FLASH NEWS
Breaking News
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Interviews

അച്ഛനാണെന്‍റെ എല്ലാം…

Wednesday, Jul 12, 2017,4:00 IST By കെ.​പി.​സ​ജീ​വ​ന്‍ A A A

വ്യവ​സാ​യി​ക​ളും ബി​സി​ന​സു​കാ​രും പ​ല​ത​ര​മു​ണ്ട്. വ​ലി​യൊ​രു വി​ഭാ​ഗം സ്വ​ന്തം ബി​സി​ന​സി​ലോ ക​ച്ച​വ​ട​ത്തി​ലോ മാ​ത്രം ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ച്ച് അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ള​ര്‍ച്ച​യും ഒ​പ്പം സ​മ്പ​ത്തും​വ​ര്‍ധി​പ്പി​ക്കു​ന്ന​വ​ര്‍. ചി​ല​ര്‍ ബി​സി​ന​സി​നൊ​പ്പം ത​ന്നെ ക​ലാ​സാം​സ്കാ​രി​ക​സം​ഘ​ട​നാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും സേ​വ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും ത​ല്‍പ​ര​രാ​യി​രി​ക്കും. സ​മ്പാ​ദ്യ​ത്തി​ന്‍റെ വ​ലി​യൊ​രു ഭാ​ഗം ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നീ​ക്കി​വെ​ക്കു​ന്ന​വ​രു​മു​ണ്ട്. എ​ഴു​ത്തി​ന്‍റേ​യും വാ​യ​ന​യു​ടേ​യും ലോ​ക​ത്ത് വി​ഹ​രി​ക്കു​ന്ന അ​പൂ​ര്‍വം ചി​ല​രു​മു​ണ്ട്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും ന​മ്മ​ള്‍ ഇ​വ​രെ​യൊ​ക്കെ തി​രി​ച്ച​റി​യു​ന്ന​ത് അ​ല്ലെ​ങ്കി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത് അ​വ​രു​ടെ ബി​സി​ന​സ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ പേ​രി​ല്‍ മാ​ത്ര​മാ​ണ്. തി​ര​ക്കി​ട്ട​യാ​ത്ര​ക​ളി​ല്‍ സ്ഥാ​പ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​ത്രം സം​സാ​രി​ക്കു​ക​യും ബി​സി​ന​സി​ന​പ്പു​റ​ത്ത് ഒ​ന്നും ഓ​ര്‍ക്കാ​നോ പ​റ​യാ​നോ പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്ന് ക​രു​തി അ​വി​ടെ​മാ​ത്രം ക​റ​ങ്ങു​ക​യാ​ണ​വ​രു​ടെ ജീ​വി​ത​മെ​ന്ന് ക​രു​ത​രു​ത്. സി​ല്‍ക്കി​ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ ജോ​ഹ​ര്‍ ടാം​ട​ന്‍റെ മു​മ്പി​ല്‍ സി​ല്‍ക്കി​യെ​ക്കു​റി​ച്ചു​ള്ള ബി​സി​ന​സ് ഐ​റ്റ​ത്തി​നാ​ണെ​ത്തി​യ​ത്. അ​നു​വ​ദി​ച്ച അ​ര​മ​ണി​ക്കൂ​ര്‍ മ​ണി​ക്കൂ​റു​ക​ളി​ലേ​ക്ക് നീ​ണ്ട​പ്പോ​ള്‍ ആ ​വ​ലി​യ​മ​നു​ഷ്യ​നി​ല്‍ നി​ന്നും പൊ​ട്ടി​വീ​ണ​തി​ല്‍ കൂ​ടു​ത​ലും ബി​സി​ന​സാ​യി​രു​ന്നി​ല്ല.
