FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Art-culture

ഒ​രേ​കാ​ന്ത നാ​ട​കം ഇ​വി​ടെ

Wednesday, Jul 5, 2017,10:33 IST By ഷാ​ജി പൊ​ന്ന​മ്പു​ള്ളി A A A

തെ​രു​വു​ക​ളി​ലാ​ണ് നാ​ട​ക​ങ്ങ​ളു​ടെ പൂ​ക്കാ​ലം എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഇ​റ​ങ്ങി പു​റ​പ്പെ​ട്ട​ത്. ചോ​ര​യും നീ​രും കൊ​ടു​ത്ത പ്ര​സ്ഥാ​നം പ​ടു​കു​ഴി​യി​ലേ​ക്ക് കൂ​പ്പു കു​ത്തി​യ​പ്പോ​ള്‍ ജീ​വ​ന്‍കൊ​ടു​ത്തും കൂ​ടെ​നി​ന്നു. ഒ​ടു​വി​ലി​പ്പോ​ള്‍ മാ​ര​ക രോ​ഗം സ​മ്മാ​നി​ച്ച നി​സ​ഹാ​യാ​വ​സ്ഥ​യി​ല്‍ തെ​രു​വു നാ​ട​ക​ങ്ങ​ളു​ടെ ആ​ദ്യ സം​വി​ധാ​യ​ക​ന്‍ സ​ദ​സി​ല്ലാ​ത്ത അ​ര​ങ്ങ് പോ​ലെ ഒ​റ്റ​പ്പെ​ട്ടു നി​ല്‍ക്കു​ന്നു.
നാ​ട​ക​ങ്ങ​ളി​ല്‍ വി​പ്ല​വ​ക​ര​മാ​യ ശ​ബ്ദം പി​റ​വി​യെ​ടു​ത്ത​ത് തൃ​ശൂ​രി​ലെ ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​രി​ല്‍ നി​ന്നാ​യി​രു​ന്നു. തെ​രു​വു നാ​ട​ക​മെ​ന്ന് പേ​രി​ട്ട് അ​വ​ര്‍ എ​ത്തി​യ​ത് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു. അ​പ​ച​യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​യ തെ​രു​വു നാ​ട​ക​ത്തെ വീ​ണ്ടെ​ടു​ക്കാ​ന്‍ സം​വി​ധാ​യ​ക​ന്‍ മോ​ഹ​ന്‍ പാ​ടു​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ്ര​മ​ങ്ങ​ള്‍.
തെ​രു​വു നാ​ട​ക സ​ങ്കേ​തം പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ജ​ന​കീ​യ​മാ​ക്കു​ക​യും ചെ​യ്തു മോ​ഹ​ന്‍ പാ​ടൂ​ക്കാ​ട്.
1976 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​ന്ത​ത്തി​ന്‍റെ​യും സ്ട്രീ​റ്റ് ലൈ​റ്റു​ക​ളു​ടെ​യും വെ​ളി​ച്ച​ത്തി​ല്‍ തെ​രു​വു നാ​ട​ക​ങ്ങ​ള്‍ ത​ക​ര്‍ത്താ​ടി​യ​ത്. മു​ന്നി​ല്‍ നി​ന്നു ന​യി​ക്കാ​ന്‍ അ​ന്ന് മോ​ഹ​ന്‍ പാ​ടു​ക്കാ​ടും സം​ഘ​വു​മു​ണ്ടാ​യി​രു​ന്നു. പാ​ടൂ​ക്കാ​ട് മോ​ബി തി​യെ​റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ലാ​യി​രു​ന്നു പു​തി​യ നാ​ട​ക സം​രം​ഭ​ത്തി​ന്‍റെ തു​ട​ക്കം. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ങ്ങ​നെ​യും നേ​രി​ടാ​മാ​യി​രു​ന്നു. അ​തി​ലേ​റെ പ്ര​തി​ബ​ന്ധം തീ​ര്‍ത്ത​ത് ചു​റ്റും ഉ​യ​ര്‍ന്ന പ​രി​ഹാ​സ​ങ്ങ​ളും പൊ​ലീ​സ് കേ​സും അ​റ​സ്റ്റു​മൊ​ക്കെ​യാ​യി​രു​ന്നു. തെ​രു​വു നാ​ട​ക​ത്തി​നു മു​ന്നി​ലും പി​ന്നി​ലും പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ കു​റ്റ​വാ​ളി​ക​ളാ​യി മു​ദ്ര​കു​ത്ത​പ്പെ​ട്ട കാ​ലം. ഭ്രാ​ന്ത​ന്മാ​രു​ടെ കി​റു​ക്ക​ന്‍ അ​വ​ത​ര​ണ​മെ​ന്നാ​ണ് തെ​രു​വു​നാ​ട​ക​ങ്ങ​ളെ അ​ക്കാ​ല​ത്തെ നാ​ട​ക മേ​ലാ​ള​ന്മാ​ര്‍ പു​ച്ഛി​ച്ചി​രു​ന്ന​ത്. നാ​ട​ക​ത്തി​ന്‍റെ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും ഭാ​ഷ​യി​ലും അ​വ​ത​ര​ണ​ത്തി​ലു​മൊ​ക്കെ നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ന​ക്സ​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും നാ​ട്ടി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ആ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​തു ര​ണ്ടും കൂ​ട്ടി​ക്ക​ല​ര്‍ത്തി കാ​ണാ​ന്‍ പൊ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ശ്ര​മി​ച്ചു. പൊ​ലീ​സി​ല്‍ നി​ന്നും കാ​ണി​ക​ളി​ല്‍ നി​ന്നും വ​രെ മ​ര്‍ദ​ന​മേ​റ്റു. പ്രൊ​ഫ​ഷ​ന​ല്‍ ട്രൂ​പ്പു​കാ​രു​ടെ പാ​ര​യും പ​രി​ഹാ​സ​വും വേ​റെ. അ​തി​നെ​യൊ​ക്കെ അ​തി​ജീ​വി​ച്ചാ​യി​രു​ന്നു തെ​രു​വു നാ​ട​ക​ക്കാ​രു​ടെ മു​ന്നേ​റ്റം. