FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
Art-culture

പ്രീ​തി പാ​ടു​ക​യാ​ണ്… ഷാ ​ലാ ലാ…

Wednesday, Jul 12, 2017,8:40 IST By ​ശ്രീ​ജി​ത്ത് കൃ​ഷ്ണ​ൻ A A A

യൂ​ട്യൂ​ബി​ൽ താ​ര​മാ​യി ഷാ ​ലാ​ലാ… കേ​ൾ​ക്കു​ന്തോ​റും വീ​ണ്ടും വീ​ണ്ടും കേ​ൾ​ക്കാ​ൻ തോ​ന്നും… ഇ​മ്പ​മാ​ർ​ന്ന സം​ഗീ​ത​വും സു​ന്ദ​ര​മാ​യ കാ​ഴ്ച​ക​ളും നി​റ​ഞ്ഞ ഒ​രു ആ​ൽ​ബം… ഹി​ന്ദി- ഹീ​ബ്രൂ കോം​പി​നേ​ഷ​നി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന ആ​ൽ​ബ​മാ​ണി​ത്.. യു​ട്യൂ​ബി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ് ഷാ ​ലാ​ലാ… അ​തി​നൊ​പ്പം ആ​ൽ​ബ​ത്തി​ലെ ശ​ബ്ദ​വും ശ്ര​ദ്ധേ​യ​മാ​കു​ന്നു… കേ​ര​ള​ത്തി​ന്‍റെ മ​രു​മ​ക​ൾ പ്രീ​തി ബെ​ല്ല​യാ​ണ് ഷാ ​ലാ ലാ ​ആ​ൽ​ബ​ത്തി​ലെ ഹി​ന്ദി വ​രി​ക​ൾ​ക്ക് ശ​ബ്ദം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ദീ​പു പോ​ളി​ന്‍റെ ഭാ​ര്യ​യാ​ണ് പ്രീ​തി. ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ലു പാ​ട്ടി​ലൂ​ടെ സാ​ന്നി​ധ്യ​മ​റി​യി​ച്ചി​ട്ടു​ള്ള പ്രീ​തി​യു​ടെ ശ​ബ്ദ​മി​പ്പോ​ൾ ഈ ​ആ​ൽ​ബ​ത്തി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ഹി​ന്ദി വ​രി​ക​ളാ​ണ് പ്രീ​തി പാ​ടി​യ​തെ​ങ്കി​ൽ ഹീ​ബ്രൂ വ​രി​ക​ൾ പാ​ടി​യി​രി​ക്കു​ന്ന​ത് ഇ​ല്യാ​ന സെ​ഗ്‌​വ് എ​ന്ന ഗാ​യി​ക​യാ​ണ്. ഈ ​ആ​ൽ​ബ​ത്തി​ന്‍റെ ആ​ശ​യം ഭ​ർ​ത്താ​വ് ദീ​പു​വി​ന്‍റേ​താ​ണ്. ഇ​ല്യാ​ന​യെ അ​ദ്ദേ​ഹ​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​മു​ണ്ട്. ആ ​സൗ​ഹൃ​ദ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു സൂ​പ്പ​ർ​ഹി​റ്റ് ആ​ൽ​ബ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നു പ്രീ​ത പ​റ​യു​ന്നു.
ഏ​താ​നും നാ​ൾ മു​ൻ​പാ​ണ് ഷാ ​ലാ​ലാ ഇ​റ​ങ്ങു​ന്ന​ത്. നമസ്കാരം എന്നാണ് ഈ വാക്കിന്‍റെ അർത്ഥം ന​മ്മു​ടെ പ്ര​ധാ​ന​മ​ന്തി​യു​ടെ ഇ​സ്ര​യേ​ൽ സ​ന്ദ​ർ​ശ​ന വാ​ർ​ത്ത​ക​ളോ​ടെ ഈ ​പാ​ട്ടും ഹി​റ്റാ​യി. യു​ട്യൂ​ബി​ൽ നി​ര​വ​ധി പേ​രാ​ണ് ക​ണ്ട​ത്. ക​ണ്ട​വ​രൊ​ക്കെ​യും മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് പ​റ​ഞ്ഞ​ത്. ഹി​ന്ദി​യി​ലു​ള്ള പാ​ട്ട് ഞാ​ൻ പാ​ടു​ക​യും