FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Breaking News

യൂറോപ്പിനെ നടുക്കി വീണ്ടും വോണക്രൈ വൈറസ് ആക്രമണം

Wednesday, Jun 28, 2017,8:40 IST By സ്വന്തം ലേഖകൻ A A A

ലണ്ടന്‍: യൂറോപ്പിനെ നടുക്കി വീണ്ടും വോണക്രൈ വൈറസ് ആക്രമണം. ബ്രിട്ടനും, റഷ്യയും ഉള്‍പ്പെടെ 5 യൂറോപ്പിന്‍ രാജ്യങ്ങളിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. വൈറസ് ദ്രുതഗതിയില്‍ കംപ്യൂട്ടറുകളില്‍ വ്യാപിക്കുകയാണ്. എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കണം എന്ന് ബ്രിട്ടീഷ് സൈബര്‍ സുരക്ഷ വിദഗ്ദര്‍ പറഞ്ഞു. പ്രമുഖ ബ്രിട്ടീഷ് പരസ്യക്കമ്പനി, ഡാനിഷ് ഷിപ്പിങ് കമ്പനി, എണ്ണ ഉത്പാദിപ്പിക്കുന്ന റഷ്യന്‍ കമ്പനി എന്നിവിടങ്ങളില്‍ വൈറസ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്. നേരത്തെ നടന്ന സൈബര്‍ ആക്രമണത്തിനുപിന്നില്‍ ഉത്തരകൊറിയയെന്ന് യുഎസും ബ്രിട്ടനും കണ്ടെത്തി. ആക്രമണത്തിനു പിന്നിലെ കൊറിയന്‍ പങ്കിനെക്കുറിച്ചു തുടക്കംമുതലേ സംശയമുണ്ടായിരുന്നു. ഇതു പിന്നീട് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയായിരുന്നു.
കംപ്യൂട്ടറുകളില്‍ കടന്നുകയറി ഫയലുകള്‍ ലോക്ക് ചെയ്യുകയും തുറക്കാന്‍ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പണം ആവശ്യപ്പെടുകയുമാണു വാനാക്രിയുടെ രീതി. യുക്രൈനിലെ ഏറ്റവുംവലിയ സൈബര്‍ ആക്രമണമാണു ചൊവ്വാഴ്ച ഉണ്ടായത്. വളരെ ഉപദ്രവകാരിയായ ഒരു മാല്‍വെയറാണ് റാന്‍സംവെയര്‍. നമ്മുടെ കംപ്യൂട്ടറിനകത്തേക്ക് നുഴഞ്ഞുകയറുന്ന ഈ മാല്‍വെയര്‍ പിന്നീട് ഫയലുകള്‍ ഒന്നൊന്നായി എന്‍ക്രിപ്റ്റ് ചെയ്യും. അവ കോഡ് രൂപത്തിലേക്ക് മാറ്റും. നമുക്ക് ഫയലുകളൊന്നും ഓപ്പണ്‍ ചെയ്ത് വായിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാക്കിയ ശേഷം ഇത് പൂര്‍വ്വാവസ്ഥയിലേക്ക് മാറ്റിയെടുക്കുന്നതിന് പണം ആവശ്യപ്പെടും. വിന്‍ഡോസിന്റെ തകരാര്‍ മനസിലാക്കിയാണ് റാന്‍സംവെയര്‍ ലോകമാകെയുള്ള കംപ്യൂട്ടര്‍ ശൃംഖലകളിലേക്ക് തുറന്നുവിട്ടത്. ഇന്നോളം ലോകം അഭിമുഖീകരിച്ച സൈബര്‍ അറ്റാക്കുകളില്‍ ഏറ്റവും മാരകമായതും ഏറ്റവും അധികം രാജ്യങ്ങളിലേക്ക് ആക്രമണം നടത്തിയതും ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന വാണക്രൈ റാന്‍സംവെയറാണ്. അക്ഷരാര്‍ത്ഥത്തില്‍ ഏവരെയും കരയിപ്പിക്കുകയാണ് ഈ വില്ലന്‍.
അപ്‌ഡേറ്റ് ചെയ്യാത്ത എല്ലാ വിന്‍ഡോസ് രൂപങ്ങളെയും ഇത് ബാധിക്കും. ഇത് എല്ലാ ഫയലുകളെയും കോഡ് രൂപത്തിലേക്ക് മാറ്റും. പിന്നീട് കൗണ്ട് ഡൗണ്‍ ഉള്ള ഒരു മെസേജ് ബോക്‌സ് തുറന്നുവരും. അതില്‍ കംപ്യൂട്ടര്‍ പൂര്‍വ്വാവസ്ഥയിലേക്ക് മാറ്റിക്കിട്ടുന്നതിന് പണം അടയ്ക്കേണ്ട ലിങ്ക് കാണിക്കും. 300 ഡോളറാണ് അടയ്ക്കേണ്ടത്. പണം നല്‍കിയില്ലെങ്കില്‍ എല്ലാ ഫയലുകളും നശിപ്പിക്കുന്ന തീയ്യതിയും ഇതിലുണ്ടാകും. ഇതിനോടൊപ്പം ഡബിള്‍ പള്‍സര്‍ എന്ന പേരില്‍ ഒരു ബാക് ഡോറും ഈ വൈറസ് നമ്മുടെ കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കും.
എറ്റേണല്‍ ബ്ലൂ എന്ന പഴുതിലൂടെയാണ് ഈ വൈറസ് കംപ്യൂട്ടറുകളില്‍ നിന്ന് കംപ്യൂട്ടറുകളിലേക്ക് പടരുന്നത്. ഇന്റര്‍നെറ്റിലെ അനാവശ്യ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെയും ആരെങ്കിലുമൊക്കെ അയച്ചുതരുന്ന ലിങ്ക് ക്ലിക് ചെയ്യുന്നതിലൂടെയും നമ്മള്‍ കുഴിയില്‍ വീഴാനുള്ള സാധ്യതകളുണ്ട്. ഒരു കംപ്യൂട്ടര്‍ ശൃംഖലയില്‍ പരസഹായമേതുമില്ലാതെ സ്വയമേ പടര്‍ന്നുപിടിക്കാനുള്ള ശേഷിയും ഈ വൈറസിനുണ്ട്.