FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Cinema

ഹൃ​ദ​യം ക​വ​ര്‍ന്ന ക​ള്ള​നും പൊ​ള്ളു​ന്ന യാ​ഥാ​ര്‍ഥ്യ​ങ്ങ​ളും

Sunday, Jul 9, 2017,11:49 IST By എ.എസ് സൂര്യ A A A

ചേ​ച്ചി ഘോ​ഷ​യാ​ത്ര​യ്ക്കു വ​രു​ന്നോ?
ഞ​ങ്ങ​ള്‍ എ​ന്തി​നു വ​ര​ണം.
ശ്രീ​ജ വ​രു​മാ​യി​രി​ക്കും…… ഒ​രു ചോ​ദ്യം, ഒ​രു​ത്ത​രം, ഒ​രാ​ത്മ​ഗ​തം. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍ക്കി​ട​യി​ല്‍ പി​ടി മു​റു​ക്കി​യ ജാ​തീ​യ​ത​യു​ടെ നേ​ര്‍ ചി​ത്രം തെ​ളി​യു​ന്നു. ഇ​ങ്ങ​നെ ചി​ല ചോ​ദ്യ​ങ്ങ​ളും അ​തി​നെ​ക്കാ​ള്‍ കു​റ​ച്ച് ഉ​ത്ത​ര​ങ്ങ​ളു​മാ​ണ് തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും. ദീ​ര്‍ഘ​മാ​യ ഡ​യ​ലോ​ഗു​ക​ളും ദൃ​ശ്യ​ങ്ങ​ളും കൊ​ണ്ടു കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര്‍ക്കി​ട​യി​ലെ ജാ​തി ചി​ന്ത​ക​ള്‍ വ​ര​ച്ചു കാ​ട്ടി​യി​ട്ടു​ള്ള സി​നി​മ​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, കൊ​ടി​ക​ളു​ടെ​യും തോ​ര​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ര​ണ്ടു ചെ​റി​യ ഡ​യ​ലോ​ഗു​ക​ളി​ലൂ​ടെ സാ​മൂ​ഹ്യ യാ​ഥാ​ര്‍ഥ്യം പ്രേ​ക്ഷ​ക​നോ​ടു സം​വ​ദി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണു സി​നി​മ​യു​ടെ വി​ജ​യം. ചെ​റി​യ ഉ​ത്ത​ര​ങ്ങ​ളി​ലൂ​ടെ, ആ​ത്മ​ഗ​ത​ങ്ങ​ളി​ലൂ​ടെ പൊ​ള്ളു​ന്ന ജീ​വി​ത യാ​ഥാ​ര്‍ഥ്യ​ങ്ങ​ളാ​ണ് തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.
ക​ഥ​യും കാ​ര്യ​വും വ്യ​ക്ത​മാ​കാ​ന്‍ ദീ​ര്‍ഘ സം​ഭാ​ഷ​ണ​ങ്ങ​ളോ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ഷോ​ട്ടു​ക​ളോ കാ​ത​ട​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല സം​ഗീ​ത​മോ വേ​ണ്ടെ​ന്ന് മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ലൂ​ടെ ദി​ലീ​ഷ് പോ​ത്ത​ന്‍ എ​ന്ന സം​വി​ധാ​യ​ക​ന്‍ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും വ​ന്ന​പ്പോ​ൾ സ​ജീ​വ് പാ​ഴൂ​രെ​ന്ന പു​തു​മു​ഖ എ​ഴു​ത്തു​കാ​ര​നും ദി​ലീ​ഷി​നോ​ടൊ​പ്പം ത​ന്നെ നി​ല്‍ക്കു​ന്നു. പ്രേ​മ വി​വാ​ഹ​ത്തി​നാ​യു​ള്ള ഒ​ളി​ച്ചോ​ട്ട​ത്തി​നും വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ നാ​ട്ടി​ലേ​ക്കു വ​രാ​നു​ള്ള നാ​യി​ക​യു​ടെ​യും നാ​യ​ക​ന്‍റെ​യും ആ​ലോ​ച​ന​യ്ക്കി​ട​യി​ലു​ള്ള നാ​യി​ക​യു​ടെ പി​താ​വി​ന്‍റെ ഫോ​ണ്‍ വി​ളി​യു​ടെ ഒ​റ്റ ഷോ​ട്ടും ഒ​റ്റ ഡ​യ​ലോ​ഗും മ​തി മ​ന​സു​ക​ളി​ല്‍ അ​ടി​യു​റ​ച്ച ജാ​തി ചി​ന്ത​യു​ടെ ആ​ഴം ഒ​രി​ക്ക​ല്‍ കൂ​ടി വ്യ​ക്ത​മാ​കാ​ന്‍. അ​തും നാ​യ​ക​ന്‍റെ​യും നാ​യി​ക​യു​ടെ​യും ജാ​തി വ്യ​ക്ത​മാ​യി പ​റ​യാ​തെ ത​ന്നെ. പെ​ണ്ണ് ധൈ​ര്യം കാ​ണി​ക്കാ​തെ ഒ​രു പ്രേ​മ വി​വാ​ഹ​വും ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ലെ​ന്ന ഒ​റ്റ പ്ര​സ്താ​വ​ന. അ​തു മാ​ത്രം മ​തി ഇ​തു സ്ത്രീ​പ​ക്ഷ സി​നി​മ കൂ​ടി​യാ​കാ​ന്‍.
ന​ടി​ക്കെ​തി​രാ​യ അ​തി​ക്ര​മം, ന​ട​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍, പ്ര​തി​ക്കൂ​ട്ടി​ലാ​ക്ക​പ്പെ​ട്ട അ​മ്മ, വി​ചാ​ര​ണ ചെ​യ്യ​പ്പെ​ടു​ന്ന സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍… മ​ല​യാ​ള സി​നി​മ നാ​ണ​ക്കേ​ടി​ന്‍റെ പ​ടു​കു​ഴി​യി​ല്‍ അ​ഭി​മാ​നം ബ​ലി​ക​ഴി​ക്ക​പ്പെ​ട്ട് അ​പ​ഹ​സി​ക്ക​പ്പെ​ടു​മ്പോ​ള്‍ അ​ങ്ക​ലാ​പ്പി​ലാ​യ സി​നി​മാ​സ്വാ​ദ​ക​ര്‍ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ കു​ളി​രു പ​ക​രു​ന്നു ദി​ലീ​ഷ് പോ​ത്ത​നും ശ്യാം ​പു​ഷ്ക​റും സ​ജീ​വ് പാ​ഴൂ​രും. കൂ​ടെ ആ​ത്മ​സ​മ​ര്‍പ്പ​ണം ന​ട​ത്തി​യ ഒ​രു സം​ഘം ക​ലാ​കാ​ര​ന്മാ​രും. ഉ​ർ​വ​ശി തി​യ​റ്റ​റി​ന്‍റെ ബാ​ന​റി​ല്‍ സ​ന്ദീ​പ് സേ​ന​നും അ​നീ​ഷ് എം. ​തോ​മ​സും നി​ര്‍മി​ച്ച തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും മി​ക​ച്ച സി​നി​മ​യാ​ണെ​ന്ന് ഇ​തി​ന​കം തെ​ളി​യി​ച്ചു. തി​യ​റ്റ​റു​ക​ളി​ലേ​ക്ക് പ്രേ​ക്ഷ​ക​ര്‍ ത​ള്ളി​ക്ക​യ​റി​യ ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗ​ത്തി​ന‌ു ശേ​ഷം പ്രേ​ക്ഷ​ക​രെ ഒ​ന്ന​ട​ങ്കം തീ​യ​റ്റ​റു​ക​ളി​ലേ​യ്ക്ക് എ​ത്തി​ച്ച സി​നി​മ കൂ​ടി​യാ​ണി​ത്.
ക​ള​വ് ഒ​രു ക​ല​യാ​ണെ​ന്നും ക​ള്ള​ന്‍ ഒ​രു ക​ലാ​കാ​ര​നാ​ണെ​ന്നു​മു​ള്ള നെ​ടു​ങ്ക​ന്‍ ഡ​യ​ലോ​ഗു​ക​ള്‍ സി​നി​മ​യി​ല്‍ ഇ​ല്ല. എ​ന്നാ​ല്‍ ഒ​റ്റ സീ​നി​ല്‍ അ​തു ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു. അ​വ​സാ​ന ഭാ​ഗ​ത്തു ക​ള്ള​ന്‍റെ ത​ന്നെ ആ​വേ​ശ പൂ​ര്‍ണ​മാ​യ വി​ശ​ദീ​ക​ര​ണ​ത്തി​ലും അ​തു വ്യ​ക്തം. നി​റ​ഞ്ഞ ചി​രി​ക​ള്‍ക്കി​ട​യി​ലും പ്രേ​ക്ഷ​ക​ന്‍റെ ക​ണ്ണു നി​റ​യി​ക്കു​ന്ന ഉ​ത്ത​ര​വും ജീ​വി​ത യാ​ഥാ​ര്‍ഥ്യ​ങ്ങ​ള്‍ക്കു നേ​രേ പി​ടി​ക്കു​ന്ന ക​ണ്ണാ​ടി​യാ​കു​ന്നു. മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ടി​നു മു​ന്നി​ല്‍ കു​ട്ടി​യി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ള്‍ പൊ​ലീ​സു​കാ​ര​ന്‍റെ സ്വാ​ഭാ​വി​ക ക​ളി​യാ​ക്ക​ല്‍. അ​തി​നു​ള്ള ക​ള്ള​ന്‍റെ മ​റു​പ​ടി… സാ​റെ ക​ളി​യാ​ക്ക​രു​ത്. ഈ ​പ്രാ​യ​ത്തി​ല്‍ വി​ശ​പ്പു കാ​ണും…. ഈ ​ഒ​റ്റ ഡ​യ​ലോ​ഗും അ​തി​ന്‍റെ ഡെ​ലി​വ​റി​യും മ​തി പേ​രു പോ​ലും ക​വ​ര്‍ന്ന ക​ള്ള​ന്‍റെ ഭൂ​ത​കാ​ലം ബോ​ധ്യ​മാ​കാ​ന്‍. സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ര്‍ദ്ദ​മാ​ണു ക​ള്ള​നാ​ക്കി​യ​തെ​ന്നു പ​ല​പ്പോ​ഴും വാ​ക്കു​ക​ളി​ലൂ​ടെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന സി​നി​മ​ക​ളി​ലെ സ്ഥി​രം ക​ള്ള​ന്‍ എ​ങ്ങ​നെ ക​ള്ള​നാ​യെ​ന്ന് പ്രേ​ക്ഷ​ക​നു സ്വ​യം ബോ​ധ്യ​പ്പെ​ടും.
പേ​രും വി​ലാ​സ​വു​മി​ല്ലാ​ത്ത ഒ​രു കാ​ര്‍ഡി​ല്ലാ​തെ ഇ​ന്ത്യ​യി​ല്‍ ജീ​വി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ഓ​ര്‍മ്മ​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തു​ന്ന​തും ര​ണ്ടേ ര​ണ്ടു ഡ​യ​ലോ​ഗി​ലൂ​ടെ. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ജോ​ലി വി​ട്ടു​പോ​കാ​ന്‍ പൊ​ലീ​സു​കാ​ര്‍ പ​റ​ഞ്ഞു​വെ​ന്ന ഡ​യ​ലോ​ഗും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ സ​ഹ​പ്ര​വ​ര്‍ത്ത​ക​നെ പി​ന്നീ​ടു കാ​ണാ​നാ​യി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലും വ​ര്‍ത്ത​മാ​ന യാ​ഥാ​ര്‍ഥ്യ​ങ്ങ​ളു​ടെ നേ​ര്‍ ചി​ത്രം ത​ന്നെ​യാ​ണ്. കേ​സ​ന്വേ​ഷ​ണ​വും തെ​ളി​യി​ക്ക​ലു​മൊ​ക്കെ എ​ങ്ങ​നെ​യൊ​ക്കെ ന​ട​ക്കാ​മെ​ന്നും സി​നി​മ വെ​ളി​പ്പെ​ടു​ത്തു​ന്നു. ചി​ല സീ​ക്വ​ന്‍സു​ക​ളി​ല്‍ പൊ​ലീ​സി​നെ​തി​രാ​യ വി​കാ​രം സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു​ണ്ട്. അ​താ​ക​ട്ടെ യാ​ഥാ​ര്‍ഥ്യ​ത്തോ​ടു ചേ​ര്‍ന്നു നി​ല്‍ക്കു​ന്ന​തു​മാ​ണ്. നി​ല​നി​ല്‍പ്പി​നാ​യു​ള്ള ഒ​രു പൊ​ലീ​സു​കാ​ര​ന്‍റെ ത​ത്ര​പ്പാ​ടു​ക​ളും ആ​ത്മ സം​ഘ​ര്‍ഷ​ങ്ങ​ളും കൂ​ടി പ്രേ​ക്ഷ​ക​ര്‍ക്കു മു​ന്നി​ലെ​ത്തി​ക്കു​ന്നു.