അ​വി​ചാ​രി​ത​മാ​യി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു മു​മ്പി​ല്‍ എ​ത്തി​യ​ത്. വ്യാ​പാ​ര​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചൊ​രു ച​ര്‍ച്ച. സം​ഘ​ട​നാ നേ​താ​ക്ക​ള്‍ പ​ല​രു​ണ്ട്. കൂ​ടി​ക്കാ​ഴ്ച ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ അ​ദ്ദേ​ഹം എ​ല്ലാ​വ​രേ​യും ഹ​സ്ത​ദാ​നം ചെ​യ്തു. അ​വ​സാ​ന​മാ​യി എ​നി​ക്കു കൈ ​ത​ന്ന​പ്പോ​ള്‍ വെ​റു​തെ പ​റ​ഞ്ഞ​താ, “സ​ര്‍ ഞാ​ന്‍ സു​ബൈ​ര്‍ മാ​ഷി​ന്‍റെ മ​ക​നാ, സു​ബൈ​ര്‍ ടാം​ട​ന്‍റെ മ​ക​ന്‍ ജോ​ഹ​ര്‍ ടാം​ട​ണ്‍. ബ്ര​ണ്ണ​ന്‍കോ​ളെ​ജി​ല്‍ പ്ര​ഫ​സ​റാ​യി​രു​ന്നു, സാ​റി​നെ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്…’ പെ​ട്ടെ​ന്ന് ആ ​ക​ണ്ണു​ക​ളി​ല്‍ ആ​ശ്ച​ര്യം വി​രി​ഞ്ഞു. ഏ​റെ തി​ര​ക്കു​ണ്ടാ​യി​ട്ടും അ​ദ്ദേ​ഹം ഇ​രി​ക്കാ​ന്‍ പ​റ​ഞ്ഞു. പി​എ സ​മ​യം ഓ​ര്‍മി​ച്ച​പ്പോ​ള്‍ വ​രാം എ​ന്ന് ഗൗ​ര​വ​ത്തി​ല്‍ ഒ​രു മൂ​ള​ല്‍. പി​ന്നീ​ടാ പ​രു​ക്ക​ന്‍ മു​ഖ​ത്തി​ല്‍ പു​ഞ്ചി​രി വി​ട​ര്‍ന്നു. സു​ബൈ​ര്‍മാ​ഷി​ന്‍റെ മോ​ന്‍.. എ​ടോ എ​ന്നാ​ല്‍ വ​ന്ന​പാ​ടെ പ​റ​യ​ണ്ടേ? പി​താ​വ് കോ​ളെ​ജി​ല്‍ ഞ​ങ്ങ​ള്‍ക്ക് പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ഒ​രു​പാ​ട് സ്നേ​ഹ​വും വാ​ത്സ​ല്യ​ങ്ങ​ളു​മൊ​ക്കെ പ​ക​ര്‍ന്നു​ത​ന്ന മ​നു​ഷ്യ​ന്‍… പി​ന്നെ ബി​സി​ന​സി​നെ​ക്കു​റി​ച്ചൊ​ക്കെ ചോ​ദി​ച്ച​റി​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്നാ​ല്‍ വി​ളി​ക്കാ​ന്‍ മ​ടി​ക്കേ​ണ്ടെ​ന്നു​കൂ​ടി പ​റ​ഞ്ഞാ​ണ് പി​രി​ഞ്ഞ​ത്.
അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​മ്പി​ല്‍ നി​ന്നി​റ​ങ്ങു​മ്പോ​ള്‍ വ​ല്ലാ​ത്തൊ​ര​ഭി​മാ​ന​മാ​ണ് തോ​ന്നി​യ​തെ​ന്ന് ജോ​ഹ​ര്‍ ടാം​ട​ണ്‍. എ​ന്‍റെ ചെ​റു​പ്ര​യ​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ട​താ​ണ് പി​താ​വി​നെ. ഓ​ര്‍ത്തു​വെ​ക്കാ​ന്‍ പി​താ​വി​നൊ​പ്പ​മു​ള്ള ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ള്‍പോ​ലു​മി​ല്ല. അ​റി​യു​ന്ന​ത് കൂ​ടു​ത​ലും മാ​താ​വി​ല്‍ നി​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നു​മാ​യി​രു​ന്നു. ഇ​തു​പോ​ലെ വ​ല്യ മ​നു​ഷ്യ​രു​ടെ ഗു​രു​നാ​ഥ​നാ​യി​രു​ന്നു​വെ​ന്ന​റി​യു​മ്പോ​ള്‍, അ​ഴീ​ക്കോ​ട് മാ​ഷും എം.