FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
Cinema

ദി​നേ​ശും ശോ​ഭ​യും വീ​ണ്ടു​മെ​ത്തു​മ്പോ​ൾ…

Sunday, Jul 9, 2017,11:38 IST By ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

മ​ല​യാ​ള​സി​നി​മ​യി​ലെ ച​ല​ച്ചി​ത്ര​കു​ടും​ബ​ത്തി​ൽ നി​ന്ന് ഒ​രു സം​വി​ധാ​യ​ക​ൻ കൂ​ടി… ഇ​ന്നും മ​ല​യാ​ളി​ക​ളെ കു​ടു​കു​ടെ ചി​രി​പ്പി​ക്കു​ന്ന ഒ​രു നാ​യ​ക​ന്‍റെ​യും നാ​യി​ക​യു​ടെ​യും ര​ണ്ടാം വ​ര​വ് കൂ​ടി​യാ​ണ് ഈ ​ന​വ​സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ. മ​റ്റാ​രു​മ​ല്ല ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ മ​ക​നും വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ സ​ഹോ​ദ​ര​നു​മാ​യ ധ്യാ​ൻ ശ്രീ​നി​വാ​സ​നാ​ണ് ന​ട​നി​ൽ നി​ന്നു സം​വി​ധാ​യ​ക​നി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​ത്. 1989ൽ ​അ​ച്ഛ​നൊ​രു​ക്കി​യ വ​ട​ക്കു​നോ​ക്കി​യ​ന്ത്രം എ​ന്ന ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രാ​ണ് മ​ക​ന്‍റെ ചി​ത്ര​ത്തി​ലെ നാ​യ​ക​നും നാ​യി​ക​യ്ക്കും ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദി​നേ​ശും ശോ​ഭ‍യും… നി​വി​ൻ പോ​ളി​യും ന​യ​ൻ​താ​ര​യു​മാ​ണ് ദി​നേ​ശും ശോ​ഭ​യു​മാ​യെ​ത്തു​ന്ന​ത്.
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം. ല​വ് ആ​ക്ഷ​ൻ ഡ്രാ​മ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​ണ് അ​ച്ഛ​ന്‍റെ പ​ഴ​യ സി​നി​മ​യി​ലെ നാ​യ​ക​ന്‍റെ​യും നാ​യി​ക​യു​ടെ​യും പേ​രി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പേ​രി​ൽ മാ​ത്ര​മേ സാ​മ്യ​മു​ള്ളൂ.. വ​ട​ക്കു​നോ​ക്കി​യ​ന്ത്ര​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​മ​ല്ല… ധ്യാ​ൻ പ​റ​യു​ന്നു. വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ത​ട്ട​ത്തി​ൻ മ​റ​യ​ത്ത് എ​ന്ന ചി​ത്ര​ത്തി​ന്‍റെ അ​ഞ്ചാം​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ലാ​ണ് ധ്യാ​ൻ പു​തി​യ ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​യ്ക്കു​ന്ന​ത്.
ല​വ് ആ​ക്ഷ​ൻ ഡ്രാ​മ
ചെ​ന്നൈ​യി​ൽ നി​ന്ന് ബി​ടെ​ക് പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ കൂ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത് നി​ന്‍റെ അ​ച്ഛ​ൻ സം​വി​ധാ​യ​ക​ന​ല്ലേ.. നീ ​ച​ല​ച്ചി​ത്ര​ന​ട​നാ​കും.. സൂ​ര്യ​യും വി​ജ​യ്‌​യു​മൊ​ക്കെ സൂ​പ്പ​ർ​സ്റ്റാ​റു​ക​ള​ല്ലേ.. അ​വ​രു​ടെ അ​ച്ഛ​ൻ​മാ​ർ സം​വി​ധാ​യ​ക​രാ​യി​രു​ന്നു. നീ​യും സൂ​പ്പ​ർ​സ്റ്റാ​റാ​കും. അ​തു​കേ​ട്ടാ​ണ് നടനാകണമെ​ന്നു പ​റ​യു​ന്ന​ത്. എനിക്ക് സംവിധാനമാണ് ഇഷ്ടം. പ​ക്ഷേ അ​ച്ഛ​ൻ എ​ന്നെ സ​ഹാ​യി​ക്കി​ല്ലെ​ന്ന​റി​യാം.. കു​റ​ച്ച് നാ​ളു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും ചെ​ന്നൈ​യി​ലേ​ക്ക് പോ​യി. പ​ഴ​യ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം അ​ടി​ച്ചു​പൊ​ളി.. ഇ​തി​നി​ട​യി​ൽ ത​മി​ഴി​ൽ ക​ഥ​യെ​ഴു​തി​ക്കൂ​ടെ​യെ​ന്ന് ച​ങ്ങാ​തി​മാ​ർ. ത​മി​ഴ്സി​നി​മ​യൊ​രു​ക്കി കൂ​ടെ​യെ​ന്ന അ​വ​രു​ടെ ചോ​ദ്യ​ത്തി​ൽ ഞാ​നും വീ​ണു. ത​മി​ഴ്നാ​ട്ടി​ൽ ത​ന്നെ സി​നി​മ പ​ഠി​ക്കാ​നും ചേ​ർ​ന്നു. ഇ​തി​നി​ട​യി​ൽ ക​ഥ​യു​ണ്ടാ​ക്കി.. ഇ​ത​റി​ഞ്ഞ ചേ​ട്ട​നാ​ണ് ഷോ​ർ​ട്ട്ഫി​ലി​മാ​ക്കി കൂ​ടെ​യെ​ന്നു ചോ​ദി​ക്കു​ന്ന​ത്. അ​തി​ന് അ​മ്പ​തി​നാ​യി​രം രൂ​പ​യും ത​ന്നു. പ​ക്ഷേ ആ ​പ​ണം തി​ക​ഞ്ഞി​ല്ല. വീ​ണ്ടും പ​ണം ചോ​ദി​ച്ചു. ചേ​ട്ട​ൻ ത​ന്നു. ആ ​തു​ക​യും കൊ​ണ്ട് ചെ​ന്നൈ​യി​ലെ​ത്തി​യ​പ്പോ​ൾ കൂ​ട്ടു​കാ​ർ ഗോ​വ​യ്ക്ക് പോ​കു​ന്നു. പി​ന്നെ അ​വ​രു​ടെ കൂ​ടെ പോ​യി. ഇ​ട​യ്ക്ക് ചേ​ട്ട​ൻ വി​ളി​ച്ച​ന്വേ​ഷി​ച്ചു. ഷോ​ർ​ട്ട്ഫി​ലി​മൊ​ന്നും പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന​റി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് തി​രി​കെ വ​രാ​ൻ പ​റ​ഞ്ഞു. പാതിയാക്കിയ ഷോർട്ട് ഫിലിമിലെ എന്‍റെ അഭിനയം കണ്ടിട്ടാണ് തിരയിൽ അഭിനയിക്കാൻ ചേട്ടൻ വിളിക്കുന്നത്. ഷോർട്ട്ഫിലിമിലെ കഥയെ​ക്കു​റി​ച്ച് അ​ജു വ​ർ​ഗീ​സി​നോ​ട് പ​റ​ഞ്ഞു. വ​ട​ക്ക​ൻ സെ​ൽ​ഫി​യി​ലെ ഷാ​ജി​യെ പോ​ലെ അ​ജു പ്രോ​ത്സാ​ഹി​പ്പി​ച്ചു കൊ​ണ്ടേ​യി​രു​ന്നു. ഒ​ടു​വി​ൽ ആ​രെ നാ​യ​ക​നാ​ക്കും എ​ന്നാ​ലോ​ചി​ച്ച​പ്പോ​ൾ കു​ടും​ബ​ത്തി​ലെ ത​ന്നെ നാ​യ​ക​ൻ നി​വി​നെ ഓ​ർ​മ വ​ന്നു. ആ​രു നി​ർ​മി​ക്കും എ​ന്നാ​ലോ​ചി​ച്ച​പ്പോ​ൾ മ​റ്റൊ​രു കു​ടം​ബാം​ഗ​മാ​യ അ​ജു​വി​നെ​യും ഓ​ർ​മ വ​ന്നു​വെ​ന്ന ധ്യാ​നി​ന്‍റെ വ​ർ​ത്ത​മാ​ന​ങ്ങ​ൾ കേ​ട്ട് സ​ദ​സ് ചി​രി​യി​ൽ നി​റ​ഞ്ഞു.

വി​ജ​യ​ത്തി​ന് പി​ന്നി​ൽക​ഠി​നാ​ധ്വാ​ന​വും സു​ഹൃ​ത്തു​ക്ക​ളും
മ​ക്ക​ൾ​ക്ക് വേ​ണ്ടി ആ​രോ​ടും റെ​ക്ക​മെ​ന്‍റ് ചെ​യ്തി​ട്ടി​ല്ല… വി​നീ​ത് പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ മാ​പ്പി​ള​പ്പാ​ട്ടി​ന് സം​സ്ഥാ​ന​വി​ജ​യി​യാ​യി​രു​ന്നു. അ​ത​റി​ഞ്ഞാ​ണ് കി​ളി​ച്ചു​ണ്ട​ൻ മാ​മ്പ​ഴ​ത്തി​ൽ പാ​ടാ​ൻ പ്രി​യ​ദ​ർ​ശ​ൻ വി​ളി​ക്കു​ന്ന​ത്. എ​ന്നോ​ട് പ്രി​യ​ൻ പ​റ​ഞ്ഞു അ​ങ്ങ​നെ​യൊ​രു അ​വ​സ​ര​ത്തെ​ക്കു​റി​ച്ച്. അ​ന്നാ​ളി​ൽ ചെ​ന്നൈ​യി​ൽ പ​ഠി​ക്കു​ന്ന വി​നീ​തി​നോ​ട് പ്രി​യ​ന്‍റെ സ്റ്റു​ഡി​യൊ​യി​ൽ പോ​കാ​ൻ പ​റ​ഞ്ഞി​ട്ടും അ​വ​ൻ പോ​യി​ല്ല. പി​ന്നീ​ട് വീ​ണ്ടു​മൊ​രി​ക്ക​ൽ വെ​റു​തേ പോ​യി നോ​ക്ക് എ​ന്നു പ​റ​ഞ്ഞു. ക​സ​വി​ന്‍റെ ത​ട്ട​മി​ട്ട് എ​ന്ന പാ​ട്ടു പാ​ടാ​ൻ വി​നീ​ത് എ​ത്തു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. മ​ക്ക​ളു​ടെ പ്ര​യ​ത്ന​വും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ പി​ന്തു​ണ​യു​മാ​ണ് വി​നീ​തി​ന്‍റെ​യും ധ്യാ​നി​ന്‍റെ​യും വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്നും ശ്രീ​നി​വാ​സ​ൻ. ശ്രീ​നി​വാ​സ​നും ഭാ​ര്യ വി​മ​ല​യും ധ്യാ​നി​ന്‍റെ ഭാ​ര്യ അ​ർ​പി​ത​യും അ​ഭി​നേ​താ​ക്ക​ളാ​യ നി​വി​ൻ പോ​ളി, അ​ജു വ​ർ​ഗീ​സ്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഷാ​ൻ റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​നെ​ത്തി.