ക​ള്ള​നെ പി​ന്തു​ട​ര്‍ന്നു പി​ടി​ക്കു​ന്ന പ്ര​സാ​ദെ​ന്ന നാ​യ​ക​ന്‍ എ​നി​ക്കെ​ന്‍റെ മാ​ല വേ​ണം എ​ന്ന നി​ര്‍ബ​ന്ധ​ത്തി​ൽ വാ​ശി​യ​ല്ല ദൈ​ന്യ​ത​യാ​ണു വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. മ​ദ്യ​പാ​ന​വും ത​ല്ലു​കൂ​ട​ലു​മാ​യി ക​ഴി​യു​ന്ന സാ​ധാ​ര​ണ ഗ്രാ​മീ​ണ കാ​ഴ്ച​യും സി​നി​മ ചി​രി​യി​ലൂ​ടെ പ​ക​രു​ന്നു. നീ ​ഓ​ളു​ടെ മാ​ല​യും ഓ​ന്‍റെ പേ​രും ക​ട്ടു​വ​ല്ലെ എ​ന്ന മു​ന്‍ക​രു​ത​ല്‍ ത​ട​വു​കാ​ര​ന്‍റെ തി​രി​ച്ച​റി​യ​ല്‍ നി​സാ​ര​വ​ത്ക​രി​ക്കാ​നാ​കി​ല്ല. ക​ള്ളം പി​ടി​ക്ക​പ്പെ​ടും വ​രെ നി​ഷേ​ധി​ക്കാ​നും ര​ക്ഷ​പെ​ടാ​ന്‍ അ​വ​സാ​ന നി​മി​ഷം വ​രെ അ​വ​സ​ര​ങ്ങ​ള്‍ തേ​ടാ​നും ക​ള്ള​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. സാ​ഹ​ച​ര്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ മ​റി​ക​ട​ക്കാ​ന്‍ അ​വ​സാ​ന ഘ​ട്ടം വ​രെ പൊ​രു​തു​ന്ന നി​സ​ഹാ​യ​രാ​യ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത യാ​ഥാ​ര്‍ഥ്യം ത​ന്നെ​യാ​ണ് ഇ​തു​വ​ഴി വ്യ​ക്ത​മാ​ക്കു​ന്ന​ത്.
ഇ​ൻ​ല​ന്‍ഡി​ല്‍ ക​ള്ള​ന്‍ കു​റി​ക്കു​ന്ന ന​ന്ദി​യും പ​മ്പ് സെ​റ്റി​ലൂ​ടെ ഉ​യ​ര്‍ന്നു പൊ​ങ്ങു​ന്ന വെ​ള്ള​വും സി​നി​മ​യു​ടെ ശു​ഭ​പ​ര്യ​വ​സാ​നം വ്യ​ക്ത​മാ​ക്കു​ന്നു. നി​റ​ഞ്ഞ മ​ന​സോ​ടെ ക​ണ്‍മു​ന്നി​ല്‍ അ​നു​ഭ​വി​ച്ച​റി​ഞ്ഞ ജീ​വി​ത യാ​ഥാ​ര്‍ഥ്യ​ങ്ങ​ള്‍ ആ​സ്വ​ദി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​വു​മാ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ തി​യ​റ്റ​ർ വി​ടു​ക. സാ​ധാ​ര​ണ​ക്കാ​രാ​യ പൊ​ലീ​സു​കാ​ര്‍ അ​ഭി​നേ​താ​ക്ക​ളാ​യി എ​ത്തു​മ്പോ​ള്‍ അ​തി​ഭാ​വു​ക​ത്വ​മോ അ​പ​രി​ചി​ത​ത്വ​മോ തീ​രെ​യു​ണ്ടാ​കു​ന്നി​ല്ല. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ക​ള്ള​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ പ്ര​സാ​ദും അ​ഭി​ന​യ മി​ക​വി​ന്‍റെ ഉ​ന്ന​തി​ക​ളി​ലാ​ണു നി​ല്‍ക്കു​ന്ന​ത്. പു​തു​മു​ഖ​മാ​ണെ​ന്ന ഒ​രു പ​ത​ര്‍ച്ച​യു​മി​ല്ല ശ്രീ​ജ​യെ​ന്ന നാ​യി​ക​യെ അ​വ​ത​രി​പ്പി​ച്ച നി​മി​ഷ സ​ജ​യ​ന്. ശ്രീ​ജ​യു​ടെ അ​ച്ഛ​നാ​യി എ​ത്തി​യ, ചെ​റി​യ ഹാ​സ്യ വേ​ഷ​ങ്ങ​ളി​ല്‍ മാ​ത്രം ക​ണ്ടി​രു​ന്ന വെ​ട്ടു​കി​ളി പ്ര​കാ​ശ് ഇ​തു​വ​രെ ത​ന്‍റെ അ​ഭി​ന​യ സാ​ധ്യ​ത​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത മ​ല​യാ​ള സി​നി​മ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന പ്ര​ക​ട​നം ത​ന്നെ​യാ​ണു കാ​ഴ്ച വ​ച്ച​ത്.
