FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Art-culture

നി​ഴ​ലു​ക​ള്‍  ക​ഥ പ​റ​യു​മ്പോ​ള്‍

Sunday, Jul 2, 2017,11:35 IST By പി.​കെ. ജ്യോ​തി A A A

“”ആ​ദി​യി​ല്‍ ചൈ​ത​ന്യ​വും പി​ന്നെ പ്ര​കൃ​തി​യും സൂ​ര്യ​നും ഒ​ടു​വി​ല്‍ ആ​ദി​മ മ​നു​ഷ്യ​നു​മു​ണ്ടാ​യി… മ​നു​ഷ്യ​ന്‍ അ​വ​യ​വ​ങ്ങ​ളു​ടെ ച​ല​ന​ത്താ​ല്‍ നി​ഴ​ലും നൃ​ത്ത​വും സൃ​ഷ്ടി​ച്ചു….” ആ​ചാ​ര്യ​ന്‍ രാ​മ​ച​ന്ദ്ര പു​ല​വ​ര്‍ പ​റ​ഞ്ഞു തു​ട​ങ്ങു​ക​യാ​ണ്, തോ​ല്‍പ്പാ​വ​ക്കൂ​ത്തെ​ന്ന പ​ര​മ്പ​രാ​ഗ​ത ക​ലാ​സി​ദ്ധി​യെ​പ​റ്റി; അ​നു​ഷ്ഠാ​ന പാ​ര​മ്പ​ര്യ ക്ഷേ​ത്ര ക​ല​യാ​യ തോ​ല്‍പ്പാ​വ​ക്കൂ​ത്തി​ന്‍റെ വി​കാ​സ​ത്തി​നും പ്ര​ചാ​ര​ത്തി​നും ഏ​റെ സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ രാ​മ​ച​ന്ദ്ര പു​ല​വ​ര്‍.
പ​ണ്ഡി​ത​നെ​ന്ന​ര്‍ഥം വ​രു​ന്ന പു​ല​വ​രെ​ന്ന പ​ട്ടം പ​ര​മ്പ​രാ​ഗ​ത​മാ​യാ​ണ് പാ​വ​ക്കൂ​ത്തി​ന്‍റെ പാ​ര​മ്പ​ര്യം നി​ല​നി​ര്‍ത്തു​ന്ന ത​ല​മു​റ​ക​ള്‍ക്കു കൈ​മാ​റി​ക്കി​ട്ടു​ന്ന​ത്. അ​ച്ഛ​ന്‍ കൃ​ഷ്ണ​ന്‍കു​ട്ടി പു​ല​വ​രു​ടെ പി​ന്‍ഗാ​മി​യാ​യി തോ​ല്‍പ്പാ​വ​ക്കൂ​ത്തി​ല്‍ ത​ന്‍റേ​താ​യ സ്ഥാ​നം നേ​ടി​യ രാ​മ​ച​ന്ദ്ര പു​ല​വ​ര്‍ കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി പു​ര​സ്കാ​രം ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. 50 വ​ര്‍ഷ​മാ​യി ഈ ​രം​ഗ​ത്ത് സ​ജീ​വം. ഫോ​ക്‌​ലോ​ര്‍ പു​ര​സ്കാ​ര​വും അം​ബേ​ദ്ക​ര്‍ പു​ര​സ്കാ​ര​വും തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. തോ​ല്‍പ്പാ​വ​ക്കൂ​ത്തി​ന്‍റെ വൈ​വി​ധ്യ​ങ്ങ​ളെ​യെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു ന​ട​ക്കു​ക​യാ​ണീ പാ​ല​ക്കാ​ട് കൂ​ന​ത്ത​റ സ്വ​ദേ​ശി. ക​ല​യു​ടെ അ​വ​ത​ര​ണം മാ​ത്ര​മ​ല്ല, അ​ര​ങ്ങി​ലും അ​ണി​യ​റ​യി​ലു​മു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും വേ​ദി​യാ​ണ് രാ​മ​ച​ന്ദ്ര പു​ല​വ​രു​ടെ വീ​ടാ​യ പു​ല​വ​ര്‍ നി​വാ​സ്.
വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും പ്ര​ചാ​ര​മു​ള്ള ക​ല​യാ​ണ് പാ​വ​ക്കൂ​ത്ത്. വ​ര്‍ണ​ങ്ങ​ള്‍ കൊ​ണ്ടും വൈ​വി​ധ്യ​ങ്ങ​ള്‍ കൊ​ണ്ടും ഏ​റെ സ​മ്പ​ന്ന​മാ​യ ഈ ​ക​ലാ​രൂ​പം കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ഴാ​ണ് ക്ഷേ​ത്രാ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​ത്. ഭ​ദ്ര​കാ​ളീ ക്ഷേ​ത്ര​ങ്ങ​ളാ​ണ് ഈ ​ക​ല​യു​ടെ കേ​ന്ദ്ര​ങ്ങ​ള്‍. തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ എ​ണ്‍പ​ത്ത​ഞ്ചോ​ളം ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഇ​തി​പ്പോ​ഴും സ​ജീ​വം. നാ​ടി​ന്‍റെ ക്ഷേ​മ​ത്തി​നും ഐ​ശ്വ​ര്യ​ത്തി​നു​മാ​യി ക​ളി​പ്പി​ച്ചു പോ​ന്ന തോ​ല്‍പ്പാ​വ​ക​ള്‍ ക്ഷേ​ത്ര​ങ്ങ​ളു​ടെ കൂ​ത്തു​മാ​ട​ങ്ങ​ളു​ടെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ല്‍നി​ന്നു ജ​ന​കീ​യ ക​ലാ​രൂ​പ​മാ​യി മാ​റി​യി​ട്ട് ഏ​റെ​ക്കാ​ല​മാ​യി​ട്ടി​ല്ല. വി​ര​ലു​ക​ളു​ടെ സൂ​ക്ഷ്മ ച​ല​ന​ങ്ങ​ളി​ലൂ​ടെ ക​ഥാ​ഖ്യാ​യ​നം. വ​ര്‍ഷ​ങ്ങ​ളു​ടെ ഉ​പാ​സ​ന​യി​ലൂ​ടെ മാ​ത്രം സ്വാ​യ​ത്ത​മാ​ക്കാ​നാ​വു​ന്ന ത​പഃ​സി​ദ്ധി. ഡി​സം​ബ​റി​ല്‍ തു​ട​ങ്ങു​ന്ന ഉ​ത്സ​വ​കാ​ല​ങ്ങ​ളു​ടെ അ​ഞ്ചു​മാ​സം തോ​ല്‍പ്പാ​വ​ക്കൂ​ത്ത് ക​ലാ​കാ​ര​ന്മാ​ര്‍ക്ക് തി​ര​ക്കോ​ടു തി​ര​ക്കാ​ണ്. അ​വ​താ​രം മു​ത​ല്‍ പ​ട്ടാ​ഭി​ഷേ​കം വ​രെ ക​ഥ​പ​റ​യു​ന്ന രാ​മാ​യാ​ണം മു​ത​ല്‍ വി​വി​ധ പു​രാ​ണ ക​ഥ​ക​ളാ​ണ് അ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍, ക്ഷേ​ത്ര​മ​തി​ല്‍ക്കെ​ട്ടി​നു പു​റ​ത്തും ഇ​ടം​ക​ണ്ടെ​ത്തി​യ​തോ​ടെ ഗാ​ന്ധി​ച​രി​തം, യേ​ശു​ച​രി​തം, ച​ണ്ഡാ​ല​ഭി​ക്ഷു​കി, സ്വാ​മി അ​യ്യ​പ്പ​ന്‍, ഒ​ഥെ​ല്ലോ, മാ​ലി​ന്യ മു​ക്ത കേ​ര​ളം, മ​ത​മൈ​ത്രി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു.

ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന ക​ഥ പ​റ​ച്ചി​ൽ. ഓ​രോ ദി​വ​സ​വും മ​ണി​ക്കൂ​റു​ക​ൾ നീ​ളും ആ ​ക​ഥ​പ​റ​ച്ചി​ലു​ക​ൾ. പ​ഴ​യ രീ​തി​യ​നു​സ​രി​ച്ച് രാ​മാ​യ​ണം ക​ഥ പ​റ​യു​ന്ന​ത് ഒ​രു ദി​വ​സം മാ​ത്രം ഏ​താ​ണ്ട് പ​ത്ത് മ​ണി​ക്കൂ​ർ വേ​ണം. നി​റ​ഞ്ഞ സ​ദ​സി​ന് മു​ന്നി​ലാ​കും പാ​വ​ക്കൂ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന​തും.. പ​ക്ഷേ അ​തൊ​ക്കെ ഇ​ന്ന് ഓ​ർ​മ​ക​ൾ.. അ​ന്ന​ത്തെ പോ​ലെ ഇ​ന്നു കാ​ണി​ക​ളി​ല്ല. കാ​ല​ത്തി​നൊ​ത്ത് ക​ഥ മാ​റു​ന്നി​ല്ലെ​ങ്കി​ലും ക​ഥാ​ഖ്യാ​ന​ത്തി​നു​ള്ള സ​മ​യം കു​റ​യ്ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​യി​ല്‍ രാ​മ​ച​ന്ദ്ര​പു​ല​വ​രും സം​ഘ​വും ച​ണ്ഡാ​ല​ഭി​ക്ഷു​കി ആ​ദ്യ​മാ​യി ഡി​ജി​റ്റ​ല്‍ അ​വ​ത​ര​ണം വ​രെ ന​ട​ത്തി. പ്രൊ​ജ​ക്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് ചെ​യ്ത ആ​ദ്യ തോ​ല്‍പ്പാ​വ​ക്കൂ​ത്ത് പ്ര​ദ​ര്‍ശ​നം. അ​ച്ഛ​ന്‍ കൃ​ഷ്ണ​ന്‍കു​ട്ടി പു​ല​വ​രും വേ​ണു​ജി​യു​മാ​ണ് ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളു​ടെ ബ​ന്ധ​ന​ങ്ങ​ളി​ല്‍ നി​ന്ന് തോ​ല്‍പ്പാ​വ​ക്കൂ​ത്തി​നെ സ​മൂ​ഹ​മ​ധ്യ​ത്തി​ലേ​ക്കി​റ​ക്കാ​ന്‍ നീ​ക്കം തു​ട​ങ്ങി​യ​തെ​ന്ന് രാ​മ​ച​ന്ദ്ര പു​ല​വ​ര്‍ ഓ​ര്‍ക്കു​ന്നു. 1972ല്‍ ​കേ​ന്ദ്ര​സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി​ക്കു വേ​ണ്ടി​യു​ടെ അ​വ​ത​ര​ണ​മാ​യി​രു​ന്നു പു​തു​മ​യു​ടെ തു​ട​ക്കം.
ദി​വ​സ​ങ്ങ​ൾ നീ​ളു​ന്ന തോ​ൽ​പ്പാ​വ​ക്കൂ​ത്ത്
ഏ​ഴു മു​ത​ല്‍ 41 ദി​വ​സം വ​രെ നീ​ളു​ന്ന ക​ഥാ​ഖ്യാ​ന​മാ​ണ് തോ​ല്‍പ്പാ​വ​ക്കൂ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ശൈ​ലി. ക​ലാ​കാ​ര​ന് ആ​വ​ശ്യം വേ​ദി​യാ​ണ്. ഗ്രാ​മീ​ണ​ത​യ്ക്കു വേ​ണ്ടി​യാ​ണ് അ​ന്നു ക​ഥ​ക​ള്‍ ഉ​ണ്ടാ​യ​ത്. പ​ഴ​യ സ​മ്പ്ര​ദാ​യ​മ​നു​സ​രി​ച്ച് രാ​മാ​യ​ണം ക​ഥ​പ​റ​യു​ന്ന​തി​ന് ഓ​രോ​ദി​വ​സ​വും 10 മ​ണി​ക്കൂ​ര്‍ വേ​ണം. അ​വ​താ​രം മു​ത​ല്‍ പ​ട്ടാ​ഭി​ഷേ​കം വ​രെ തു​ട​ര്‍ച്ച​യാ​യ 41 ദി​വ​സം. എ​ന്നാ​ല്‍, അ​ന്ന​ത്തെ പോ​ലെ ഇ​ന്നു കാ​ണി​ക​ളി​ല്ല. കാ​ല​ത്തി​നൊ​ത്ത് ക​ഥ മാ​റു​ന്നി​ല്ലെ​ങ്കി​ലും ക​ഥാ​ഖ്യാ​ന​ത്തി​നു​ള്ള സ​മ​യം കു​റ​യ്ക്കു​ക​യാ​ണ്. 41 ദി​വ​സം നീ​ളു​ന്ന പാ​വ​ക്കൂ​ത്ത് ന​ട​ത്താ​ന്‍ 15 മു​ത​ല്‍ 20 വ​രെ ക​ലാ​കാ​ര​ന്മാ​രാ​ണ് പ​ണ്ടു പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. ദൈ​ര്‍ഘ്യം കു​റ​ഞ്ഞ​പ്പോ​ള്‍ അ​ണി​യ​റ​ക്കാ​രും പ​കു​തി​ല്‍ താ​ഴെ​യാ​യി. ലാ​ഭ​ന​ഷ്ട​ക്ക​ണ​ക്കി​ല്‍ കു​രു​ങ്ങി ക​ല ഒ​രു നീ​ക്കു​പോ​ക്കാ​യ​തി​ന്‍റെ ഖേ​ദ​വും രാ​മ​ച​ന്ദ്ര പു​ല​വ​ര്‍ പ​ങ്കു​വ​യ്ക്കു​ന്നു.
പു​ല​വ​ർ നി​വാ​സി​ലെ വി​ശേ​ഷ​ങ്ങ​ൾ
കൂ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളു​ടെ നി​ര്‍മാ​ണം മു​ത​ല്‍ ക​ല​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ​വ കാ​ര്യ​ങ്ങ​ള്‍ വ​രെ കൂ​ന​ത്ത​റ​യി​ലെ പു​ല​വ​ര്‍ നി​വാ​സി​ലൊ​രു​ക്കി​യി​ട്ടു​ണ്ട്. അ​ച്ഛ​ന്‍റെ വ​ഴി​ക​ളി​ല്‍ ത​ന്നെ സ​ഞ്ച​രി​ക്കു​ക​യാ​ണ് മ​ക്ക​ള്‍ രാ​ജീ​വും രാ​ഹു​ലും ര​ജി​ത​യും. രാ​മ​ച​ന്ദ്ര പു​ല​വ​രു​ടെ പ​ത്നി രാ​ജ​ല​ക്ഷ്മി​യാ​ണ് ക​ല​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ അ​ണി​യ​റ​ക്കാ​രി. മൂ​ത്ത മ​ക​ന്‍ രാ​ജീ​വ് പു​ല​വ​രെ തേ​ടി ഉ​സ്താ​ദ് ബി​സ്മി​ല്ല ഖാ​ന്‍ പു​ര​സ്കാ​രം എ​ത്തി​യ​ത് ക​ഴി​ഞ്ഞ മാ​സ​മാ​ണ്. പാ​വ​ക​ളി​യു​ടെ വ​ക​ഭേ​ദ​മാ​യ മ​പ്പ​റ്റി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നാ​യി ഇ​ള​യ മ​ക​ന്‍ രാ​ഹു​ല്‍ പു​ല​വ​ര്‍ ഡ​ല്‍ഹി​യി​ലാ​ണി​പ്പോ​ള്‍.
വീ​ട്ടി​ല്‍ ത​ന്നെ​യാ​ണ് പാ​വ നി​ര്‍മാ​ണ​വും. ടൂ​റി​സം ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഉ​ള്‍പ്പെ​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശു​പാ​ര്‍ശ​യോ​ടെ വ​രു​ന്ന ആ​സ്വാ​ദ​ക​രും ടൂ​റി​സ്റ്റു​ക​ളു​മാ​യി ദി​വ​സ​വും സ​ന്ദ​ര്‍ശ​ക​ര്‍ ഏ​റെ. പാ​വ​ക്കൂ​ത്ത് കാ​ണാ​വു​ന്ന തി​യെ​റ്റ​ര്‍ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ത്ത് ന​ട​ത്തി ജീ​വി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും ഈ ​പ​ര​മ്പ​രാ​ഗ​ത​ക​ല​യു​ടെ ഭാ​ഗ​മാ​യി ത​ന്നെ ഉ​പ​ജീ​വ​നം ക​ഴി​ക്കു​ക​യാ​ണ് രാ​മ​ച​ന്ദ്ര പു​ല​വ​രും കു​ടും​ബ​വും. നി​ല​വി​ല്‍ വീ​ടി​നോ​ടു ചേ​ര്‍ന്നു​ള്ള ക​ലാ​കേ​ന്ദ്ര​ത്തി​ല്‍ തോ​ല്‍പ്പാ​വ​ക്കൂ​ത്തി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന കീ ​ചെ​യ്നു​ക​ള്‍ ലാം​പ് ഷെ​യ്ഡു​ക​ള്‍ തു​ട​ങ്ങി വി​വി​ധ അ​ല​ങ്കാ​ര​വ​സ്തു​ക്ക​ള്‍ വി​ല്‍പ്പ​ന​യ്ക്കാ​യി നി​ര്‍മി​ക്കു​ന്ന​തും ഇ​വ​ര്‍ ത​ന്നെ. രാ​ജ​ല​ക്ഷ്മി​യാ​ണ് ഇ​തി​ന്‍റെ​യും പ്ര​ധാ​ന ഡി​സൈ​ന​ര്‍. കു​ടും​ബ​ത്തോ​ടൊ​പ്പം പ​തി​ന​ഞ്ചോ​ളം വ​രു​ന്ന ശി​ഷ്യ​ഗ​ണ​ങ്ങ​ളും പി​ന്തു​ണ​യാ​യു​ണ്ട്.‌