FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Art-culture

നാട് കടത്തപ്പെട്ടവന്‍റെ കവിതകളുമായ് ജോയ് മാത്യു ദർബാർ ഹാളിൽ

Thursday, Jul 6, 2017,15:12 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ പോയട്രി ഇന്‍സ്റ്റലേഷനു കൊച്ചി ദര്‍ബാര്‍ ഹാള്‍ വേദിയാകുന്നു. എഴുത്തുകാരനും നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ  പ്രവാസ അനുഭവങ്ങളുടെ നേര്‍ സാക്ഷ്യമാണ് നാടുകടത്തപ്പെട്ടവന്‍റെ കവിതകള്‍’, (Poem of Exile) .ജോയ് മാത്യുവിന്‍റെ അബ്ര! റോള! ദേര എന്നീ മൂന്നു കവിതകളാണ് അവതരിപ്പിക്കുന്നത് . ജൂലൈ 7 ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനം ,8,9,11,12,  എന്നീ തീയതികളില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടക്കും. കവി പ്രവാസിയായി ജീവിച്ച ദുബായിലെ അബ്ര, ദേര ഷാര്‍ജയിലെ റോള എന്നീ ഇടങ്ങളിലെ അതേ ശബ്ദങ്ങളെ ലൈവ് റെക്കോര്‍ഡ് ചെയ്താണ് തികച്ചും വ്യത്യസ്തമായ ഇന്‍സ്റ്റലേഷനിലെ ശബ്ദ പരീക്ഷണം . ഇന്ത്യന്‍ സിനിമാ രംഗത്തെ ശബ്ദ സന്നിവേശത്തിലെ താരം രംഗനാഥ് രവിയാണ് പോയട്രി ഇന്‍സ്റ്റലേഷനു വേണ്ടി ശബ്ദം ഡിസൈന്‍ ചെയ്യുന്നത്.
കാഴ്ചയുടെയും കേള്‍വിയുടെയും സാധ്യതകളെ പ്രയോജനപ്പെടുത്തിയാണ് 3D പോയട്രി ഇന്‍സ്റ്റലേഷന്‍ എന്ന നവകാവ്യ വഴി കൊച്ചിയിലെത്തുന്നത്. കവിതകള്‍ വായിക്കാന്‍ മാത്രമല്ല കലാ രൂപമായി കാണാനും കവിതയിലെ വരികളെ ശബ്ദമായി ആസ്വദിയ്ക്കാനുമുള്ളതാണ്.വിനോദ് കൃഷ്ണയാണ് ‘നാടുകടത്തപ്പെട്ടവന്‍റെ കവിതകള്‍’ അരങ്ങിലെത്തിക്കുന്നത്. കവിതകള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ഒരുക്കുന്നത് ആര്‍ട്ടിസ്‌റ് കൂടിയായ ലിനു ചക്രപാണിയാണ്. പോയട്രി ഇന്‍സ്റ്റലേഷന്‍ കൊച്ചിയ്ക്കിത് മൂന്നാം അനുഭവമാണ്. കവി സച്ചിതാനന്ദന്‍, ടി അജീഷ് എന്നിവരുടെ കവിതകളുടെ ഇന്‍സ്റ്റാലേഷനും ഇതിനു മുന്‍പ് ദര്‍ബാര്‍ ഹാള്‍ വേദിയായിട്ടുണ്ട്.