നാ​ട​ക​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ അ​ല​ൻ​സി​യ​റു​ടെ സാ​ധ്യ​ത​ക​ള്‍ മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ ദി​ലീ​ഷ് പോ​ത്ത​ന്‍ ഈ ​സി​നി​മ​യി​ലും അ​ല​ന്‍സി​യ​റെ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​ല​ൻ​സി​യ​റാ​ക​ട്ടെ അ​തു പ​ര​മാ​വ​ധി ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തു. മു​ന്‍ക​രു​ത​ല്‍ ത​ട​വു​കാ​ര​ന്‍ സു​ധാ​ക​ര​നും ഒ​ന്നോ ര​ണ്ടോ സീ​നു​ക​ളി​ല്‍ മാ​ത്ര​മെ​ത്തു​ന്ന​വ​രും മി​ക​ച്ച പ്ര​ക​ട​നം ത​ന്നെ​യാ​ണു ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഛായാ​ഗ്രാ​ഹ​ക​ന്‍റെ ചു​മ​ത​ല​യെ​ന്തെ​ന്നു കാ​ണി​ച്ചു ത​രു​ന്നു രാ​ജീ​വ് ര​വി. വെ​ള്ള​ത്തി​ന്‍റെ ഈ​ര്‍പ്പ​ത്തി​ല്‍ നി​ന്നും വെ​യി​ലി​ന്‍റെ വെ​ടി​പ്പു​ക​ളി​ലേ​ക്കു ദൃ​ശ്യ​ങ്ങ​ള്‍ മാ​റു​മ്പോ​ഴും ഒ​രി​ക്ക​ലും ക​ണ്ണെ​ടു​ക്കാ​ന്‍ തോ​ന്നി​പ്പി​ക്കാ​ത്ത ദൃ​ശ്യ​ചാ​രു​ത​യാ​ണു രാ​ജീ​വ് ര​വി പ​ക​ര്‍ന്നു വ​യ്ക്കു​ന്ന​ത്.
ഏ​താ​ണ് സെ​റ്റ്, ഏ​താ​ണ് യ​ഥാ​ര്‍ഥ ഇ​ട​മെ​ന്നു തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത മി​ക​വാ​ണ് ക​ലാ​സം​വി​ധാ​യ​ക​ന്‍ ജ്യോ​തി​ഷ് ശ​ങ്ക​റി​ന്‍റേ​ത്. ക​ഥാ​പാ​ത്ര​ത്തി​നു യോ​ജി​ച്ച വേ​ഷ​ങ്ങ​ള്‍ ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ പൂ​ര്‍ണ​ത കൈ​വ​രി​ക്കാ​നാ​കി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​മീ​റാ സ​നീ​ഷ് വി​ജ​യി​ക്കു​ക ത​ന്നെ ചെ​യ്തു. കി​ര​ണ്‍ ദാ​സി​ന്‍റെ എ​ഡി​റ്റി​ങ് സി​നി​മ​യു​ടെ അ​ഭം​ഗു​ര​മാ​യ ഒ​ഴു​ക്ക് യാ​ഥാ​ര്‍ഥ്യ​മാ​ക്കി. റ​ഫീ​ക്ക് അ​ഹ​മ്മ​ദി​ന്‍റെ​യും ബി​ജി​പാ​ലി​ന്‍റെ​യും കൂ​ട്ടു​കെ​ട്ടി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട പാ​ട്ടു​ക​ള്‍ ക​ഥ​യി​ല്‍ വേ​ര്‍തി​രി​ച്ചെ​ടു​ക്കാ​നാ​കാ​ത്ത വി​ധം ല​യി​ച്ചി​രി​ക്കു​ന്നു. ബി​ജി​പാ​ലി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ചി​ല പ​രി​സ​ര​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്താ​ന്‍ പ്രേ​ക്ഷ​ക​നു കൂ​ടു​ത​ല്‍ സ​ഹാ​യം ന​ല്‍കി. ഒ​രു കം​പ്ലീ​റ്റ് സി​നി​മ എ​ന്നു പ​റ​യാ​ന്‍ ക​ഴി​യു​ന്ന തൊ​ണ്ടി മു​ത​ലും ദൃ​ക്സാ​ക്ഷി​യും ഒ​രു സം​ഘ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ ആ​ത്മ​സ​മ​ര്‍പ്പ​ണ​ത്തി​ന്‍റെ വി​ജ​യ​മാ​ണ്.