FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Bollywood

താ​ര​പു​ത്രി​യ്ക്ക് മാം​ഗ​ല്യം

Wednesday, Jul 12, 2017,5:54 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ന്‍റെ പ​ഴ​യ​കാ​ല പ്ര​ണ​യ​നാ​യ​ക​ന്‍റെ സീ​മ​ന്ത​പു​ത്രി​യ്ക്ക് മാം​ഗ​ല്യം… നാ​ളു​ക​ൾ നീ​ണ്ട പ്ര​ണ​യ​മാ​ണ് വി​വാ​ഹ​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ബി​വു​ഡി​ന്‍റെ താ​ര​റാ​ണി​യാ​യ മ​ക​ളു​ടെ പ്ര​ണ​യ​ത്തെ ശ​ക്ത​മാ​യ എ​തി​ർ​ത്തി​രു​ന്ന അ​ച്ഛ​നാ​ണി​പ്പോ​ൾ ഗ്രീ​ൻ സി​ഗ്ന​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. ബി​വു​ഡി​ന്‍റെ ഫാ​ഷ​നി​സ്റ്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന സോ​നം ക​പൂ​റി​നാ​ണ് ഉ​ട​ൻ വി​വാ​ഹ​മെ​ന്ന് ബോ​ളി​വു​ഡ് പാ​പ്പ​രാ​സി​ക​ൾ പാ​ടി ന​ട​ക്കു​ന്ന​ത്.
ബോ​ണി ക​പൂ​റി​ന്‍റെ​യും അ​ർ​ജു​ൻ ക​പൂ​റി​ന്‍റെ​യും സ​ഞ്ജ​യ് ക​പൂ​റി​ന്‍റെ​യും ജാ​ൻ​വി ക​പൂ​റി​ന്‍റെ​യു​മൊ​ക്കെ കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് അ​നി​ൽ ക​പൂ​റി​ന്‍റെ മ​ക​ൾ സോ​നം ക​പൂ​റി​ന്‍റെ സി​നി​മാ​ലോ​ക​ത്തി​ലേ​ക്കു​ള്ള വ​ര​വ്. സ​ഹോ​ദ​രി റീ​ഹ ക​പൂ​റും സ​ഹോ​ദ​ര​ൻ ഹ​ർ​ഷ​വ​ർ​ധ​ൻ ക​പൂ​റു​മൊ​ക്കെ ബി​വു​ഡി​ലു​ണ്ട്.. 2007ൽ ​സാ​വ​രി​യ​യി​ലൂ​ടെ ക്യാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ സോ​ന​ത്തി​ന് പ​ക്ഷേ ആ​ദ്യ​നാ​ളി​ൽ വ​ലി​യ വി​ജ​യ​മൊ​ന്നും നേ​ടാ​നാ​യി​ല്ല.. എ​ന്നാ​ലി​പ്പോ​ൾ അ​ഭി​ന​യ​ത്തി​ൽ മാ​ത്ര​മ​ല്ല മോ​ഡ​ലി​ങ്ങി​ലും ഇ​വ​ൾ ന​മ്പ​ർ വ​ൺ. നി​ർ​ജ പോ​ലു​ള്ള അ​ഭി​ന​യ​സാ​ധ്യ​ത​ക​ളു​ള്ള സി​നി​മ​ക​ളി​ലൂ​ടെ നി​രൂ​പ​ക​ശ്ര​ദ്ധ​യും നേ​ടി. ഇ​തി​നി​ട​യി​ലാ​ണ് താ​രം പ്ര​ണ​യ​ത്തി​ൽ വീ​ഴു​ന്ന​ത്. ഡ​ൽ​ഹി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​സി​ന​സു​കാ​ര​നു​മാ​യാ​ണ് പ്ര​ണ​യം. ഇ​വ​ർ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​ണെ​ന്നും അ​നി​ൽ ക​പൂ​ർ ബ​ന്ധ​ത്തെ എ​തി​ർ​ത്തു​വെ​ന്നും വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ വി​വാ​ഹ​ത്തി​ന് അ​നി​ൽ സ​മ്മ​തി​ച്ചു​വെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ആ​ന​ന്ദ് അ​ഹൂ​ജ​യാ​ണ് സോ​ന​ത്തി​ന്‍റെ കാ​മു​ക​ൻ. ഇ​വ​ർ വി​വാ​ഹം ചെ​യ്യാ​ൻ പോ​കു​ന്ന കാ​ര്യം പ​ക്ഷേ ഇ​തു​വ​രെ ആ​രും ഔ​ദ്യോ​ഗി​ക​മാ​യി തു​റ​ന്നു​പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ അ​ധി​കം വൈ​കാ​തെ സോ​ന​വും ആ​ന​ന്ദും വി​വാ​ഹി​ത​രാ​കു​മെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ആ ​വി​വാ​ഹ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ.