FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
Cinema

ദിലീഷേ നിനക്ക് അത് സാധിച്ചിരിക്കുന്നു; അഭിനന്ദനവുമായി ലാൽ ജോസ്

Monday, Jul 10, 2017,16:39 IST By മെട്രൊ വാർത്ത A A A

ദിലീഷ് പോത്തന് അഭിനന്ദനവുമായി ലാൽ ജോസ്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ അത്ഭുതപ്പെടുത്തുന്ന മെയ്ക്കിംഗാണ്  ലാൽ ജോസിനെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.അദേഹത്തിന്‍റെ വാക്കുകൾ.
അത്ഭുതപ്പെടാന്‍ തയ്യാറായിരിക്കുന്നവരെ അത്ഭുതപ്പെടുത്താന്‍ പ്രയാസമാണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് അത് സാധിച്ചിരിക്കുന്നു. അരങ്ങേറ്റ ചിത്രം വിജയിപ്പിച്ച ഒരു സംവിധായകനെ സംബന്ധിച്ച്, മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി രണ്ടാമത്തെ സിനിമയാണ്. ദിലീഷ് പോത്തന്‍ ഒരു അതിഗംഭീര സിനിമയുമായി വീണ്ടുമെത്തിയിരിക്കുന്നു. ഈ പരിശ്രമത്തിന് ദിലീഷിന് എല്ലാ ആശംസകളും. ഞാന്‍ നിങ്ങളുടെ ഫാന്‍ ക്ലബ്ബിലേക്ക് ഔദ്യോഗികമായി അംഗത്വമെടുക്കുകയാണെന്നുകൂടി അറിയിക്കട്ടെ..