FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Cinema

ജീവിതമുണ്ട് ഈ സിനിമയിൽ; തനുജ ഭട്ടതിരിപ്പാട്

Thursday, Jul 6, 2017,16:47 IST By തനുജ ഭട്ടതിരിപ്പാട് A A A

തൊണ്ടി മുതൽ കണ്ടു.വലിയ നടന്മാരായ ഫഹദ്, സുരാജ് ഒക്കെ അവിടെ നിക്കട്ടെ. ആ പൊലീസുകാരായി അഭിനയിച്ചവരെ അഭിനന്ദിക്കാതെ വയ്യ.CI, SI, ഹെഡ് കോൺസ്റ്റബിൾ ഒക്കെ ഒന്നിനൊന്നു മെച്ചം! കള്ളന്‍റെ പൊലീസിന്‍റേം ഇടയ്ക്ക് നന്മളുംഅങ്ങ്ട് ജീവിക്കും ഇന്നും, തെരുവുകളിൽ അലയുന്ന തിരക്കുകളിൽ പതിയിരിക്കുന്ന കുസൃതി നിറഞ്ഞ പ്രേമാർദ്ര നയനങളോടെ ലോകത്തെ നോക്കുന്ന, വേദനകൾ ഉള്ളിലൊതുക്കുന്ന ജീവിതത്തെ അനയാസമായി നേരിട്ടുന്ന എന്തു നുണയും അവസാനം വരെ ആണയിട്ട് സത്യമാക്കുന്ന കള്ളനെ ഫഹദ് നമുക്ക് തന്നു.

മാലവിഴുങ്ങുന്നത് വിശദികരിക്കുമ്പോൾ ഒരു കൈവിരൽ അനക്കംകൊണ്ട് ചെയ്തതെന്താണെന്ന് പറഞ്ഞു ഫലിപ്പച്ചവിധം അസാദ്ധ്യമായിരുന്നു.സുരാജാണെങ്കിൽ നോട്ടം കൊണ്ടുപോലും സാധാരണക്കാരനായി ജീവിച്ചു. നായിക അതിമാനുഷികതമില്ലാത്തതും, സ്ത്രീത്വം തികഞ്ഞിതുമായ കഥാപാത്രമായി.ഇഷ്ട്ടാനിഷ്ടങ്ങൾ തുറന്നു പറഞ്ഞ് ധൈര്യത്തോടെ സമൂഹത്തെയും ഭത്താവിനെയും വരെ നേരിടുന്ന സ്ത്രീ. അവളെ മനസ്സിലാക്കുന്ന പുരുഷ കഥാപാത്രം ഇന്നത്തെ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ്.പലപ്പേഴും സിനിമക്കിടയിൽ നമ്മൾ പൊട്ടിച്ചിരിച്ചുപോവും. തിരക്കഥയുടെ മികവാണത്.

ഇനിയും പറയാനേറെയുണ്ട് സാധാരണ ജീവിതം കാണിച്ചു തന്ന് സാധാരണ ലോകത്തേക്കിറങ്ങിവന്ന് സാധാരണ കഥാപാത്രങളെന്ന് കരുതുന്ന അസാധാരണമനുഷ്യരെ കാണിച്ചു തന്ന ദിലീഷ് പോത്തനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല!ഇതൊരു അടിപൊളി സിനിമയെന്നുമല്ല പക്ഷേ ഏത് തരം സിനിമയേയും വെല്ലുന്ന ജീവിതമുണ്ട്.തിന്മക്കിടയിലെ മനുഷ്യ നന്മയുമുണ്ട്.മനുഷ്യർ എത്ര നിസ്സഹായരാണെന്നും, എത്ര കള്ളന്മാരാണെന്നും സിനിമ നന്മെ ഓർമിപ്പിക്കും