FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Cinema

അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇല്ല: ആഷിഖ് അബു

Friday, Jun 30, 2017,15:12 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: താര സംഘടനയായ അമ്മയെ വിമര്‍ശിച്ച് സംവിധായകനായ ആഷിഖ് അബു. സിനിമാസംഘടനകളില്‍ ജനാധിപത്യം പേരിനുപോലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സിനിമാസംഘടനകളുടെ നിലപാടുകളില്‍ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ..? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി എന്നും അദ്ദേഹം പരിഹസിച്ചു.

നടിക്ക് സ്വന്തം നിലയില്‍ പിന്തുണ നല്‍കാന്‍ കഴിയുമെന്ന് അറിയിച്ച് വിമണ്‍ ഇന്‍ സിനിമാ കലക്റ്റീവ് രംഗത്ത് വന്നതിന് പിന്നാലെയാണ് ആഷിഖിന്റെ വിമര്‍ശനം. നടിക്ക് നീതി നേടി കൊടുക്കാന്‍ അവരുടേതായ നിലയില്‍ മുന്നോട്ട് പോകാമെന്ന് വനിതാ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് അറിയാമെങ്കിലും ഈ വിഷയം ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും വിമണ്‍ ഇന്‍ സിനിമാ കലക്റ്റീവ് ഇന്നലെ വിമര്‍ശിച്ചിരുന്നു.