FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
Cinema

വീണ് പോയ മനുഷ്യനെ ചവി‌ട്ടാൻ എന്നെ ആയുധമാക്കരുത് ; കലാഭവൻ ഷാജോൺ

Thursday, Jul 13, 2017,11:40 IST By മെട്രൊ വാർത്ത A A A

കൊച്ചി : വാർത്തയെന്ന പേരിൽ അസത്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കലാഭവൻഷാജോൺ. തന്നെ കുഞ്ഞിക്കൂനൻ സിനിമയിലേക്ക് റെക്കമന്‍റ് ചെയ്തത് ദിലീപാണെന്നും എന്നാൽ മറ്റ് ചില കാരണങ്ങളാലാണ് എനിക്ക് അഭിനയിക്കാൻ സാധിക്കാതിരുന്നതെന്നുമാണ് ഷാജോൺ പറയുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം

വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്… പറയാൻ കാരണം, കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടൻ ആണെന്നൊരു വാർത്ത പ്രചരിക്കുന്നു. ഞാൻ കുഞ്ഞിക്കൂനലിൽ അഭിനയിക്കാൻ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിർഭാഗ്യവശാൽ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടൻ ആയിരുന്നില്ല ദിലീപേട്ടൻ ശശിശങ്കർ സാറിനോട് റെക്കമെന്‍റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുത്