​ലെ വേ​ല​ക്കാ​ര​ൻ പു​റ​പ്പെ​ട്ടു​പോ​യ​ത് നാ​ട്ടു​കാ​ര​റി​ഞ്ഞ​ത് കൊ​ല​പാ​ത​ക​മാ​യാ​ണ്. സ​മ​ര​വും പ്ര​ക്ഷോ​ഭ​വും ആ ​ബ​ഹു​മു​ഖ വ്യ​ക്തി​ത്വ​ത്തെ പി​ടി​ച്ചു​കു​ലു​ക്കി. മ​ല​യാ​ള​ക്ക​ര​യു​ടെ അ​ഭി​മാ​ന​മാ​കേ​ണ്ടി​യി​രു​ന്ന ഉ​മാ സ്റ്റു​ഡി​യോ കി​ട്ടി​യ വി​ല​യ്ക്കു വി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലെ​ത്തി​ച്ച് മ​ധു​വി​നെ നി​സ​ഹാ​യ​നാ​ക്കി​യ​ത് ഈ ​മു​ഖ​മി​ല്ലാ​ത്ത കൂ​ട്ടാ​യ്മ​യാ​യി​രു​ന്നു. ക​രി​മ​ണ​ലി​ന്‍റെ നാ​യ​ക​നാ​യ ബേ​ബി ജോ​ണി​നെ​തി​രേ​യും ഇ​ത്ത​ര​മൊ​രു കൊ​ല​പാ​ത​ക​ക്ക​ഥ പ​ട​ച്ചു​ണ്ടാ​ക്കി​യ​താ​ണ്. എ​ന്നാ​ൽ, മ​ധു​വും ബേ​ബി ജോ​ണും കൊ​ന്നൊ​ടു​ക്കി​യ ഇ​ര​ക​ൾ ഏ​താ​നും വ​ർ​ഷം ക​ഴി​ഞ്ഞു പു​റ​ത്തു​വ​ന്നു. അ​പ്പോ​ഴേ​ക്കും മാ​ന​സി​ക​മാ​യി അ​വ​ർ ത​ക​ർ​ന്നി​രു​ന്നു.
സെ​ലി​ബ്രി​റ്റി​ക​ളു​ടെ ജീ​വി​തം പ​ന്താ​ടാ​ൻ എ​ളു​പ്പ​മു​ണ്ട്. താ​ര​പ്ര​ഭ​യു​ണ്ടെ​ങ്കി​ലും ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​രു​മി​ല്ലെ​ന്നു പ​റ​യാം. ചു​റ്റു​പാ​ടും ആ​ൾ​ത്തി​ര​ക്കാ​ണെ​ന്നു തോ​ന്നി​ക്കു​മെ​ങ്കി​ലും ഒ​റ്റ​യ്ക്കാ​ണു പ​ല​രും. എ​റ​ണാ​കു​ള​ത്ത് ന​ടി ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും അ​പ​മാ​നി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പു​തു​താ​യി ഉ​ണ്ടാ​വു​ക​യും ഉ​രു​ണ്ടു​കൂ​ടു​ക​യും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ ദി​ലീ​പി​നു ചു​റ്റും തീ​ർ​ക്കു​ന്ന ചു​ഴ​ലി മ​ഹാ​ന​ട​നാ​യ മ​ധു​വി​നു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ മ​റ്റൊ​രു പ​ക​ർ​പ്പാ​ണ്. ന​ടി​ക്കു നീ​തി ല​ഭി​ക്ക​ണ​മെ​ന്നോ,​ സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ന്നോ ഉ​ള്ള​ത​ല്ല ആ​വ​ശ്യം.
സം​ഭ​വ​ത്തി​ൽ ദി​ലീ​പി​നു പ​ങ്കു​ണ്ടെ​ന്നു സ്ഥാ​പി​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ഇ​ന്നോ​ളം ആ​രു​ടെ പ​ക്ക​ലു​മി​ല്ല. ച​ത്ത​തു കീ​ച​ക​നെ​ങ്കി​ൽ കൊ​ന്ന​തു ഭീ​മ​ൻ ത​ന്നെ​യെ​ന്നു പ​റ​യും പോ​ലെ​യു​ള്ള ന്യാ​യം മാ​ത്രം. സം​ശ​യി​ക്ക​പ്പെ​ടു​ന്ന പ്ര​തി​യു​ടെ ചി​ത്ര​മെ​ന്നു പ​റ​ഞ്ഞ് ആ​ദ്യം പു​റ​ത്തു​വ​ന്ന​ത് ദി​ലീ​പ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ നേ​താ​വ് റി​യാ​സ് ഖാ​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു​വെ​ന്ന​ത് ആ​ർ​ക്കോ പ​റ്റി​യ കൈ​യ​ബ​ദ്ധ​മാ​യി​രി​ക്കാം. അ​ല്ലെ​ങ്കി​ൽ ദി​ലീ​പ് കു​ടു​ങ്ങ​ണ​മെ​ന്ന തീ​രു​മാ​നം ആ​രോ,​ എ​വി​ടെ​യോ എ​ടു​ത്തി​രു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി​രു​ന്നി​രി​ക്കാം.
എ​ന്നാ​ൽ, പെ​ട്ടെ​ന്നു വീ​ണ്ടും കാ​ര്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള​ത് ഒ​രു അ​ഗ്നി​പ​ർ​വ​ത​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​ണ്. അ​തി​ന്‍റെ പി​ന്നി​ലെ ശ​ക്തി ആ​രാ​യാ​ലും അ​വ​രു​ടെ ആ​യു​ധം സോ​ഷ്യ​ൽ മീ​ഡി​യ​യെ​ന്ന ആ​ൾ​ക്കൂ​ട്ട​മാ​ണ്. ആ ​ആ​ൾ​ക്കൂ​ട്ടം സൃ​ഷ്ടി​ക്കു​ന്ന ഒ​ച്ച​പ്പാ​ടി​ന്‍റെ അ​നു​ര​ണ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​ന്ന മ​റ്റു മാ​ധ്യ​മ​ങ്ങ​ളാ​ണ്. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ നീ​തി​യാ​ണ്. വ​സ്തു​ത​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളു​മൊ​ന്നും തി​ര​ക്കു​ന്നി​ല്ല. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സം​ഘ​ട​നാ​ത​ല​ത്തി​ലു​ണ്ടാ​യ കോ​ളി​ള​ക്ക​ങ്ങ​ളും അ​തി​ൽ ദി​ലീ​പ് നേ​ടി​യ മേ​ൽ​ക്കൈ​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നി​ല്ല; അ​ത് അ​മ്മ​യാ​യാ​ലും വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യാ​ലും. അ​തി​നി​ട​യി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി​യും ആ​ശ്വാ​സ​വും ല​ഭി​ക്കാ​തെ​യും പോ​കു​ന്ന​തു മ​റ്റൊ​രു ദു​ര​ന്തം.
ദി​ലീ​പ് ക​ല്ലെ​റി​യ​പ്പെ​ടു​ന്ന​തി​നു വ്യ​ക്ത​മാ​യ ല​ക്ഷ്യ​വും കാ​ര​ണ​ങ്ങ​ളു​മു​ണ്ടെ​ന്നു ക​രു​ത​ണം. കു​റ്റ​ക്കാ​ര​നെ​ങ്കി​ൽ ശി​ക്ഷ ഏ​റ്റു​വാ​ങ്ങാ​ൻ ദി​ലീ​പ് ബാ​ധ്യ​സ്ഥ​നാ​ണ്. എ​ന്നാ​ൽ, അ​തു തെ​ളി​യി​ക്കേ​ണ്ട​തു നി​യ​മ സം​വി​ധാ​ന​മാ​ണ്. ആ ​സം​വി​ധാ​ന​ത്തെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന ക​ളി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ജ​നാ​ഭി​പ്രാ​യ​ത്തി​നു മു​ന്നി​ൽ അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ൾ മൗ​നം​പാ​ലി​ക്കു​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. അ​തു​കൊ​ണ്ട് വാ​ട്സാ​പ്പി​ലും ഫേ​സ്ബു​ക്കി​ലും യു​ദ്ധ​ഘോ​ഷ​ങ്ങ​ൾ മു​ഴ​ങ്ങു​ന്നു. സി​നി​മാ​രം​ഗ​ത്തെ ചൂ​ഴ്ന്നു വ​ള​രു​ന്ന പു​തി​യ ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ ഈ ​ആ​ര​വം മാ​റ്റൊ​ലി​ക്കൊ​ള്ളു​ന്നു​ണ്ട്. അ​വ​രു​ടെ കൈ​ക​ളി​ലാ​ണു ക​ല്ലു​ക​ൾ. ത​ങ്ങ​ളു​ടെ തെ​റ്റു മ​റ​യ്ക്കാ​ൻ അ​വ​ർ എ​റി​യു​ക ത​ന്നെ ചെ​യ്യും. അ​തു ത​ട​യ​ണ​മെ​ങ്കി​ൽ നി​യ​മ സം​വി​ധാ​നം ത​ല​യു​യ​ർ​ത്തി നി​ൽ​ക്ക​ണം.