FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
Cinema

ദിനേശനായി നിവിനും ശോഭയായി നയൻസും ; അജുവിന്‍റെ നിർമ്മാണത്തിൽ ധ്യാൻ ഇനി സംവിധായകൻ

Saturday, Jul 8, 2017,17:31 IST By മെട്രൊ വാർത്ത A A A

ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലൂടെ നയൻതാര വീണ്ടും മലയാളത്തിലേക്ക്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ആക്ഷൻ ലവ് ഡ്രാമയിലാണ് നിവിനും നയൻസും ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ നിർമ്മാണം അജു വർഗ്ഗീസ് ആണ്.

തട്ടത്തിൻ മറയത്തിന്‍റെ അഞ്ചാം വാർഷികാഘോഷത്തിലാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ധ്യാൻ സിനിമയിലെത്തും മുമ്പേ എഴുതിയ കഥയാണ് ഇപ്പോൾ സിനിമയാകുന്നത്. കഥാപാത്രങ്ങളുടെ പേര് ദിനേശൻ , ശോഭ എന്നിങ്ങനെയാണ് . മറ്റ് താരങ്ങളുടെ പ്രഖ്യാപനം പിന്നാലെ ഉണ്ടാകും.