​എ​ന്‍. വി​ജ​യ​ന്‍മാ​ഷു​മൊ​ക്കെ പി​താ​വി​ന്‍റെ സ​ഹ​പ്ര​വ​ര്‍ത്ത​ക​രാ​യി​രു​ന്നു​വെ​ന്ന​റി​യു​മ്പോ​ള്‍ ഏ​ത് മ​ക​നാ​ണ് അ​ഭി​മാ​നം തോ​ന്നാ​ത്ത​ത്. ദേ​വ​ഗി​രി​കോ​ളെ​ജി​ലാ​ണ് അ​ഴീ​ക്കോ​ട് മാ​ഷി​നൊ​പ്പം പി​താ​വ് ജോ​ലി​ചെ​യ​ത​ത്. എ​ഴു​ത്തി​ന്‍റെ​യും ഗി​രി​പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ​യും ഇ​ട​വേ​ള​ക​ളി​ല്‍ അ​ഴി​ക്കോ​ട് മാ​ഷ് പ​ല​പ്പോ​ഴും ഞ​ങ്ങ​ളു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ല്‍ ഓ​ടി​യെ​ത്തും. കാ​രം​സ് ക​ളി​യി​ല്‍ വ​ലി​യ ത​ല്‍പ​ര​നാ​യി​രു​ന്നു​പോ​ലും അ​ദ്ദേ​ഹം… ഒ​രു പ​ക്ഷെ കു​റേ​ക്കാ​ലം പി​താ​വ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്‍റെ വ​ഴി​ത​ന്നെ വേ​റി​ട്ട​താ​കു​മാ​യി​രു​ന്നു. ബി​സി​ന​സി​ന്‍റെ തി​ര​ക്കി​നി​ട​യി​ലും എ​ഴു​ത്തി​നേ​യും വാ​യ​ന​യെ​യും യാ​ത്ര​ക​ളെ​യും സ്നേ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് ഒ​രു പ​ക്ഷെ അ​ങ്ങ​നെ​യൊ​രു പി​താ​വി​ന്‍റെ മ​ക​നാ​യ​തി​നാ​ലാ​യി​രി​ക്കാ​മെ​ന്നും ജോ​ഹ​ര്‍.
പി​താ​വി​ന്‍റെ പി​താ​വി​ല്‍ നി​ന്നാ​ണ് ക​ച്ച​വ​ട​ത്തി​ലേ​ക്ക് കൂ​ടു​കൂ​ട്ടു​ന്ന​ത്. ക​ണ്ണൂ​ര്‍ ബ​ര്‍ണാ​ശ്ശേ​രി​യി​ലാ​ണ് ത​റ​വാ​ട് വീ​ട്. പി​താ​വ് സു​ബൈ​ര്‍ ടാം​ട​ണ്‍. ഉ​മ്മ ഖ​ദീ​ജ. പി​താ​വി​ന്‍റെ അ​ധ്യാ​പ​ക ജീ​വി​താ​ര്‍ഥ​മാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്ക് ചെ​റു​പ്പ​ത്തി​ലേ പ​റി​ച്ചു​ന​ട്ട​ത്. പി​താ​വി​ന്‍റെ കു​ടും​ബം 1905ല്‍ ​മി​ഠാ​യി​ത്തെ​രു​വ​ല്‍ തു​ട​ങ്ങി​യ തു​ണി​ക്ക​ട​യി​ല്‍ നി​ന്നാ​ണ് ക​ച്ച​വ​ട​ത്തി​ലേ​ക്കു​ള്ള തു​ട​ക്കം. പി​താ​വ് അ​റി​യ​പ്പെ​ടു​ന്ന അ​ധ്യാ​പ​ക​നാ​യി​ട്ടും ആ​വ​ഴി​ക്ക​ല്ലാ​തെ ജീ​വി​തം തി​രി​ച്ചു​വി​ട്ട​തി​ന് കാ​ര​ണം മി​ഠാ​യി​ത്തെ​രു​വി​ലെ ആ ​തു​ണി​ക്ക​ട​യാ​വ​ണം. രാ​ധാ തി​യെ​റ്റ​റി​നു​സ​മീ​പം ടി.​കെ. എ​ന്ന​പേ​രി​ല്‍ ആ ​ക​ട ഇ​പ്പോ​ഴു​മു​ണ്ട്. 87ലാ​ണ് എ​ന്‍റെ സ്വ​ന്തം സം​ര​ഭ​മാ​യി സാ​രി​കേ​ന്ദ്ര പി​റ​ക്കു​ന്ന​ത്. അ​തും മി​ഠാ​യി​ത്തെ​രു​വി​ല്‍. ര​ണ്ടു​വ​ര്‍ഷ​ത്തി​നു​ശേ​ഷം അ​ത് സി​ല്‍ക്ക് കേ​ന്ദ്ര​യാ​യി. പി​ന്നീ​ട് കേ​ന്ദ്ര എ​ന്ന​വ​സാ​നി​ക്കു​ന്ന നി​ര​വ​ധി ക​ട​ക​ള്‍ ജ​ന്മ​മെ​ടു​ത്ത​തോ​ടെ 1997മു​ത​ല്‍ സി​ല്‍ക്കി​യി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട്ട് ത​ന്നെ നാ​ല് ഷോ​റൂ​മു​ക​ള്‍, ദു​ബാ​യി​ല്‍ ഒ​രെ​ണ്ണം. സി​ല്‍ക്കി വ​ള​രു​ക​യാ​ണ്.