അ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ത്യ​യി​ലും ഹീ​ബ്രു പാ​ട്ട് ഇ​ല്യാ​ന പാ​ടു​ക​യും അ​ന്നാ​ട്ടി​ൽ ചി​ത്രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ആ ​ര​ണ്ട് ദൃ​ശ്യ​ങ്ങ​ളും ഒ​രു​മി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ച്ചി​യി​ലും ചി​ത്രീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്രീ​തി.
കു​ട്ടി​ക്കാ​ലം തൊ​ട്ടേ പാ​ട്ടി​നോ​ട് ക​മ്പ​മു​ണ്ടാ​യി​രു​ന്നു. പ​ഞ്ചാ​ബി കു​ടം​ബ​മാ​ണ്. മും​ബൈ​യി​ൽ താ​മ​സം. അ​ച്ഛ​ൻ മെ​ർ​ച്ച​ന്‍റ് നേ​വി​യി​ൽ ക്യാ​പ്റ്റ​നാ​യി​രു​ന്നു. അ​ച്ഛ​നി​ൽ നി​ന്നാ​ണെ​നി​ക്ക് സം​ഗീ​തം കി​ട്ടു​ന്ന​ത്. അച്ഛൻ പാടുമായിരുന്നു. എ​ന്നാ​ൽ പ​ഠ​ന​ത്തി​നാ​ണ് അ​മ്മ പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. പ​ഠ​നം ക​ഴി​ഞ്ഞ് മാ​ത്രം സം​ഗീ​ത​മെ​ന്നും അ​മ്മ​യാ​ണ് നി​ർ​ദേ​ശി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് എം​ബി​എയ്ക്ക് ശേഷം സംഗീതത്തിലേക്ക്്. ധാരാളം ആ​ൽ​ബം ചെ​യ്തി​ട്ടു​ണ്ട്. ബോ​ളി​വു​ഡ് ചി​ത്രം മേ​രി കോ​മി​ൽ പാ​ടി. ലൈ ​ഒ ലൈ ​എ​ന്ന മ​ല​യാ​ളം സി​നി​മ​യി​ലും ഒ​രു പാ​ട്ട് പാ​ടി. ഈ ​പാ​ട്ടി​ന് വേ​ണ്ടി ഒ​രു ദി​വ​സം മു​ൻ​പ് മാ​ത്ര​മാ​ണ് ഗോ​പി സു​ന്ദ​ർ വി​ളി​ക്കു​ന്ന​ത്.. കൊ​ച്ചി​യി​ലായിരുന്നു പാട്ടിന്‍റെ റെക്കോഡിങ്.
ഭ​ർ​ത്താ​വ് മ​ല​യാ​ളി​യാ​ണെ​ന്ന​താ​ണ് കേ​ര​ള​വു​മാ​യു​ള്ള ബ​ന്ധം. അ​ദ്ദേ​ഹ​ത്തി​ന് മും​ബൈ​യി​ൽ ബി​സി​ന​സാ​ണ്. കേ​ര​ള​ത്തി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ക്ഷി​ക്കാ​നെ​ത്തി​യ​താ​ണ്. ഡ്രൈ​വി​ങ്ങി​നോ​ട് ആ​വേ​ശ​മു​ള്ള​യാ​ളാ​ണ് ഭ​ർ​ത്താ​വ്. മും​ബൈ​യി​ൽ നി​ന്ന് കാ​റി​നാ​ണ് വ​ന്ന​ത്. നാ​ടൊ​ക്കെ ക​ണ്ടാ​സ്വ​ദി​ച്ചാ​യി​രു​ന്നു യാ​ത്ര. സു​ന്ദ​ര​മാ​ണ് കേ​ര​ളം. ഇ​വി​ടു​ത്തെ ബീ​ഫ് വ​റു​ത്ത​ര​ച്ച​ത് വ​ലി​യ ഇ​ഷ്ടം. മ​ല​യാ​ളം കാ​ര്യ​മാ​യി അ​റി​യി​ല്ല. പ​ക്ഷേ ഇ​ഷ്ട ക​റി​യു​ടെ പേ​ര് പ്രീ​ത മ​ല​യാ​ള​ത്തി​ൽ ത​ന്നെ പ​റ​ഞ്ഞു. പാ​ടാ​നാ​ണ് കൂ​ടു​ത​ൽ ഇ​ഷ്ടം. ഹാ​ർ​മോ​ണി​യം വാ​യി​ക്കും. വി​ദേ​ശ​നാ​ട്ടി​ൽ ധാരാളം പ​രി​പാ​ടി​ അ​വ​ത​രി​പ്പി​ക്കാ​റു​ണ്ടെ​ന്നും പ്രീ​ത പ​റ​ഞ്ഞു​നി​റു​ത്തി. നാ​ലു​വ​യ​സു​കാ​രി​യാ​യ മ​ക​ളു​മു​ണ്ട്.