FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
Breaking News

നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

Friday, Jul 14, 2017,12:27 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: സമരം നടത്തുന്ന നഴ്‌സുമാര്‍ക്കെതിരെ ‘എസ്മ’ പ്രയോഗിക്കണമെന്ന് ഹൈക്കോടതി. നഴ്‌സുമാര്‍ മനുഷ്യജീവന് വില നല്‍കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തിങ്കളാഴ്ച്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കി സമരം ചെയ്യുമെന്ന് സംഘടനകള്‍ അറിയിച്ചിരുന്നു. ശമ്പള വര്‍ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരം നീളുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ മാനെജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചിരുന്നു.
ആവശ്യ സേവനങ്ങള്‍ക്ക് ഹാജരായില്ലെങ്കില്‍ ജോലിയില്‍ നിന്നും പുറത്താക്കാമെന്ന എസെന്‍ഷ്യല്‍ സര്‍വിസ് മെയിന്റനസ് ആക്റ്റ് പ്രകാരം നടപടിയെടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ ചേര്‍ന്ന സ്വകാര്യ ആശുപത്രി മാനെജ്മെന്റ് അസോസിയേഷനാണ് ആശുപത്രികള്‍ അടച്ചിട്ട് സര്‍ക്കാരിനെയും നഴ്സുമാരുടെ സമരത്തെയും പ്രതിരോധത്തിലാക്കാനുളള തീരുമാനം എടുത്തത്. അടിയന്തര ഘട്ടങ്ങളില്‍ മാത്രം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുകയുളളുവെന്നാണ് മാനെജ്മെന്റുകള്‍ അറിയിച്ചത്.