കാ​ഞ്ചീ​പു​രം സാ​രി​ക​ളു​ടെ സ്വ​ന്തം സി​ൽ​ക്കി

മു​പ്പ​തു​വ​ര്‍ഷം മു​മ്പ് മൂ​ന്ന് ജീ​വ​ന​ക്കാ​രു​മാ​യി​ട്ടാ​ണ് സി​ല്‍ക്കി​ക്ക് തു​ട​ക്കം. ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലും ദു​ബാ​യി​ലു​മാ​യി സി​ല്‍ക്കി ഗ്രൂ​പ്പി​ല്‍ 300ജീ​വ​ന​ക്കാ​ര്‍ തൊ​ഴി​ലെ​ടു​ക്കു​ന്നു​ണ്ട്. വി​ജ​യ​ര​ഹ​സ്യ​മെ​ന്താ​ണെ​ന്നു ചോ​ദി​ച്ചാ​ൽ.. സ​ര്‍വീ​സ്. സി​ല്‍ക്കി​യെ തേ​ടി​വ​രു​ന്ന​വ​ര്‍ക്ക് ഞ​ങ്ങ​ളി​ല്‍ നി​ന്നു​കി​ട്ടു​ന്ന മി​ക​ച്ച സ​ര്‍വീ​സാ​ണ് പി​ന്നെ​യും​പി​ന്നെ​യും അ​വ​രെ ഇ​വി​ടേ​ക്കു​ത​ന്നെ കൊ​ണ്ടു​വ​രു​ന്ന​ത്. മി​ക​ച്ച ക​ല​ക്ഷ​ന്‍റെ കാ​ര്യ​ത്തി​ല്‍ ഒ​രു നൂ​ലി​നു​പോ​ലും പു​റ​കോ​ട്ട​ല്ല സി​ല്‍ക്കി. ഇ​ന്ന് ലോ​ക​ത്ത് എ​വി​ടെ​കി​ട്ടു​ന്ന​തും നി​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്ന​തും സി​ല്‍ക്കി കൈ​ക​ളി​ലെ​ത്തി​ച്ചു​ത​രും. അ​തി​നൊ​പ്പം ഉ​പ​ഭോ​ക്താ​വാ​ഗ്ര​ഹി​ക്കു​ന്ന സ​ര്‍വീ​സു​കൂ​ടി​യാ​വു​മ്പോ​ള്‍ പി​ന്നെ പി​റ​കോ​ട്ടേ​ക്ക് നോ​ക്കേ​ണ്ട​തി​ല്ല…’ ജോ​ഹ​ര്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു.

ആ​ഘോ​ഷ വേ​ള​ക​ളി​ല്‍ ബ്രൈ​ഡ​ല്‍ ഡ്ര​സു​ക​ളു​ടെ​യും ബ്രൈ​ഡ​ല്‍ ല​ഹ​ങ്ക, സാ​രി തു​ട​ങ്ങി​യ​വ​യു​ടെ​യും ലേ​റ്റ​സ്റ്റ് മോ​ഡ​ലു​ക​ളാ​ണ് സി​ല്‍ക്കി അ​വ​ത​രി​പ്പി​ക്കു​ക. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ത​ങ്ങ​ളു​ടെ താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ചു​ള്ള ഫാ​ഷ​ന്‍ ഡി​സൈ​നു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ത്താ​ല്‍ അ​തേ മോ​ഡ​ലി​ലും പാ​റ്റേ​ണി​ലും ഡി​സൈ​നി​ലും ഡ്ര​സു​ക​ള്‍ സി​ല്‍ക്കി​യി​ല്‍ നി​ന്നും സ്റ്റി​ച്ച് ചെ​യ്ത് ന​ല്‍കു​ന്ന​തും ഇ​വ​രു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​ത്തി​നി​ടെ സി​ല്‍ക്കി അ​വ​ത​രി​പ്പി​ച്ച ലൈ​റ്റ് വെ​യ്റ്റ് കാ​ഞ്ചീ​പു​രം സാ​രി​ക​ള്‍ ഫാ​ഷ​ന്‍ ത​രം​ഗ​ത്തി​ന്‍റെ ത​ല​വ​ര​ത​ന്നെ മാ​റ്റി​യെ​ഴു​തു​ന്ന​താ​യി​രു​ന്നു. അ​തി​മ​നോ​ഹ​ര​മാ​യി രൂ​പ​ക​ല്‍പ്പ​ന ചെ​യ്ത സി​ല്‍ക്കി കാ​ഞ്ചീ​പു​രം സാ​രി​ക​ള്‍ സാ​ധാ​ര​ണ​യി​ല്‍ നി​ന്നും വ്യ​ത്യ​സ്ത​മാ​യി വ​ള​രെ മൃ​ദു​ല​വും തീ​രെ ക​നം കു​റ​ഞ്ഞ​തു​മാ​ണ്. വി​വി​ധ പാ​റ്റേ​ണു​ക​ളി​ലും വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലും 5,000 രൂ​പ മു​ത​ല്‍ ല​ഭ്യ​മാ​യ സി​ല്‍ക്കി കാ​ഞ്ചീ​പു​രം സാ​രി​ക​ള്‍ വി​വാ​ഹാ​വ​ശ്യ​ങ്ങ​ള്‍ക്ക് ഉ​പ​രി​യാ​യി ഒ​രു ട്രെ​ന്‍ഡി ഡെ​യ്‌​ലി ഫാ​ഷ​ന്‍ വെ​യ​റാ​യും ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ജോ​ഹ​ര്‍ ടാം ​ട​ണ്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 30 വ​ര്‍ഷ​ങ്ങ​ളാ​യി ഫാ​ഷ​ന്‍ വ​സ്ത്ര​വി​പ​ണി​യി​ല്‍ സു​പ്ര​ധാ​ന സാ​ന്നി​ധ്യ​മാ​ണ് സി​ല്‍ക്കി. ഏ​റ്റ​വും പു​തി​യ ഫാ​ഷ​ന്‍ വ​സ്ത്ര​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ന്നും ഏ​റ്റ​വും ആ​ദ്യം അ​വ​ത​രി​പ്പി​ക്കു​ന്നു എ​ന്ന​ത് സി​ല്‍ക്കി​യു​ടെ പ്ര​ത്യേ​ക​ത. ഫാ​ഷ​ന്‍ സാ​രി​ക​ള്‍ക്ക് പു​റ​മേ പാ​ര്‍ട്ടി വെ​യ​ര്‍, കാ​ഷ്വ​ല്‍ സ​ല്‍വാ​ര്‍, ലെ​ഹം​ഗ എ​ന്നി​വ​യും സി​ല്‍ക്കി​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
ക​ഴി​ഞ്ഞ 16വ​ര്‍ഷ​മാ​യി തു​ട​രു​ന്ന കാ​ഞ്ചീ​പു​രം​മേ​ള സി​ല്‍ക്കി​യു​ടെ മ​റ്റൊ​രു ഹൈ​ലൈ​റ്റാ​ണ്. പ​തി​വ് തു​ണി​ക്ക​ട​ക​ളി​ലെ വി​റ്റ​ഴി​ക്ക​ല്‍ ജാ​ല​വി​ദ്യ​ക​ളൊ​ന്നു​മി​ല്ലാ​ത്തെ കാ​ഞ്ചി​പു​ര​ത്തെ നെ​യ്ത്തു​കാ​രി​ല്‍ നി​ന്നും നേ​രി​ട്ടു​വാ​ങ്ങി എ​ട്ടു​ശ​ത​മാ​നം കു​റ​വി​ല്‍ കാ​ഞ്ചീ​പു​രം സാ​രി​ക​ളെ സ്നേ​ഹി​ക്കു​ന്ന​വ​ര്‍ക്ക് കൈ​മാ​റു​ക​യാ​ണ് മേ​ള​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. കാ​ഞ്ചീ​പു​രം സാ​രി​യെ​ന്നാ​ല്‍ അ​തി​ന്‍റെ പാ​ര​മ്പ​ര്യ​വും പ്രൗ​ഡി​യും സം​സ്കാ​ര​വും കൊ​ണ്ട് സാ​രി​ക​ളി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ല​യി​ല്‍ നി​ല്‍ക്കു​ന്ന​താ​ണ്. അ​പ്പോ​ള്‍ അ​തി​ന്‍റെ ക്വാ​ളി​റ്റി അ​തേ​പോ​ലെ ഉ​പ​ഭോ​ക്താ​വി​ന് ന​ല്‍കു​ക, ഒ​പ്പം ഈ ​രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ മോ​ഡ​ലു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യു​മാ​ണ് ഇ​ത്ത​രം മേ​ള​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ജോ​ഹ​ര്‍ ടാം​ട​ണ്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.