FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Top News

നരേന്ദ്രമോദിയും ഷി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി

Friday, Jul 7, 2017,17:40 IST By സ്വന്തം ലേഖകൻ A A A

ഹാംബര്‍ഗ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് ജി 20 ഉച്ചകോടി വേദിയില്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയത്.
ഇരുവരും ചില പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‌ലെ ട്വീറ്റ് ചെയ്തു. എന്നാല്‍, അതിര്‍ത്തിയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ച നടന്നോ എന്ന കാര്യം വ്യക്തമല്ല.
ബ്രിക്‌സ് രാജ്യങ്ങളുടെ നേതാക്കള്‍ നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ, ചൈനീസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും പരസ്പരം പുകഴ്ത്തി സംസാരിച്ചതും ശ്രദ്ധേയമായി. ഭീകരവാദത്തിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിലാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയെ പുകഴ്ത്തിയത്. ബ്രിക്‌സ് കൂട്ടായ്മയെ ഏറ്റവും ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്ത്യ മുന്‍കൈ എടുക്കുന്നതിനെയും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അടുത്ത ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ചൈനയ്ക്ക് ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലായില്‍ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യം നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്‌നം രൂക്ഷമായത്. ദോക് ലാ മേഖലയില്‍ ഭൂട്ടാന്‍ അതിര്‍ത്തിയില്‍നിന്നു ചൈനീസ് സൈന്യം പിന്മാറണമെന്ന നിലപാടിലാണ് ഇന്ത്യ. അതിനിടെയാണ് ഹാംബര്‍ഗില്‍ ഇരുനേതാക്കളും അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയതും ചില വിഷയങ്ങള്‍ സംസാരിച്ചതും.