FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Top News

കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്

Friday, Jul 7, 2017,13:18 IST By സ്വന്തം ലേഖകൻ A A A

ഹാംബര്‍ഗ്: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ജേ ഇന്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് വേര്‍പെട്ട് പോയ കുടുംബങ്ങളുടെ പുന:സമാഗമം സാധ്യമാക്കണമെന്നും, അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ ഇരു രാജ്യങ്ങളും അവസാനിപ്പിക്കണം, 2018ലെ ഒളിംപിക്‌സിന് പരസ്പര സഹകരണം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ദക്ഷിണ കൊറിയയുടെ പുരോഗമനവാദിയായ പുതിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ മുന്നോട്ട് വച്ചത്.

ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെയാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ പ്രസിതാവന. ഉത്തര കൊറിയ നിരന്തരം ആുധങ്ങള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, പ്രകോപനം സൃഷ്ടിക്കാതെ രമ്യമായ സൗഹൃദ സാധ്യത തേടുകയാണ് ദക്ഷിണ കൊറിയ. ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ച സാഹചര്യത്തില്‍ അമേരിക്കയ്ക്കും മറ്റ് രാഷ്ട്രങ്ങള്‍ക്കുമൊപ്പം ഉത്തര കൊറിയയെ ശിക്ഷിക്കാനുള്ള വഴി തേടുകയാണ് ദക്ഷിണ കൊറിയ.
ഈ സാഹചര്യത്തില്‍ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് തന്നെ സമവായ ചര്‍ച്ചയ്ക്കുള്ള സാധ്യത തേടിയത് ഉത്തര കൊറിയ അംഗീകരിച്ചേക്കില്ല.
കൊറിയന്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഞങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍ എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണ് മൂണ്‍ ജെ ഇന്‍ പറഞ്ഞു.
മെയ് മാസത്തില്‍ അധികാരം ഏറ്റെടുത്തത് മുതല്‍ തന്നെ ഉത്തര കൊറിയയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനാണ് മൂണ ജേ ഇന്‍ ശ്രമിക്കുന്നത്.