FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
Business

ഇ​​ന്ധ​​ന​​വി​​ല; ഡീ​​ല​​ര്‍മാ​​രു​​ടെ 20 കോ​​ടി ആ​​വി​​യാ​​യി

Tuesday, Jul 11, 2017,15:07 IST By പി.​ബി. ബാ​​ലു A A A

കൊ​​ച്ചി: പു​​തു​​ക്കി​​യ വി​​ല​​നി​​ര്‍ണ​യ രീ​​തി ന​​ട​​പ്പി​​ലാ​​യി 25 ദി​​വ​​സം പി​​ന്നി​​ട്ട​​പ്പോ​​ള്‍ കേ​​ര​​ള​​ത്തി​​ലെ പെ​​ട്രോ​​ളി​​യം ഡീ​​ല​​ര്‍മാ​​ര്‍ക്ക് ന​​ഷ്ട​​മാ​​യ​​ത് 20 കോ​​ടി രൂ​​പ. റി​​ഫൈ​​ന​​റി​​യി​​ല്‍ നി​​ന്ന് വാ​​ങ്ങു​​ന്ന ഇ​​ന്ധ​​ന​​ത്തി​​ന്‍റെ വി​​ല മ​​ണി​​ക്കൂ​​റു​​ക​​ള്‍ക്കു​​ള്ളി​​ല്‍ കു​​റ​​യു​​ന്ന​​താ​​ണ് ഡീ​​ല​​ര്‍മാ​​രു​​ടെ കീ​​ശ കാ​​ലി​​യാ​​ക്കു​​ന്ന​​ത്.
ഈ ​​രീ​​തി​​യി​​ല്‍ ബി​​സി​​ന​​സു​​മാ​​യി മു​​ന്നോ​​ട്ടു പോ​​കാ​​ന്‍ ആ​​വി​​ല്ല​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് പെ​​ട്രോ​​ളി​​യം ഡീ​​ല​​ര്‍മാ​​ര്‍. ജൂ​​ണ്‍ 16 മു​​ത​​ലാ​​ണ് ഇ​​ന്ത്യ​​യി​​ല്‍ പ്ര​​തി​​ദി​​ന വി​​ല നി​​ര്‍ണ​​യ രീ​​തി നി​​ല​​വി​​ല്‍ വ​​ന്ന​​ത് അ​​ന്നു​​മു​​ത​​ല്‍ വി​​ല താ​​ഴോ​​ട്ട് കു​​റ​​യു​​ക​​യാ​​യി​​രു​​ന്നു. പു​​തി​​യ വി​​ല നി​​ര്‍ണ​യ സം​​വി​​ധാ​​നം വ​​രു​​മ്പോ​​ള്‍ കേ​​ര​​ള​​ത്തി​​ലെ അ​​ടി​​സ്ഥാ​ന വി​​ല​​യാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന കൊ​​ച്ചി​​യി​​ലെ വി​​ല 66.18 രൂ​​പ​​യാ​​യി​​രു​​ന്നു. ഇ​​തു​​പ​​ത്തി​​യ​​ഞ്ച് ദി​​വ​​സം ക​​ഴി​​യു​മ്പോ​​ള്‍ വി​ല ഇ​​തു​​വ​​രെ 68 രൂ​​പ​​യ്ക്ക് മു​​ക​​ളി​​ല്‍ പോ​​യി​​ട്ടി​​ല്ല. ഡീ​​സ​​ലി​​ന്‍റെ വി​​ല ആ​​വ​​ട്ടെ 58 ല്‍ ​​നി​​ന്ന് 57 രൂ​​പ​​യാ​​യി കു​​റ​​ഞ്ഞു. ഇ​​തു​​മൂ​​ലം ഒ​​രു രൂ​​പ​​യു​​ടെ ന​​ഷ്ടം.
ഈ ​​വി​​ല​​ക്കു​​റ​​വ് മൂ​​ലം വ​​രു​​ന്ന ന​​ഷ്ടം പ​​രി​​ഹ​​രി​​ക്കാ​​ന്‍ റി​​ഫൈ​​ന​​റി​​ക​​ള്‍ ഒ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ക്കാ​​ത്ത​​താ​​ണ് പ​​മ്പു​​ട​​മ​​ക​​ളെ വ​​ല​​യ്ക്കു​​ന്ന​​ത്. നി​​ല​​വി​ല്‍ കേ​​ര​​ള​​ത്തി​​ല്‍ പെ​​ട്രോ​​ള്‍ -ഡീ​​സ​​ൽ വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത് 2500 ഡീ​​ല​​ര്‍മാ​​രാ​​ണ്. റി​​ഫൈ​​ന​​റി​​യി​​ല്‍നി​​ന്ന് എ​​ടു​​ക്കു​​ന്ന സ്റ്റോ​​ക്ക് മൂ​​ന്നു​ ദി​​വ​​സ​​ത്തേ​ക്കു​​വ​​ര​​യാ​​ണ് മി​​ക്ക​​പ​​മ്പു​​ക​​ളി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. ലി​​റ്റ​​റി​​ന് പ​​ത്ത് പൈ​​സ ​വീ​​തം കു​​റ​​യു​​ന്ന​​തി​​നാ​​ല്‍ വ​​ലി​​യ ന​​ഷ്ട​​മാ​​ണ് ഇ​​വ​​ര്‍ക്ക് വ​​രു​​ന്ന​​ത്.
