FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
World

​പാ​രി​സ് ഉ​ട​മ്പ​ടി​യി​ൽ നി​ന്നു പി​ന്നോ​ട്ടി​ല്ല: ജി 20

Sunday, Jul 9, 2017,12:19 IST By മെട്രൊ വാർത്ത A A A

ഹാം​ബ​ർ​ഗ്: പാ​രി​സ് കാ​ലാ​വ​സ്ഥാ ഉ​ട​മ്പ​ടി മാ​റ്റാ​നാ​വി​ല്ലെ​ന്ന ഉ​റ​ച്ച പ്ര​ഖ്യാ​പ​ന​ത്തോ​ടെ ജി 20 ​ഉ​ച്ച​കോ​ടി​ക്കു സ​മാ​പ​നം. ഉ​ട​മ്പ​ടി​യി​ൽ നി​ന്നു പി​ന്മാ​റി​യ യു​എ​സ് നി​ല​പാ​ടി​നെ​തി​രേ 19 അം​ഗ​രാ​ഷ്‌​ട്ര​ങ്ങ​ളും ഒ​രു​മി​ച്ചു നി​ന്ന ഉ​ച്ച​കോ​ടി ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ ഇ​ന്ത്യ​ൻ നി​ല​പാ​ടു​ക​ൾ​ക്ക് പി​ന്തു​ണ​യും ന​ൽ​കി.
ഇ​ന്ത്യ​യ്ക്കും ചൈ​ന​യ്ക്കും നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കാ​ൻ മാ​ത്ര​മാ​ണു പാ​രി​സ് ഉ​ട​മ്പ​ടി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​തി​ൽ നി​ന്നു പി​ന്മാ​റു​ന്ന​താ​യി ക​ഴി​ഞ്ഞ​മാ​സം ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ഗോ​ള ത​പ​നം ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു വി​ഘാ​ത​മാ​കു​ന്ന യു​എ​സ് നീ​ക്കം ഏ​റെ വി​മ​ർ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു.
ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്, ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഏ​ഞ്ജ​ല മ​ർ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ഉ​ച്ച​കോ​ടി​ക്ക് കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യു​ടെ കാ​ര്യ​ത്തി​ൽ യു​എ​സി​നെ പി​ന്തി​രി​പ്പി​ക്കാ​നാ​യി​ല്ലെ​ന്നു ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ.
ഉ​ച്ച​കോ​ടി​ക്കി​ടെ ന​രേ​ന്ദ്ര മോ​ദി വി​വി​ധ ലോ​ക​നേ​താ​ക്ക​ളു​മാ​യി വെ​വ്വേ​റെ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.