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്തും ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളും മ​റ്റും ആ​ശ​യ പ്ര​ചാ​ര​ണ​ത്തി​ന് പി​ന്നീ​ട് ഈ ​ക​ലാ​രൂ​പ​ത്തെ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും, സ്വ​ത​ന്ത്ര​മാ​യൊ​രു നി​ല​പാ​ട് മെ​ല്ലെ മെ​ല്ലെ ഇ​ല്ലാ​താ​കു​ക​യാ​യി​രു​ന്നു. മോ​ഹ​ന്‍ പാ​ടു​ക്കാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​മൊ​ട്ടാ​കെ നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യം അ​പ്പോ​ഴും അ​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​ര്‍ കൈ​വി​ട്ടി​ല്ല.
ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മോ​ഹ​ന്‍ പാ​ടു​ക്കാ​ടി​ന് വൃ​ക്ക​രോ​ഗം ബാ​ധി​ച്ച​ത്. അ​മ​ര​ക്കാ​ര​ന്‍ ത​ള​ര്‍ന്ന​തോ​ടെ ഒ​രു ക​ലാ​രൂ​പ​മാ​കെ ത​ക​ര്‍ച്ച നേ​രി​ടു​ന്ന അ​വ​സ്ഥ​യാ​യി. മ​ല​യാ​ള നാ​ട​ക​വേ​ദി​ക്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ വ​ള​ര്‍ന്നു വ​രേ​ണ്ടി​യി​രു​ന്ന അ​വ​ത​ര​ണ രീ​തി 41 വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​ന്‍പു പ​രി​ച​യ​പ്പെ​ടു​ത്തി​യ​പ്പോ​ഴു​ണ്ടാ​യി​രു​ന്ന ഊ​ര്‍ജം ഇ​പ്പോ​ള്‍ ഓ​ര്‍മ​യി​ല്‍ മാ​ത്രം. അ​തു വീ​ണ്ടെ​ടു​ക്കാ​നാ​ക​ണ​മെ​ന്ന പ്രാ​ര്‍ഥ​ന മാ​ത്ര​മാ​ണി​പ്പോ​ള്‍. കേ​ര​ള​ത്തി​ലെ സ്കൂ​ള്‍, കോ​ളെ​ജ് ത​ല​ത്തി​ല്‍ ഡ്രാ​മ ക്ല​ബു​ക​ള്‍ രൂ​പീ​ക​രി​ച്ച് കേ​ര​ള​മൊ​ട്ടാ​കെ നാ​ട​കം എ​ന്ന നാ​ട​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​നാ​യി രൂ​പ​രേ​ഖ ത​യാ​റാ​ക്കി സ​ര്‍ക്കാ​രി​ന് സ​മ​ര്‍പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് രോ​ഗം തി​രി​ച്ച​റി​യു​ന്ന​ത്. ര​ണ്ട് വൃ​ക്ക​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​നം നി​ല​ച്ച് ആ​ഴ്ച​യി​ല്‍ ര​ണ്ടു ത​വ​ണ ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ട സ്ഥി​തി​യി​ലാ​ണി​പ്പോ​ള്‍. ശാ​രീ​രി​ക​മാ​യി മാ​ത്ര​മ​ല്ല, സാ​മ്പ​ത്തി​ക​മാ​യും അ​വ​ശ​ത മാ​ത്രം കൈ​മു​ത​ല്‍. സ്കൂ​ള്‍ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ഹോ​ക്കി, ഫു​ട്ബോ​ള്‍ താ​ര​മെ​ന്ന് പേ​രെ​ടു​ത്ത​യാ​ളാ​ണ് മോ​ഹ​ന്‍. ഓ​ള്‍ ഇ​ന്ത്യ റേ​ഡി​യൊ തൃ​ശൂ​ര്‍ നി​ല​യ​ത്തി​ലെ എ ​ഗ്രേ​ഡ് ഡ്രാ​മ ആ​ര്‍ട്ടി​സ്റ്റ്, നാ​ട​ക ര​ച​യി​താ​വ് എ​ന്ന നി​ല​ക​ളി​ലും പേ​രെ​ടു​ത്തു.
ചെ​റു​തും വ​ലു​തു​മാ​യി 13 സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. മോ​ഹ​ന്‍ സം​വി​ധ​നം ചെ​യ്ത ആ​യു​ര്‍വേ​ദ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്ക് സം​സ്ഥാ​ന പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. തെ​രു​വ് നാ​ട​ക​ലോ​ക​ത്തി​നു മാ​ത്ര​മ​ല്ല, വി​ക​ലാം​ഗ​യാ​യ ഭാ​ര്യ​യ്ക്കും എം​ടെ​ക് ഫൈ​ന​ല്‍ വി​ദ്യാ​ര്‍ഥി​നി​യാ​യ മ​ക​ള്‍ക്കും ആ​ശ്ര​യം മോ​ഹ​ന്‍ മാ​ത്ര​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഓ​ര്‍മ​ക​ളി​ലെ സ​ര്‍ഗ സ​മൃ​ദ്ധി മാ​ത്രം കൈ​മു​ത​ല്‍.