വി​​ല​​കൂ​​ടു​​മ്പോ​​ള്‍ ഈ ​​തു​​ക തി​​രി​​ച്ചു കി​​ട്ടും എ​​ന്ന ന്യാ​​യ​​മാ​​ണ് പ്ര​​ശ്നം ഉ​​ന്ന​​യി​​ച്ച​​പ്പോ​​ള്‍ ക​​മ്പ​​നി​​ക​​ള്‍ ന​​ല്‍കു​​ന്ന മ​​റു​​പ​​ടി. അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ത്തി​​ല്‍ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന വി​​ല നി​​ര്‍ണ​​യ രീ​​തി​​യാ​​ണ് ഇ​​പ്പോ​​ള്‍ വ​​ന്നി​​രി​​ക്കു​​ന്ന​​തെ​​ന്നും ക​​മ്പ​​നി​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കി.
വി​​ല നി​​ര്‍ണ​​യ​​രീ​​തി അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ല്‍ ആ​​ണെ​​ങ്കി​​ല്‍ ക​​മ്മി​ഷ​​നും അ​​തേ രീ​​തി​​യി​​ല്‍ ക​​മ്പ​​നി​​ക​​ള്‍ ന​​ല്‍ക​​ണം എ​​ന്നു​​ള്ള​​താ​​ണ് ഡീ​​ല​​ര്‍മാ​​രു​​ടെ ആ​​വ​​ശ്യം. ഇ​​പ്പോ​​ള്‍ ഇ​​ന്ത്യ​​യി​​ല്‍ പെ​​ട്രോ​​ളി​​യം ക​​മ്പ​​നി​​ക​​ള്‍ ഡീ​​ല​​ര്‍മാ​​ര്‍ക്ക് ന​​ല്‍കു​​ന്ന​​ത് 3 ശ​​ത​​മാ​​നം ക​​മ്മി​ഷ​​ന്‍ മാ​​ത്ര​​മാ​​ണ് അ​​ന്താ​​രാ​​ഷ​​ട്ര​​ത​​ല​​ത്തി​​ല്‍ ഇ​​ത് 9 ശ​​ത​​മാ​​ന​​മാ​​ണ്. വി​​ല​​ക്കു​​റ​​വി​​ന്‍റെ ന​​ഷ്ടം ഡീ​​ല​​ര്‍മാ​​ര്‍ സ​​ഹി​​ക്ക​​ണം എ​​ന്നു​​ള്ള ക​​മ്പ​​നി​​ക​​ളു​​ടെ ന്യാ​​യം അം​​ഗീ​​ക​​രി​​ക്കാ​​ന്‍ ആ​​വി​​ല്ല​​ന്നാ​​ണ് ഇ​​വ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്.
കേ​​ര​​ള​​ത്തി​​ന് പു​​റ​​ത്ത് വ​​ന്‍കി​​ട​ ബി​​സി​​ന​​സ് ഗ്രൂ​​പ്പു​​ക​​ളാ​​ണ് കൂ​​ടു​​ത​​ല്‍ പ​​മ്പു​​ക​​ളും ന​​ട​​ത്തു​​ന്ന​​ത്. അ​​തി​​നാ​​ല്‍ ചെ​​റി​​യ ന​​ഷ്ട​​ങ്ങ​​ള്‍ അ​​വ​​ര്‍ക്ക് ഒ​​രു ക്വാ​​ട്ട​​ര്‍വ​​രെ സ​​ഹി​​ച്ച് മു​​ന്നോ​​ട്ടു നീ​​ങ്ങാ​​ന്‍ സാ​​ധി​​ക്കും. എ​​ന്നാ​​ല്‍ ബാ​​ങ്ക് ഓ​​വ​​ര്‍ഡ്രാ​​ഫ്റ്റി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ലെ ചെ​​റു​​കി​​ട​ വ്യാ​​പാ​​രി​​ക​​ള്‍ക്ക് ഇ​​ത് താ​​ങ്ങാ​​ന്‍ സാ​​ധി​​ക്കാ​​ത്ത അ​​വ​​സ്ഥ​​യാ​​ണ്. ക്രൂ​​ഡോ​​യി​​ല്‍ വി​​ല​​യി​​ലെ വ്യ​​തി​​യാ​​നം കൊ​​ണ്ട് സം​​ഭ​​വി​​ക്കു​​ന്ന വി​​ല വ്യ​​ത്യാ​​സം ത​​ങ്ങ​​ള്‍ക്ക് സാ​​ധ​​നം വാ​​ങ്ങു​​മ്പോ​​ള്‍ വ​​ക​​വെ​​ച്ചു ത​​രി​​ക​​യോ, ക​​മ്മി​​ഷ​​നി​​ല്‍ കൂ​​ട്ടി​​ത്ത​​രി​​ക​​യോ ചെ​​യ്തി​​ല്ല​​ങ്കി​​ല്‍ സ​​മ​​ര​​വു​​മാ​​യി മു​​ന്നോ​​ട്ടു നീ​​ങ്ങാ​​നാ​​ണ് ഡീ​​ല​​ര്‍മാ​​രു​​ടെ തീ​​രു​​മാ​​നം. ഇ​ന്ന​​ത്തെ സ​​മ​​ര​​ത്തി​​നു​​ശേ​​ഷം ഒ​​രു തീ​​രു​​മാ​​ന​​വും വ​​ന്നി​​ല്ല​​ങ്കി​​ല്‍ ഓ​​ഗ​​സ്റ്റ് ആ​​ദ്യ​​വാ​​രം മു​​ത​​ല്‍ പ​​മ്പു​​ക​​ള്‍ അ​​നി​​ശ്ചി​​ത കാ​​ല​​ത്തേ​​ക്ക് അ​​ട​​ച്ചി​​ടാ​​നാ​​ണ് തീ​​രു​​മാ​​നം.